കൊച്ചി: കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണംവന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലെ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൊച്ചി ഇഡി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. മലപ്പുറത്ത് എട്ടു കേന്ദ്രങ്ങളിലും മറ്റു ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിലുമാണ് പരിശോധന നടക്കുന്നത്. കൊച്ചി കുമ്പളത്ത് പിഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, തൃശ്ശൂർ ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്ത്, മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് മൂര്‍ക്കനാട്ട് നൂറുല്‍ അമീൻ എന്നിവരുടെ വീടുകളില്‍ ഉള്‍പ്പെടെയാണ് റെയ്ഡഡ് നടക്കുന്നത്. മൂര്‍ക്കനാട്ടെ സ്വകാര്യ സ്കൂളിലെ അറബിക് അധ്യാപകനാണ് നൂറുല്‍ അമീന്. മലപ്പുറം മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്ദുള്‍ ജലീല്‍, കാരാപ്പറമ്പ് സ്വദേശി ഹംസ എന്നിവരുടെ വീടുകളിലും പരിശോധന…
Read MoreDay: September 25, 2023
ക്ഷേത്ര ദര്‍ശനം ചെയ്ത് മോഹന്‍ലാല്‍; പൊന്നാടയണിയിച്ച് സ്വീകരിച്ച് അധികൃതര്‍; ചിത്രങ്ങള്‍ വെെറൽ
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തി നടന് മോഹന്‍ലാല്‍. ക്ഷേത്രത്തില്‍ എത്തിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് അധികൃതര്‍ സ്വീകരിച്ചു. ഇന്ന് പുലർച്ചെയാണ് മോഹന്‍ലാല്‍ ക്ഷേത്രത്തിൽ എത്തിയത്. 2016 ൽ ഇവിടെ എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് പോയ ശേഷം പിന്നീട് ഇന്നാണ് വീണ്ടും എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന നേര് എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Read Moreകരുവന്നൂരിൽനിന്ന് ഒഴുകിയ കള്ളപ്പണം മലയാള സിനിമാ മേഖലയിലേക്ക്? ഇഡി നിരീക്ഷണം ശക്തമാക്കി
തൃശൂർ: കോടികളുടെ കള്ളപ്പണം കരുവന്നൂരിൽനിന്നും മറ്റിടങ്ങളിൽനിന്നും പലയിടത്തേക്ക് ഒഴുകിയപ്പോൾ നല്ലൊരു ശതമാനം സിനിമ നിർമാണ മേഖലയിലേക്കും എത്തിയെന്നു സൂചനകൾ. നേരത്തെതന്നെ ഇതു സംബന്ധിച്ച സംശയങ്ങൾ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ഇഡി ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ പല സിനിമകൾക്കും ബെനാമി ഫണ്ടിംഗ് നടന്നിട്ടുണ്ടെന്നും ഇതിലേക്ക് കരുവന്നൂരിലെ കള്ളപ്പണം എത്തിയിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇഡി നടത്തുന്നത്. എന്നാൽ ഇത് കണ്ടെത്തുക എളുപ്പമല്ല എന്നതുകൊണ്ടുതന്നെ കരുവന്നൂർ കള്ളപ്പണക്കേസിലെ ബിനാമികളുടെ ഇടപാടുകൾ പരിശോധിക്കുന്ന കൂട്ടത്തിൽ ഇവർക്ക് സിനിമബന്ധങ്ങളുണ്ടോ എന്നുകൂടി പരിശോധിക്കും. വൻകിട നിർമാതാക്കൾക്ക് പണം നൽകുന്ന ബിനാമികളുമായി കരുവന്നൂരിലെ കള്ളപ്പണ ഇടപാടുകാർക്ക് ബന്ധങ്ങളുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങൾക്കു വേണ്ടിയും കരുവന്നൂരിലെ പണം ഒഴുകിയിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കും.
Read Moreസിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെത്തന്നെയുണ്ടാകും; ലിജോ.ജോസ്.പെല്ലിശേരി
അന്തരിച്ച സംവിധായകൻ കെ.ജി ജോർജിന്റെ ഓർമകൾക്കു മുൻപിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും. അദ്ദേഹമാണ് എന്റെ ആശാൻ എന്നും പറഞ്ഞാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങൾ ആ കഥ കവിഞ്ഞൊഴുകി . ചിന്തയുടെ നാലാമത്തെ ചുവര് തകർത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയിൽ വിരലോടിച്ച ശേഷം ആർത്തട്ടഹസിച്ചു. ആദ്യം കാണുമ്പോൾ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസിന്റെ ചുരുളുകൾക്കിടയിൽ എന്തോ തിരയുകയാരുന്നു അയാൾ . പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകർന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ,ഭാവന തീയേറ്റേഴ്സിൽ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പൻറെ…
Read Moreസ്ട്രോബെറിയും ബ്ലൂബെറിയും നിറച്ച സമൂസ; ആർ ഐ പി പറഞ്ഞ് സോഷ്യൽ മീഡിയ
സമൂസകൾക്ക് ഭക്ഷണപ്രേമികളുടെ ഇടയിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു ഉത്സവ ആഘോഷമായാലും, അല്ലെങ്കിൽ അപ്രതീക്ഷിതമായി വരുന്ന അതിഥികൾക്ക് വേണ്ടിയും നമ്മുടെ മേശകളെ അലങ്കരിക്കുന്ന ലഘുഭക്ഷണമാണ് സമോസകൾ. എന്നാൽ സമീപകാലത്ത് ഈ എളിയ ലഘുഭക്ഷണത്തിൽ പുതിയ പാചക പരീക്ഷണങ്ങൾ നടക്കുകയാണ്. മക്രോണി സമൂസകൾ, ബിരിയാണി സമോസകൾ, പിന്നെ ചോക്ലേറ്റ് സമോസകൾ എന്നിവയൊക്കെ നമ്മൾ എല്ലാവരും കണ്ടു. എന്നാൽ സ്ട്രോബെറി,ബ്ലൂബെറി സമൂസയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഒരു ഫുഡ് ബ്ലോഗർ പങ്കിട്ട ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഈ സമൂസകളുടെ ഒരു ക്ലോസപ്പ് നമുക്ക് കാണാൻ കഴിയും. ആദ്യം കാണിച്ചത് സ്ട്രോബെറി സമൂസയാണ്. കട്ടിയുള്ളതും ശീതീകരിച്ചതുമായ പുറം പാളിയുള്ള പിങ്ക് നിറത്തിലാണ് ഇത്. അത് തുറന്ന് നോക്കുമ്പോൾ ഉള്ളിൽ അരിഞ്ഞ സ്ട്രോബെറിയും സ്ട്രോബെറി സോസും കാണാം. തുടർന്ന് ബ്ലൂബെറി സമൂസ കാണിക്കുന്നു. ബ്ലൂബെറി സോസ് നിറച്ച നീല നിറമുള്ള സമൂസ. കിഴക്കൻ ഡൽഹിയിലെ…
Read Moreഫ്ലൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റുമായി മാതാപിതാക്കൾക്ക് സർപ്രൈസ് നൽകി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കുട്ടികൾ ജീവിതത്തിൽ വിജയിക്കണമെന്നും അവരുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കണമെന്നും മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതുപോലെ മക്കൾ അവരുടെ മാതാപിതാക്കൾ തങ്ങളെ ഓർത്ത് അഭിമാനം കൊള്ളുകയോ അല്ലെങ്കിൽ അവരുടെ മുഖത്ത് വലിയ പുഞ്ചിരി കൊണ്ടുവരാൻ കഴിയുന്നതോ ആയ സൗകര്യങ്ങളോ സമ്മാനങ്ങളോ നൽകാനും ആഗ്രഹിക്കുന്നു. സമാനമായ സംഭവത്തിൽ മാതാപിതാക്കൾക്ക് അമേരിക്കയിലേക്കുള്ള വിമാന യാത്രയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് സമ്മാനിച്ച ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിക്കറ്റ് ഫ്രെയിം ചെയ്ത് തരാമെന്ന് പറഞ്ഞ അവളുടെ അച്ഛന്റെ വിലമതിക്കാനാകാത്ത പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇഷ്പ്രീത് കൗറാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ, അവസാന നിമിഷം തന്റെ ഇക്കോണമി ടിക്കറ്റുകൾ ബിസിനസ് ക്ലാസ് ടിക്കറ്റിലേക്ക് മാറ്റിയെന്നും മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു. കയറുന്നതിനിടയിൽ അവളുടെ അച്ഛൻ ഇക്കണോമി ക്ലാസ്സ് ക്യൂവിൽ നിൽക്കുമ്പോൾ തിരുത്തി തെറ്റായ ക്യൂവിൽ ആണെന്ന്…
Read Moreനിരപരാധിയുടെ തല ലാത്തിക്ക് അടിച്ച്പൊട്ടിച്ച് പോലീസ്; എസ്ഐയേയും സംഘത്തേയും തടഞ്ഞ് വെച്ച് നാട്ടുകാർ; പിന്നീട് സംഭവിച്ചത്
എരുമേലി: ശ്രീനിപുരം കോളനിയിൽ പോലീസും ഒരു സംഘം നാട്ടുകാരും തമ്മിൽ അർധരാത്രിയിൽ സംഘർഷം. എസ്ഐ ഉൾപ്പടെ പോലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. കോളനിയിൽ ഒരു സംഘം യുവാക്കൾ നടത്തിയ ആഘോഷ പരിപാടിക്കിടെ സംഘർഷം ഉണ്ടായത് അറിഞ്ഞാണ് എരുമേലി എസ്ഐ ശാന്തി ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയത്. സംഘർഷം ശാന്തമാക്കാൻ പോലീസ് ലാത്തി വീശി. ഇതിനിടെ സംഘർഷവുമായി ബന്ധമില്ലാത്ത ഒരു യുവാവിന് ലാത്തിയടിയേറ്റു. ഇതേച്ചൊല്ലി നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതോടെ എസ്ഐ ഉൾപ്പെടെ പോലീസ് സംഘത്തെ നാട്ടുകാർ വളഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൈന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി…
Read Moreഅത്യാധുനിക സൗകര്യങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം നാട്ടുകാർക്ക് സമ്മാനിച്ചു
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളിലായാണ് പുതിയ കെട്ടിടം. ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇസിജി, ജീവിതശൈലീരോഗ ക്ലിനിക്ക്, ഡിജിറ്റല്‍ എക്സ്-റേ, സി ടി സ്കാന്‍, കുട്ടികളുടെ ഐ സി യു, മെഡിക്കല്‍ ഐ സി യു, ഓപ്പറേഷന് തീയേറ്ററുകള്‍, പുനരധിവാസ കേന്ദ്രം, ആധുനിക ലബോറട്ടറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ വീഡിയോ മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിൽ ഒന്നായ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 79,452 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏഴു നിലകളുള്ള പുതിയ കെട്ടിടത്തില്‍ 150 കിടക്കകള്‍ക്കു പുറമെ ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഇ സി…
Read Moreവജ്രത്തിനായി തെരുവിൽ തിരച്ചിൽ; വൈറലായ് വീഡിയോ
കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ അബദ്ധത്തിൽ റോഡിൽ വീണുവെന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെ റോഡിൽ തടിച്ച് കൂടി നാട്ടുകാർ. വജ്രങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള മിനി ബസാറായ വരച്ച പ്രദേശത്ത് ഒരാൾ അബദ്ധവശാൽ വജ്ര പാക്കറ്റ് ഉപേക്ഷിച്ചുവെന്ന കിംവദന്തി പരന്നതിനെത്തുടർന്ന്, ഗുജറാത്തിലെ സൂറത്തിലെ റോഡിൽ ആളുകൾ തടിച്ചുകൂടി വജ്രങ്ങൾ തിരയുകയായിരുന്നു. കാണാതായ വജ്രങ്ങൾക്കായ് തിരച്ചിൽ നടത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. #સુરત વરાછા મિનિબજાર રાજહંસ ટાવર પાસે હીરા ઢોળાયાની વાત થતા હીરા શોધવા લોકોની ભીડ થઈ.પ્રાથમિક સૂત્રો દ્વારા જાણવા મળેલ છે કે આ હીરા CVD અથવા અમેરિકન ડાયમંડ છે..#Diamond #Surat #Gujarat pic.twitter.com/WdQwbBSarl — 𝑲𝒂𝒍𝒑𝒆𝒔𝒉 𝑩 𝑷𝒓𝒂𝒋𝒂𝒑𝒂𝒕𝒊 🇮🇳🚩 (@KalpeshPraj80) September 24, 2023
Read Moreപാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്; കൊടുക്കാത്തതിന് ദമ്പതികൾക്കു നേരെ ഭീഷണി
പാർട്ടിയുടെ പേരിൽ നെയ്യാറ്റിൻകരയിൽ ഗുണ്ടാ പിരിവ്. പിരിവ് സംഘം നെയ്യാറ്റിൻകര സ്വദേശി മഹേഷിന്റെ ഹോട്ടലിൽ ഗുണ്ടാ പിരിവിനായി എത്തുകയും പിരിവ് കൊടുക്കാത്തതിന് ഹോട്ടൽ ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി. എൻസിപിയുടെ പേരിലായിരുന്നു പിരിവ്. ഗുണ്ടാ പിരിവായി 500 രൂപ കൊടുക്കാത്തതിനാണ് ദമ്പതികളെ ഭീഷണിപ്പെടുത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ട് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചു. വിതുര പാലോട് സ്വദേശികളായ ശരവണൻ, ആനന്ദ് എന്നിവരാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
Read More