പ​തി​നാ​ലു​കാ​രി​യു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ വി​മാ​ന​ ടോ​യ്‌ല​റ്റ് സീ​റ്റി​ൽ ഐ​ഫോ​ൺ


ബോ​സ്റ്റ​ൺ: പ​തി​നാ​ലു​കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ടോ​യ്‍​ലെ​റ്റ് സീ​റ്റി​ൽ ഐ​ഫോ​ൺ ഒ​ളി​പ്പി​ച്ചെ​ന്നു വി​മാ​ന​ജീ​വ​ന​ക്കാ​ര​നെ​തി​രേ ആ​രോ​പ​ണം. ഷാ​ർ​ല​റ്റി​ൽ​നി​ന്ന് ബോ​സ്റ്റ​ണി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ടോ​യ്‌​ല​റ്റ് സീ​റ്റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​ണ് ഐ​ഫോ​ൺ ടേ​പ്പ് ചെ​യ്ത് വ​ച്ചി​രു​ന്ന​ത്. മ​ക​ളെ ല​ക്ഷ്യം വ​ച്ച് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

ടോ​യ്‍​ലെ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് സീ​റ്റി​ന് പി​ൻ​ഭാ​ഗ​ത്ത് ഐ​ഫോ​ൺ വ​ച്ചി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​യി​രു​ന്നു. ബാ​ത്ത്‍​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് പെൺകുട്ടി ത​ന്‍റെ ഫോ​ണി​ൽ അ​തി​ന്‍റെ ചി​ത്ര​വും പ​ക​ർ​ത്തി.

ഇ​തു​സം​ബ​ന്ധി​ച്ചു കു​ടും​ബം വി​മാ​ന​ത്തി​ൽ​വ​ച്ചു​ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​സാ​ച്യു​സെ​റ്റ്‌​സ് സ്റ്റേ​റ്റ് പോ​ലീ​സ് ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റി​നെ ഫ്ലൈ​റ്റി​ൽ​നി​ന്നു കൊ​ണ്ടു​പോ​യി.

അ​തേ​സ​മ​യം, ഇ​തു​വ​രെ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ലെ​ന്നു കു​ടും​ബ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പോ​ൾ ലെ​വെ​ലി​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment