വാർസോ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഇനി ആയുധം നല്‍കില്ലെന്നു പോളണ്ട് പ്രഖ്യാപിച്ചു. ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണു കാരണം. ഇനി പോളിഷ് സേനയെ നവീകരിക്കുന്നതിലായിരിക്കും ശ്രദ്ധയെന്നു പ്രധാനമന്ത്രി മത്തേയൂഷ് മൊറെവിയാസ്കി അറിയിച്ചു. റഷ്യൻ ആക്രമണം ആരംഭിച്ചതുമുതൽ യുക്രെയ്ന് ഏറ്റവും പിന്തുണ നല്കുന്ന രാജ്യമാണു പോളണ്ട്. സോവ്യറ്റ് കാലത്തെ ടാങ്കുകളും മിഗ് 29 യുദ്ധവിമാനങ്ങളും അടക്കം സ്വന്തം ആയുധശേഖരത്തിലെ മൂന്നിലൊന്നു പോളണ്ട് യുക്രെയ്നു നല്കി. യുക്രേനിയൻ ധാന്യങ്ങൾക്കുള്ള ഇറക്കുമതിനിരോധനം നീക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം പോളണ്ട് അനുസരിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. സ്വന്തം കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണു പോളണ്ട് ശ്രമിക്കുന്നത്. യുക്രെയ്ൻ സർക്കാർ പോളണ്ടിനെതിരേ ലോകാരോഗ്യ സംഘടനയിൽ പരാതി നല്കി. കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ യോഗത്തിൽ പ്രസംഗിച്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പോളണ്ടിനെ വിമർശിച്ചു. ഇതിനു പിന്നാലെ പോളിഷ് സർക്കാർ യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി…
Read MoreDay: September 22, 2023
വീട്ടിൽ അതിക്രമിച്ച് കയറി പുരുഷന്മാരെ കെട്ടിയിട്ടു, സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി; അജ്ഞാതസംഘത്തെ ഭയന്ന് ഗ്രാമം
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്ത് അജ്ഞാത സംഘം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. മൂന്ന് സ്ത്രീകളെ അജ്ഞാതരായ നാല് പുരുഷന്മാർ ചേർന്ന് അവരുടെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രതികൾ കത്തികളും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ നാല് പേർ മൂന്ന് തൊഴിലാളികളായ സ്ത്രീകളുടെ കുടുംബാംഗങ്ങളെ കയർ ഉപയോഗിച്ച് കെട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികൾ ഇവരുടെ പണവും ആഭരണങ്ങളും പ്രതികൾ കവർന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ബുധനാഴ്ച രാത്രി നടന്ന മറ്റൊരു സംഭവത്തിൽ രോഗിയായ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതേ ആളുകൾക്ക് ഇന്നലെ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. രണ്ട്…
Read Moreകടംവാങ്ങിയ പണത്തെച്ചൊല്ലി തർക്കം; അനുനയത്തിൽ വിളിച്ചുവരുത്തി യുവാവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി; രണ്ട് പേർ പിടിയിൽ
ചാരുംമൂട്: കടംവാങ്ങിയ പണം തിരികെ തരാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര പ്ലാവിള തെക്കേതിൽ വീട്ടിൽ റഫീഖി(39)നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പാലമേൽ ആദിക്കാട്ടുകുളങ്ങര കണ്ടിരേത്ത് നൈനാർ മൻസിലിൽ ആഷിഖ് (48), പാലമേൽ ആദിക്കാട്ടുകുളങ്ങര ചാന്നാരയ്യത്ത് വീട്ടിൽ ഷാനു (34) എന്നിവരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആഷിക്കിന്റെ കൈയിൽനിന്നും 20,000 രൂപ റഫീഖ് കടം വാങ്ങിയിരുന്നു.ഈ പണം തിരിച്ചുതരുന്നതുമായി ബന്ധപ്പെട്ട് ആഷിഖ് റഫീഖിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 27ന് രാത്രി 8.30ന് രണ്ടാം പ്രതിയായ ഷാനു ആഷിക്കിന്റെ നിർദേശപ്രകാരം റഫീഖിനെ പണത്തിന്റെ കാര്യം പറഞ്ഞുതീർക്കാം എന്നുപറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആഷിഖിന്റെ ആദിക്കാട്ടുകുളങ്ങരയുള്ള വീടിനു സമീപത്തേക്കു വിളിച്ചുവരുത്തി ഇരുവരും ചേർന്ന് റഫീഖിനെ ക്രൂരമായി മർദിക്കുകയും തുടർന്ന് ആഷിഖ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് റഫീഖിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ റഫീഖിനെ…
Read Moreസ്കൂൾ വാൻ തടഞ്ഞ് തോക്ക് ചൂണ്ടി ബൈക്ക് യാത്രികർ; സിനിമ സ്റ്റൈലിലെ ആക്രമണത്തിന് പിന്നിലെ കാരണമിതോ
സ്കൂൾ വിദ്യാർഥികളുമായ് പോകുന്ന വാഹനം തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ വാനാണ് ഒരു കൂട്ടം ബൈക്ക് യാത്രികർ തടഞ്ഞുനിർത്തി റീലുകൾ നിർമ്മിക്കുന്നതിനിടെ തോക്ക് ചൂണ്ടിയത്. തുടർന്ന് രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ മുസാഫർപൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎസ്പി അഭിഷേക് ആനന്ദ് പറഞ്ഞു. ജില്ലയിലെ മണിയാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർഥി കളെ കയറ്റി പോകുന്ന സ്കൂൾ വാൻ ബൈക്ക് യാത്രക്കാർ തടഞ്ഞുനിർത്തുന്നതും അവരുടെ മുന്നിൽ തോക്ക് വീശുന്നതും ആദ്യ വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ, ബൈക്ക് യാത്രക്കാർ ആളൊഴിഞ്ഞ സ്ഥലത്ത് പാർട്ടി നടത്തുകയും അവിടെയും ആയുധങ്ങൾ കാണിക്കുകയും ചെയ്യുന്നു.
Read Moreലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ കിരീടം മാന്നാനം സെന്റ് എഫ്രേംസിന്
കോട്ടയം: 18-ാമത് ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ പുളിങ്കുന്ന് സെന്റ് ജോസഫിനെ പരാജയപ്പെടുത്തി മാന്നാനം സെന്റ് എഫ്രേംസ് (85-47) ജേതാക്കളായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മാന്നാനം സെന്റ് എഫ്രേംസിന്റെ ജോയല്‍ മാത്യുവിനെയും ഭാവി വാഗ്ദാനമായി പുളിങ്കുന്ന് സെന്റ് ജോസഫിന്റെ അശ്വിന് കൃഷ്ണയെയും തെരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫ്ലവറിനെ (56-49) പരാജയപ്പെടുത്തി തേവര എസ്എച്ച് ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി തേവര എസ്എച്ചിന്റെ ടിയോണ ആന്‍ ഫിലിപ്പിനെയും ഭാവി വാഗ്ദാനമായി കൊരട്ടി ലിറ്റില്‍ ഫ്ലവറിന്റെ ഹെലന് ജോയിയെയും തെരഞ്ഞെടുത്തു. സബ് ജൂണിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പുതുപ്പള്ളി ഡോണ്‍ ബോസ്കോയെ (24- 10) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. ലൂര്‍ദിന്റെ അഷ്കര്‍ ആരിഫ് മുഹമ്മദ് മികച്ച കളിക്കാരനായും ഡോണ്‍ ബോസ്കോയുടെ വൈഷ്ണവ് ടി. വിനോദ് ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.…
Read Moreഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; 25 ലക്ഷം രൂപയും ഭൂമിയുടെ രേഖകളും ആഭരണങ്ങളും കണ്ടെത്തി
വൈദ്യുതി വകുപ്പ് എഞ്ചിനീയറുടെ വീട്ടിൽ നിന്ന് റെയ്ഡിൽ 25ലക്ഷം രൂപയും പണവും രേഖകളും ആഭരണങ്ങളും കണ്ടെത്തി. ബീഹാറിലെ ഗുവാസി ഗ്രാമത്തിലെ ബങ്കയിലുള്ള വൈദ്യുതി വകുപ്പിലെ സൗത്ത് ബിഹാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജീവ് ഗുപ്തയുടെ വീട്ടിൽ നിന്നാണ് റെയ്ഡിൽ 25 ലക്ഷം രൂപയെങ്കിലും പണവും ഭൂമി രേഖകളും ആഭരണങ്ങളും കണ്ടെത്തിയത്. ഗുവാസി ഗ്രാമത്തിലെ പൂർണിയയിലെ കൃത്യാനന്ദ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് വ്യാഴാഴ്ച രാവിലെ മുതൽ റെയ്ഡ് നടക്കുന്നത്. എൻജിനീയറുടെ സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകൾ, ലോക്കറുകൾ എന്നിവയെക്കുറിച്ചാണ് നിരീക്ഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്. ഗ്രാമത്തിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി അടുത്തിടെ സഞ്ജീവ് ഗുപ്ത വാങ്ങിയതായി നാട്ടുകാർ പറഞ്ഞു. ഇതിനുമുമ്പും ഒരുപാട് സമ്പത്ത് സമ്പാദിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് പുറത്തുവന്നിരുന്നു.
Read Moreസൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം; കൊല്ലത്തുകാരൻ പൂജാരി അറസ്റ്റിൽ
തൊടുപുഴ: പോക്സോ കേസിൽ ക്ഷേത്രത്തിലെ സഹപൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലെ കിഴ്ശാന്തിക്കാരനായ കൊല്ലം രമ്യാഭവനം അമർനാഥാ(19) ണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്കൂൾ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreതെരുവ് നായ ആക്രമണം; ആറ് വയസുകാരന് ഗുരുതര പരിക്ക്
തെരുവ് നായയുടെ ആക്രമണത്തിൽ ആറുവയസുകാരന് ഗുരുതര പരിക്ക്. സംഭവത്തെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുപിയിലെ ഫേസ്-2 പോലീസ് സ്റ്റേഷൻ പരിധിയിലെ ലോട്ടസ് പനാഷ് സൊസൈറ്റിയിലാണ് സംഭവം. നായയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹി-എൻസിആറിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നായ്ക്കളുടെ ആക്രമണ കേസുകൾ വർദ്ധിച്ചു വരികയാണ്. റസിഡൻഷ്യൽ സൊസൈറ്റികളിലുള്ളവർക്കായ് പ്രാദേശിക അധികാരികൾ നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. കർശനമായ നടപടികൾ വ്യവസ്ഥകൾ പുതിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. നായ്ക്കളെ ആക്രമിക്കുന്ന സംഭവങ്ങൾ ഇപ്പോഴും തുടരുകയാണ്.
Read More