ഹ​മാ​സ് ആ​ക്ര​മ​ണം: ഇ​​​സ്ര​​​യേ​​​ലി​​​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ര​ണ്ട് വ​നി​താ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥർ

ജ​​​റൂ​​​സലെം: ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഇ​​​ന്ത്യ​​​ൻ​​​ വം​​​ശ​​​ജ​​​രാ​​​യ ര​​​ണ്ടു വ​​​നി​​​താ സു​​​ര​​​ക്ഷാ ഉദ്യോഗ സ്ഥരും. ല​​​ഫ്. ഒ​​​ർ മോ​​​സ​​​സ് (22), ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കിം ​​​ദൊ​​​ക്രാ​​​കെ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ.

ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ഹ​​​മാ​​​സ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്ത​​​വേ ഇ​​​രു​​​വ​​​രും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഹോം ​​​ഫ്ര​​​ണ്ട് ക​​​മാ​​​ൻ​​​ഡ​​​റാ​​​ണ് ഒ​​​ർ മോ​​​സ​​​സ്.സെ​​​ൻ​​​ട്ര​​​ൽ ഡി​​​സ്ട്രി​​​ക്‌​​​ടി​​​ലെ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​ണ് കിം ​​​ദൊ​​​ക്രാ​​​കെ​​​ർ. ഹ​​​മാ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 286 ഇ​​​സ്ര​​​യേ​​​ൽ സൈ​​​നി​​​ക​​​രും 51 പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

ബ​​ന്ദി​​കളിൽ നേ​​പ്പാ​​ളി വി​​ദ്യാ​​ർ​​ഥി​​യും

ഹ​​മാ​​സ് ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​വ​​രി​​ൽ നേ​​പ്പാ​​ളി വി​​ദ്യാ​​ർ​​ഥി​​യാ​​യ ബി​​പി​​ൻ ജോ​​ഷി​​യും. ഇ​​യാ​​ളെ മോ​​ചി​​പ്പി​​ക്കാ​​ൻ അ​​ന്താ​​രാ​​ഷ്‌​​ട്ര സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടി​​യെ​​ന്ന് നേ​​പ്പാ​​ൾ ഗ​​വ​​ൺ​​മെ​​ന്‍റ് അ​​റി​​യി​​ച്ചു.

ഹ​​മാ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ 10 നേ​​പ്പാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. ആ​​റു പേ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ബി​​പി​​ൻ ജോ​​ഷി​​യെ കാ​​ണാ​​താ​​യി​​രു​​ന്നു. താ​​യ്‌​​ല​​ൻ​​ഡ് പൗ​​ര​​ന്മാ​​ർ​​ക്കൊ​​പ്പ​​മാ​​ണ് ജോ​​ഷി​​യെ ഹ​​മാ​​സ് തീ​​വ്ര​​വാ​​ദി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്.

Related posts

Leave a Comment