കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍നടന്ന യോഗത്തില്‍ എസ്ഐയും പോലീസുകാരനും പങ്കെടുത്തസംഭവത്തില് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറിയും ട്രാഫിക് എസ്ഐ.യുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെത്തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സിപിഎം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെ സംഭവം വാട്സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്. സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സിപിഎംഅനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്ന്നതെന്നുംഅഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം.
Read MoreDay: November 22, 2023
കൊറിയര്‍ വഴി എംഡിഎംഎ വാങ്ങി വില്പന; രാസലഹരി കൈമാറിയ നൈജീരിയക്കാരനെ കണ്ടെത്താനായില്ല
കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ വാങ്ങി വില്പന നടത്തുന്നതിനിടെ 14.75 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ കലൂരില്‍ അടച്ചുപൂട്ടിയ പപ്പടവട റെസ്റ്റോന്റ് സഹയുടമ അമല്‍ നായര്‍ക്ക് എംഡിഎംഎ നല്കിയ നൈജീരിയക്കാരനെ ബംഗളൂരുവില്‍ കണ്ടെത്താനാവാതെ പോലീസ് സംഘം മടങ്ങി. എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അമല്‍ നായരുമായി ബംഗളൂരുവിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. രാസലഹരി അമലിന് കൈമാറിയ നൈജീരിയക്കാരനെ അവിടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ് സംഘം. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതിയുമായി അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ അമല്‍ നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടിയ അളവില്‍ എംഡിഎംഎ കൊറിയര്‍ സര്‍വീസ് വഴി ബംഗളൂരുവില്‍ നിന്ന് വാങ്ങി അത് കവറുകളിലാക്കി ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വച്ച് ഫോട്ടോ എടുത്ത്…
Read Moreഇത് ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ; വൈറലായി ചിത്രങ്ങൾ
വിചിത്രമായ ഒരു കെട്ടിടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലെ സലാറ്റിഗയിലെ ഒരു ഇടവഴിക്കും വീടുകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തെ “ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഹോട്ടൽ” എന്ന് വിളിക്കുന്നു. ഹോട്ടലിന് മുമ്പ് ഈ സ്ഥലം മാലിന്യം തള്ളാനുള്ള ഇടമായി ഉപയോഗിച്ചിരുന്നു. പിറ്റുറൂംസ് പ്രോജക്റ്റിന്റെ ഭാഗമായി ആർക്കിടെക്റ്റ് ആയ ആരി ഇന്ദ്രയാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച്, ഹോട്ടലിന് അഞ്ച് നിലകളാണുള്ളത്. ഒമ്പത് അടി വീതിയും ഏഴ് മുറികളുള്ള സ്ഥലവും മതിയാകും. ഹോട്ടലിന് മേൽക്കൂരയുള്ള വിശ്രമമുറിയും ഉണ്ട്. ഇടുങ്ങിയ സ്ഥലമായതിനാൽ കെട്ടിടം രൂപകല്പന ചെയ്യുന്നതിൽ ആർക്കിടെക്റ്റ് വെല്ലുവിളി നേരിട്ടു. എന്നിരുന്നാലും, ഹോട്ടലിന്റെ സ്ഥിരത ഉറപ്പാക്കാൻ ആഴത്തിലുള്ള അടിത്തറ ഉപയോഗിച്ചു. “ഈ പരിമിതിയെ ഞങ്ങളുടെ ഏറ്റവും ശക്തമായ വിൽപ്പന കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ വളരെ കഠിനമായി ശ്രമിച്ചു. ഇത് മൈക്രോ-സ്പേസിനെക്കുറിച്ചുള്ള…
Read Moreപതിനൊന്നുകാരന് പീഡനം: മധ്യവയസ്കനു 63 വര്‍ഷം കഠിന തടവ്; പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ്
മഞ്ചേരി : പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മധ്യവയസ്കനെ മഞ്ചേരി ഫാസ്റ്റ് ട്രാക് അതിവേഗ കോടതി (രണ്ട്) 63 വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടക്കല്‍ പുതുപ്പറമ്പ് കാരാട്ടങ്ങാടി തൂമ്പത്ത് ഇബ്രാഹി (55)മിനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ഏഴു മുതല്‍ 2020 ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ പ്രതിയുടെ എടരിക്കോടുള്ള വീട്ടില്‍ വച്ച് പലതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് കോട്ടക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പോക്സോ ആക്ടിലെ 5(എല്‍), 5(എം), 5(എന്‍) എന്നീ ഓരോ വകുപ്പിലും 20 വര്‍ഷം വീതം കഠിനതടവ് പതിനായിരം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിന…
Read Moreകുട്ടികളിൽ ലഹരി ഉപയോഗം മാനസികനില തെറ്റിക്കുന്നു; വിവേകോദയം വെടിവയ്പ് മുന്നറിയിപ്പ് മാത്രം; സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
തൃശൂർ: കുട്ടികളിൽ പടരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം അവരുടെ മാനസികനില തെറ്റിക്കുന്ന തരത്തിലേക്ക് മാറുന്നതിന്റെയും അവർ അക്രമങ്ങളുടെ വഴികളിലേക്ക് തിരിയുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ വിവേകോദയം സ്കൂൾ വെടിവയ്പ്. ആളുകളെ അപായപ്പെടുത്താൻ കഴിയുന്ന ആയുധമായിരുന്നില്ല ജഗൻ എന്ന പൂർവിദ്യാർഥിയുടെ കയ്യിലുണ്ടായിരുന്നതെന്നും ഇയാൾ മാനസികരോഗത്തിന് ചികിത്സ തേടുന്നയാളാണെന്നുമൊക്കെ പോലീസ് പറയുന്നുണ്ടെങ്കിലും കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം വലിയ ആപത്താണെന്നും സൂക്ഷിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പാണ് നൽകുന്നത്. സ്കൂൾ വിദ്യാർഥികൾ കഞ്ചാവിനും മയക്കുമരുന്നിനും സിന്തറ്റിക് ഡ്രഗുകൾക്കും അടിമകളാകുന്നതും അതു കിട്ടാതെ വരുന്പോൾ അക്രമാസക്തരാകുന്നതും പണത്തിനായി ഏത് ആക്രമണത്തിനും മുതിരുന്നതും പുതുമയില്ലാത്ത സംഭവങ്ങളാണ്. ഇതെല്ലാം ഉപയോഗിച്ച് സമനില തെറ്റുന്പോൾ പഴയ കണക്കുകളും വൈരാഗ്യങ്ങളും തീർക്കാനായി ആയുധമെടുത്ത് ഇറങ്ങുന്ന ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളും പുതുമ നഷ്ടപ്പെട്ട കാഴ്ചകളാണ്. എന്നാൽ ലഹരി ഉപയോഗത്തിന്റെ അനന്തരഫലമായി മനോനില തെറ്റിയവർ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കാൻ തുനിയുന്നുവെന്നത്…
Read Moreകരുവന്നൂർ കേസ്; കൂടെ നിന്നവരെ തള്ളിപ്പറഞ്ഞ് സിപിഎം
സ്വന്തം ലേഖകൻതൃശൂർ: കരുവന്നൂർ കേസിൽ പിടിയില്ലാക്കയത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം തട്ടിപ്പുകൾക്ക് തങ്ങൾക്കൊപ്പം നിന്നിരുന്നവർ കളംമാറി തങ്ങൾക്കെതിരെ മൊഴിനൽകുന്ന സ്ഥിതിയായതോടെ അവരെ തള്ളിപ്പറയുന്നു. തങ്ങൾക്കെതിരെ ഇ.ഡിക്ക് മൊഴി നൽകുകയും മാപ്പുസാക്ഷിയാകാൻ ഒരുങ്ങുകയും ചെയ്യുന്നവരെ നിഷ്കരുണം തള്ളിപ്പറഞ്ഞുകൊണ്ടാണ് സിപിഎം തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ക്രിമിനലുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇ.ഡി കള്ളക്കഥകൾ ചമയ്ക്കുകയാണെന്ന വിലയിരുത്തലാണ് സിപിഎം ജില്ലസെക്രട്ടേറിയറ്റിനുള്ളത്. ക്രിമിനലുകളുടെ മൊഴിയാണ് ഇ.ഡി പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. കെ.എ.ജിജോർ ആരാണെന്ന് ചോദിക്കുന്ന സിപിഎം ഇയാൾ തട്ടിപ്പുകേസുകളിൽ ഉൾപ്പടെ പല കേസുകളിലും പ്രതിയായിട്ടുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിപ്പറയുന്നത്.കരുവന്നൂർ കേസിൽ നേരത്തെ കുറ്റാരോപിതനാണ് ജിജോർ എന്നും സിപിഎം പറയുന്നു. എന്നാൽ സതീഷ്കുമാറിനെ പാർട്ടി തള്ളിപ്പറയുന്നില്ല. എ.സി.മൊയ്തീൻ എംഎൽഎയുടേയും എം.കെ.കണ്ണന്റെയും ബെനാമിയാണ് സതീഷ് എന്ന ആരോപണങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നാണ് സിപിഎം വിലയിരുത്തൽ. പതിറ്റാണ്ടുകളായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന നേതാക്കളെ ക്രിമിനലുകളെക്കൊണ്ട് ആക്ഷേപങ്ങൾ ഉന്നയിപ്പിച്ച് കരിനിഴൽ വീഴ്ത്താനുള്ള ശ്രമങ്ങളെയും പാർട്ടി…
Read Moreകൊടുമണ്ണില്‍ ആടിനെ വന്യജീവി കൊന്നു; പുലിയുടെ ആക്രമണമെന്ന് നാട്ടുകാർ
പത്തനംതിട്ട: ജനവാസ മേഖലയായ കൊടുമണ്ണില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ആട് ചത്തു. കൊടുമണ്‍ പൊരിയക്കോട്ടാണ് സംഭവം. ഏലിയാക്കോണം വീട്ടില്‍ കുഞ്ഞുരാമന്റെ വീട്ടിലെ ആടിനെയാണ് വന്യജീവി പിടിച്ചത്. ഇന്നു പുലര്‍ച്ചെ ആടിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പുലിയാണ് ആടിനെ ആക്രമിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു.പുലിയുടെ സാന്നിധ്യം ഈ മേഖലയില്‍ ഉണ്ടായിരുന്നതായും പറയുന്നു. വനമേഖലയില്‍ നിന്ന് വിദൂരത്തിലുള്ള സ്ഥലം ആണെങ്കിലും പ്ലാന്റേഷന് മേഖല കാടുകയറി കിടക്കുന്നതിനാല്‍ വന്യജീവികള്‍ ഈ ഭാഗത്ത് താവളം ഉറപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ടാപ്പിംഗ് നിലച്ച് പ്ലാന്റേഷന് റബര്‍ തോട്ടങ്ങള്‍ കാടുകയറി കിടക്കുകയാണ്.
Read Moreആഡംബര ഹോട്ടലില്‍ താമസിച്ച് ലഹരി വില്പന; പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ ലഭിക്കും
കൊച്ചി: ആഡംബര ഹോട്ടലില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തിയതിന് അറസ്റ്റിലായ യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ രാസലഹരിയുടെ ഉറവിടത്തെ കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് എറണാകുളം സൗത്ത് പോലീസ്. കേസുമായി ബന്ധപ്പെട്ട് കോതമംഗലത്ത് താമസിക്കുന്നതും കൊല്ലം ഓച്ചിറ സ്വദേശിയുമായ റിജു(41), കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു(32), തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് കഴിഞ്ഞ ദിവസം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന നഗരത്തിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. സ്ത്രീകളെ മുന്‍നിര്‍ത്തി മയക്കുമരുന്ന് കടത്തികൊണ്ടുവരികയും ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പ്രതികളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് തൂക്കി വില്പന നടത്തുന്നതിനുള്ള ഇലക്ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും…
Read Moreഇങ്ങനെയാണോ ഫാക്ടറിയിൽ റസ്ക് നിർമിക്കുന്നത്? വൈറൽ വീഡിയോയിൽ അസ്വസ്ഥമായി സോഷ്യൽ മീഡിയ
ഇന്ത്യയിലെ ഒരു ജനപ്രിയ ലഘുഭക്ഷണമാണ് റസ്ക്. പലപ്പോഴും ചായയുമായി ഇവ നമ്മൾ ആസ്വദിച്ച് കഴിക്കാറുണ്ട്. എങ്ങനെയാണ് റസ്ക് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അടുത്തിടെ, ഈ പ്രക്രിയയുടെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിർഭാഗ്യവശാൽ, ഈ പ്രത്യേക ഫാക്ടറി ശുചിത്വ രീതികൾ പാലിച്ചതായി തോന്നുന്നില്ല. തൽഫലമായി, ഓൺലൈനിലുള്ള ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട റസ്ക് കഴിച്ചാൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. വീഡിയോയിൽ ഒരു കൂട്ടം ആളുകൾ റസ്ക് ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിന്റെ വ്യത്യസ്ത ഷോട്ടുകൾ കാണിക്കുന്നുണ്ട്. കൈകൾ കൊണ്ടാണ് മാവ് കുഴക്കുന്നത്. ഒരു ഫാക്ടറി തൊഴിലാളി ഒരു കൈകൊണ്ട് സിഗരറ്റ് പോലെ തോന്നിപ്പിക്കുന്നത് എന്തോ വലിക്കുന്നതും മറ്റൊരു കൈകൊണ്ട് ചേരുവകൾ കലർത്തുന്നതും കാണിക്കുന്നു. മാവ് തയ്യാറായിക്കഴിഞ്ഞാൽ തൊഴിലാളികൾ അതിനെ നീളമുള്ള അപ്പമായി രൂപപ്പെടുത്തുന്നു. പിന്നീട് ഇവ കുറച്ച് സമയം ചുട്ടെടുക്കുന്നു. പിന്നീട് അവ…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; അറസ്റ്റിലായ ഭാസുരാംഗനെയും മകനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്ന കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതിയിലാണ് ഇന്ന് ഇരുവരെയും ഹാജരാക്കുക. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ചാണ് ഭാസുരാംഗന്, മകന് അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെ ഇ ഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തത്. ഭാസുരാംഗനെ നാലുതവണയും മകന് അഖില്‍ജിത്തിനെ മൂന്നു തവണയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ബാങ്ക് സെക്രട്ടറി ബൈജുവിനെയും ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ്…
Read More