വിജയ് ചിത്രത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രം ലിയോ തീയറ്ററിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ. ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തിലാണ്. ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആദ്യ ഷോ തുടങ്ങും. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തിൽ ലിയോയുടെ പ്രദർശന സമയം. അതേസമയം മിഴ്നാട്ടില് ഒൻപത് മണിക്കാകും ആദ്യ ഷോ. അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകൻ മരണപ്പെട്ട ശേഷം തമിഴ്നാട്ടിൽ…
Read MoreDay: October 16, 2023
വനിതാ എസ്ഐയുടെ മുടികുത്തിന് പിടിച്ച് കറക്കി; പുറത്തിനിട്ട് മുട്ടൻ ഇടിയും; നിയമം നടപ്പാക്കാനെത്തിയ എസ്ഐയോട് പ്രതി കാട്ടിയത് കൊടുംക്രൂരത; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
എരുമേലി: വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐക്ക് മര്‍ദ്ദനം. എസ്ഐ ശാന്തി കെ.ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എലിവാലിക്കര സ്വദേശി കീച്ചേരില്‍ വി.ജി.ശ്രീധരനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി എലിവാലിക്കരയില്‍ ഞായറാഴ്ചയാണ് സംഭവം. 2013ല്‍ അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ അറസ്റ്റ് വാറണ്ട് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി അതിക്രമം നടത്തുകയായിരുന്നു. പ്രതി ശ്രീധരന് വീടിനകത്തു കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു. വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ വനിതാ എസ്ഐയെ ഇയാള്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്യുകയായിരുന്നു. അക്രമാസക്തനായ പ്രതിയെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് പിന്നീട് കീഴ്പ്പെടുത്തിയത്. പ്രതി അയല്‍വാസികളുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഇയാളെ അന്വേഷിച്ചെത്തിയ പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. എസ്ഐയെ ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Read Moreഇസ്രയേൽ – ഹമാസ് യുദ്ധം; ഇന്ത്യൻ വംശജരായ രണ്ട് വനിത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഹമാസ് സംഘർഷം ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഹമാസ് ആക്രമണത്തിൽ ഒക്ടോബർ ഏഴിനാണ് കൊല്ലപ്പെട്ടത്. ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു ലഫ്റ്റനന്റ് ഓർ മോസസ്. പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു ഇൻസ്പെക്ടർ കിം ഡോക്രേക്കർ. ഇസ്രയേൽ പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസുകാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ സേനയുടെ ഭാഗമായി ഗുജറാത്ത് വംശജരായ നിഷ, റിയ എന്നീ രണ്ട് ഇന്ത്യൻ യുവതികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഇവർ ഭാഗമാണെന്ന് റിപ്പോർട്ടുകളില്ല. യുദ്ധ കമ്മ്യൂണിക്കേഷൻ ആൻഡ് സൈബർ സെക്യൂരിറ്റി വകുപ്പ് ഉദ്യോഗസ്ഥയാണ് നിഷ. ഇസ്രയേൽ സൈന്യത്തിൽ സ്ഥിര നിയമനത്തിനായുള്ള പരിശീലനത്തിലാണ് റിയ.
Read Moreതെരുവ് കച്ചവടക്കാരുടെ “ഹൈജീനിക്” ; വൈറലായ് ചിക്കൻ ഷവർമയുടെ പാചകരീതി, നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡിന് ആരാധകരേറെയാണ്. പാനി പൂരി, ഭേൽ പുരി തുടങ്ങിയ രുചികരമായ വിഭവങ്ങൾ മുതൽ വട പാവ്, ബ്രെഡ് ടിക്കി തുടങ്ങിയ നാവിൽ വെള്ളമൂറുന്ന ലഘുഭക്ഷണങ്ങൾ വരെ ഇന്ത്യയിലെ തെരുവ് ലഘുഭക്ഷണങ്ങളുടെ നിരയിൽപ്പെടുന്നു. എന്നിരുന്നാലും രുചിയൂറുന്ന ഈ വിഭവങ്ങൾ കഴിക്കുന്നതിനിടെ ശുചിത്വത്തെക്കുറിച്ച് നമുക്ക് ഒരു ആശങ്കയുണ്ട്. എല്ലായ്പ്പോഴും ശുചിത്വം നിറഞ്ഞ പാചകരീതിയല്ല ചിലയിടങ്ങളിൽ കാണാറുള്ളത്. ഇത് അപകടസാധ്യത നിറഞ്ഞ കാര്യമാണ്. ഇതൊക്കെയാണെങ്കിലും തെരുവ് ഭക്ഷണത്തോടുള്ള സ്നേഹം ആളുകൾക്ക് ഇപ്പോഴുമുണ്ട്. ചിക്കൻ ഷവർമ ഒരു തെരുവോര സ്റ്റാളിൽ തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു വലിയ കണ്ടെയ്നർ സ്ഥാപിച്ച് അതിൽ പച്ചമാംസം നിറച്ചാണ് തെരുവ് ഭക്ഷണ കച്ചവടക്കാരൻ ആരംഭിച്ചത്. പിന്നെ അയാൾ കൈകൾ ഉപയോഗിച്ച് മാംസം പലതരം സുഗന്ധവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് താളിച്ചു. എണ്ണയും തൈരും ആവശ്യമായ എല്ലാ മസാല ചേരുവകളും ചേർത്തു. മിശ്രിതത്തിലേക്ക് ഒരു പ്രത്യേക…
Read Moreഏകദിന ലോകകപ്പ്; കളിച്ച രണ്ട് മത്സരത്തിലും തോറ്റ ഓസ്ട്രേലിയയും ശ്രീലങ്കയും ഇന്ന് നേർക്കുനേർ…
ലക്നോ: കണ്ടവർ കണ്ടവർ ചോദിച്ചത് ഒന്നുമാത്രം, 2023 ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുന്ന കങ്കാരു ഏത് കങ്കാരുവാണ്? ചോദ്യത്തിന് കാരണം ഒന്നുമാത്രം, അഞ്ചു തവണ ഏകദിന ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയ 2023 ഐസിസി ലോകകപ്പിൽ തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു. ഇന്ത്യയോട് ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. രണ്ടു മത്സരത്തിലും (199, 177) ഓസ്ട്രേലിയയുടെ സ്കോർബോർഡ് 200 കണ്ടില്ലെന്നതും ശ്രദ്ധേയം. നിർണായക മത്സരത്തിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുകയാണ് ഓസ്ട്രേലിയ. ലക്നോവിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം. രണ്ട് ടീമും കളിച്ച രണ്ടു മത്സരത്തിലും പരാജയപ്പെട്ട് ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നതെന്നതാണ് ശ്രദ്ധേയം. ടെസ്റ്റ് ടീമോ? ഓസീസ് ടീമിന്റെ ബാറ്റിംഗിന് ഏകദിന ലോകകപ്പ് പോലൊരു പോരാട്ടവേദിയിൽ പിടിച്ചുനിൽക്കാൻ കരുത്തില്ലെന്നതാണ് പ്രധാന വിമർശനം. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ ഇവരെല്ലാം…
Read Moreമൂന്നാം ജയവും പിന്നിട്ട് കേരളം ഫൈനൽ റൗണ്ടിന് അരികിൽ
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയവുമായി കേരളം ഫൈനൽ റൗണ്ടിന് അരികിൽ. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ഛത്തിസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഇ.എസ്. സജീഷിലൂടെ കേരളം ലീഡെടുത്തു. 55-ാം മിനിറ്റിൽ ജുനൈനും 69-ാം മിനിറ്റിൽ നായകൻ നിജോ ഗിൽബെർട്ടും കേരളത്തിന്റെ ലീഡ് ഉയർത്തി. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ജയിച്ച് ഒന്‍പത് പോയന്റോടെ ഒന്നാമതാണ് കേരളം. നാളെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ. രണ്ടു കളികളിൽ ഏഴു പോയിന്റുമായി ഗോവ രണ്ടാമതും മൂന്നു മത്സരങ്ങളിൽ നാലു പോയിന്റുമായി ഗുജറാത്ത് മൂന്നാം സ്ഥാനത്തുമാണ്.ആറു ഗ്രൂപ്പിലെയും ജേതാക്കളും ഏറ്റവും മികച്ച മൂന്നു രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിൽ പ്രവേശിക്കുക.
Read Moreകരുവന്നൂര്‍ തട്ടിപ്പ്;കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകർ; നിയമ സഹായം നൽകുമെന്ന് ബിജെപി ലീഗൽ സെൽ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പണം നഷ്ടമായ നിക്ഷേപകർ പണം ലഭിക്കാന്‍ കോടതിയെ സമീപിക്കും. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം. നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍ അറിയിച്ചു. നിക്ഷേപകർക്ക് ഇഡി പിടിച്ചെടുത്ത പണത്തിന്മേല് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കും. ഇതിനായി നിക്ഷേപകര്‍ക്ക് അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി എന്ന നിലയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇഡി കണ്ടുകെട്ടിയ പണത്തിൽ ഇഡിയെയോ ബന്ധപ്പെട്ട കോടതിയേയോ സമീപിക്കാൻ സാധിക്കും. അതേസമയം ഇഡി കണ്ടുകെട്ടിയ പണം നിക്ഷേപകന്റേതാണെന്ന് തെളിഞ്ഞാല്‍ ആ തുക തിരികെ ലഭിക്കും. വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ബിജെപി അറിയിച്ചു.
Read Moreഇസ്രേലി സേനയിൽ കുക്കി വംശജരും; യഹൂദ ഗോത്രമായ മനാസ്സെയുടെ പിന്മുറക്കാർ
ടെൽ അവീവ്: കുക്കി ഗോത്രവിഭാഗക്കാരുടെ പോരാട്ടവീര്യം യഹൂദരാജ്യത്തും. ഇന്ത്യയിൽനിന്നു കുടിയേറിയവരുടെ മക്കളായ 206 കുക്കി വംശജരാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായുള്ളത്. ഇവരിൽ സ്ഥിരം സൈനികരും റിസർവ് സൈനികരുമുൾപ്പെടുന്നു. ഹമാസിനെതിരേ കരയുദ്ധം പ്രഖ്യാപിച്ചിരിക്കെ ഇവരെല്ലാം യുദ്ധമുന്നണിയിലുണ്ട്. മണിപ്പുരിൽനിന്നും മിസോറമിൽനിന്നും 30 വർഷം മുന്‍പ് ഇസ്രയേലിലേക്ക് കുടിയേറിയ കുക്കികളിലെ യഹൂദ ഗോത്രവിഭാഗമായ ബെനെയ് മെനാഷെ വിഭാഗത്തിൽപ്പെട്ടവരാണിവർ. ഈ ഗോത്രവിഭാഗത്തിലെ ഏതാണ്ട് 5000 പേരാണ് ഇസ്രയേലിലുള്ളത്. ഹമാസിന്റെ കടുത്ത ആക്രമണം നടന്ന ഗാസ അതിർത്തിയോടു ചേർന്ന സ്ദെരോത്ത് ടൗണിലാണ് ഭൂരിഭാഗവും താമസിക്കുന്നത്. ഭീകരാക്രമണത്തിൽ ഇവർക്കാർക്കും ആളപായം സംഭവിക്കുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാൽ, ഭീകരർ ഒരു കുക്കിഭവനം അഗ്നിക്കിരയാക്കി. സംഭവം നടക്കുന്പോൾ ആ വീട്ടിലെ കുടുംബാംഗങ്ങളെല്ലാവരും പുറത്തു പോയിരിക്കുകയായിരുന്നു. നഷ്ടപ്പെട്ട യഹൂദ ഗോത്രമായ മനാസ്സെയുടെ പിന്മുറക്കാരാണെന്ന് ഇസ്രയേൽ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തിന്റെ ഓപ്പൺ ഡോർ നയപ്രകാരമാണ് കുക്കി വിഭാഗക്കാർ ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കു കുടിയേറിയത്. അതിസമർഥരായ…
Read Moreഇവിടുന്ന് മദ്യപിക്കുന്നതൊക്കെ കൊള്ളം എന്നാൽ; സൂക്ഷിച്ചില്ലേൽ കാശ് പോകും
മദ്യപിക്കാനായ് ഈ ബാറിലേക്ക് പോകുന്നവർ ശ്രദ്ധിച്ചില്ലേൽ പണിയാകും. കൈയിലെ കാശ് കൊടുത്താണ് മദ്യപിക്കുന്നത് എന്നതൊക്കെ കൊള്ളം. എന്ന് വച്ച് മദ്യപിച്ച് ലക്ക് കെട്ട് ബാറിലെ ഉപകരണങ്ങൾ നശിപ്പിക്കുകയോ വാളുവച്ച് വൃത്തികേടാക്കുകയോ ചെയ്താൽ കാശ് പിന്നേയും പോകും. കാലിഫോർണിയയിലെ ഓക്ക് ലാൻഡിലെ ബാർ റെസ്റ്റോറന്റ് ആയ മിമോസ ആണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. ബാർ വൃത്തികേടാക്കുന്ന വ്യക്തതിയിൽ നിന്ന് 50 ഡോളറാണ് വാങ്ങിക്കുന്നത്. ഇവിടേക്ക് മദ്യപിക്കാനായെത്തുന്നവർ ആദ്യം കാണുന്നതും ഈ നിർദേശമാണ്. രണ്ട് വർഷമായി ഈ നിയമം ബാറിലുണ്ട്. മദ്യപിക്കാനായെത്തുന്നവർ ബാർ വൃത്തികേടാക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നതെന്ന് ബാർ ഉടമ വ്യക്തമാക്കി. എന്നാൽ ഈ തുക ആരുടെയും കൈയിൽ നിന്നും ഇത് വരെ വാങ്ങേണ്ടി വന്നിട്ടില്ല. നിയമം ഫലപ്രദമായെന്നാണ് ഇതിനർത്ഥമെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു. ഇത്തരത്തിലൊരു നിയമം ഉള്ളതിനാൽ കൈയിലെ കാശ് കൊടുത്ത് കുടിക്കാനെത്തുന്നവർ സ്വയം ഒന്ന് നിയന്ത്രിച്ചേ…
Read Moreഹമാസ് ആക്രമണം: ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ
ജറൂസലെം: ഹമാസ് തീവ്രവാദി ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സുരക്ഷാ ഉദ്യോഗ സ്ഥരും. ലഫ്. ഒർ മോസസ് (22), ഇൻസ്പെക്ടർ കിം ദൊക്രാകെർ എന്നിവരാണു കൊല്ലപ്പെട്ട ഇന്ത്യൻ വംശജർ. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തവേ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഹോം ഫ്രണ്ട് കമാൻഡറാണ് ഒർ മോസസ്.സെൻട്രൽ ഡിസ്ട്രിക്ടിലെ ബോർഡർ പോലീസ് ഓഫീസറാണ് കിം ദൊക്രാകെർ. ഹമാസ് ആക്രമണത്തിൽ 286 ഇസ്രയേൽ സൈനികരും 51 പോലീസ് ഓഫീസർമാരും കൊല്ലപ്പെട്ടു. ബന്ദികളിൽ നേപ്പാളി വിദ്യാർഥിയും ഹമാസ് ബന്ദികളാക്കിയവരിൽ നേപ്പാളി വിദ്യാർഥിയായ ബിപിൻ ജോഷിയും. ഇയാളെ മോചിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളുടെ സഹായം തേടിയെന്ന് നേപ്പാൾ ഗവൺമെന്റ് അറിയിച്ചു. ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ആറു പേർ രക്ഷപ്പെട്ടു. ബിപിൻ ജോഷിയെ കാണാതായിരുന്നു. തായ്ലൻഡ് പൗരന്മാർക്കൊപ്പമാണ് ജോഷിയെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.
Read More