ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി ആ​ക്സി​സ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു; 7 കോ​ടി​യും സ്വ​ർ​ണ​വും ക​വ​ർ​ന്നു

റാ​യ്‌​ഗ​ഡ്: ഛത്തീ​സ്‌​ഗ​ഡി​ൽ ആ​ക്‌​സി​സ് ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ മോ​ഷ​ണം. റാ​യ്‌​ഗ​ഡി​ലെ ജ​ഗ​ത്‌​പു​ർ ശാ​ഖ​യാ​ണു കൊ​ള്ള​യ​ടി​ച്ച​ത്. ഏ​ഴ് കോ​ടി​യോ​ളം രൂ​പ​യും ഒ​ന്ന​ര​ക്കോ​ടി​യു​ടെ പ​ണ​യ​സ്വ​ർ​ണ​വു​മാ​ണു ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം.

ആ‍​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സ​ഘം ജീ​വ​ന​ക്കാ​രെ ഒ​രു മു​റി​യി​ൽ ബ​ന്ദി​യാ​ക്കി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു.

മോ​ഷ​ണ​ത്തി​നി​ടെ മാ​നേ​ജ​രു​ടെ കാ​ലി​ൽ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ട​ർ​ന്ന് പ​ണ​വും സ്വ​ർ​ണ​വു​മാ​യി പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ മാ​നേ​ജ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment