പാർട്ടിയുടെ പേരിൽ ഗുണ്ടാ പിരിവ്; കൊടുക്കാത്തതിന് ദമ്പതികൾക്കു നേരെ ഭീഷണി

പാർട്ടിയുടെ പേരിൽ നെയ്യാറ്റിൻകരയിൽ ഗുണ്ടാ പിരിവ്. പിരിവ് സംഘം നെയ്യാറ്റിൻകര സ്വദേശി മഹേഷിന്‍റെ ഹോട്ടലിൽ ഗുണ്ടാ പിരിവിനാ‌യി എത്തുകയും പിരിവ് കൊടുക്കാത്തതിന് ഹോട്ടൽ ഉടമയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി.

എൻസിപിയുടെ പേരിലായിരുന്നു പിരിവ്. ഗുണ്ടാ പിരിവായി 500 രൂപ കൊടുക്കാത്തതിനാണ് ദമ്പതികളെ ഭീഷണിപ്പെടുത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ട് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചു.

വിതുര പാലോട് സ്വദേശികളായ ശരവണൻ, ആനന്ദ്  എന്നിവരാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. 

Related posts

Leave a Comment