ശുഭ കാര്യങ്ങൾക്ക് മുൻപ് മധുരം കഴിക്കുന്നത് നല്ലതാണ്; വാ‍യ്പ മുടങ്ങിയാൽ ഒരു പെട്ടി ചോക്ലേറ്റുമാ‌യി എസ്ബിഐ വീട്ടിലെത്തും

കടം വാങ്ങുന്നവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായ്പ എടുത്ത ആളുകളുടെ വീട്ടിൽ ഒരു ബോക്‌സ് ചോക്ലേറ്റുമായി ഇനി എസ്ബിഐ എത്തും.

വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകൾ സന്ദർശിച്ച് ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം.

മുന്നറിയിപ്പ് ഇല്ലാതെ അവരുടെ വീടുകളില്‍ പോയി വായ്പ അടക്കാനുള്ളവരെ നേരിട്ട് ചെന്ന്കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു.

ഈ നീക്കം ആരംഭ ഘട്ടത്തിലാണെന്നും പദ്ധതി വിജയിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

വായ്പ തിരിച്ചടവിനെ ക്കാതെ വരുന്പോൾ ഇതിനെ കുറിച്ച് ബാങ്കുകളില്‍ നിന്നു വിളി‌ക്കുന്ന ഫോണ്‍ കോളുകള്‍ക്ക് മിക്ക ആളുകളും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്.

എഐ ഉപയോഗിച്ച് വായ്പക്കാരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനുള്ള പുതിയ മാര്‍ഗം ഉടനെ നടപ്പാക്കുന്നതിനും എസ്ബിഐ പദ്ധതി ഇടുന്നു.

Related posts

Leave a Comment