റോബിന് ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക് ബസ് പുറപ്പെട്ടു. തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്. റോബിൻ ബസിന് ഗംഭീര സ്വീകരണമാണ് നാട്ടുകാർ നൽകിയത്. പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്കി റോബിന് ബസിനെ പത്തനംതിട്ടക്കാർ വരവേറ്റു. അതേസമയം കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. അഞ്ച് മണിക്ക് സർവീസ് നടത്തേണ്ടിയിരുന്ന ബസ് സാങ്കേതിക തകരാർ മൂലം വർക്ക് ഷോപ്പിൽ പണിക്ക് കയറ്റേണ്ടി വന്നു. അതേ തുടർന്ന് ഏഴ് മണിക്കാണ് പുറപ്പെട്ടത്. ഇന്നും വരും ദിവസങ്ങളും ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ ഗിരീഷ് പറഞ്ഞു. ഇന്നലെയാണ് ബസ് വിട്ട് നൽകിയത്. പെർമിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടു…
Read MoreDay: November 22, 2023
മൂന്നിനം മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ; ഒരു ഗ്രാമിന് ഈടാക്കിയിരുന്നത് 4000 രൂപ; ചേർത്തലക്കാരൻ അതുൽരാജിനെ കൂടുക്കിയത് ഒറ്റ്…
ആലപ്പുഴ: മണ്ണഞ്ചേരിയിൽ എംഡിഎംഎ, കഞ്ചാവ്, നൈട്രോസൽഫാം ഗുളിക എന്നിവയുടെ മാരക ശേഖരം പിടികുടി. ചേർത്തല കുതിരക്കാട്ട് വെളി കാവുങ്കൽ അതുൽരാജ് (26) എന്നയാളെയാണ് പിടികുടിയത്. ജില്ലാ പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും 25 നൈട്രോസെൽഫാം ഗുളികയുമായി അതുൽ രാജിനെ വളവനാട് കോൾഗേറ്റ്- കാവുങ്കൽ റോഡിൽനിന്നു പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വിപണിയിൽ വിലവരും. ബംഗളൂരുവിൽനിന്നു നിസാര വിലയ്ക്കു വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ഒരു ഗ്രാമിന് 4000 രുപയ്ക്കാണ് വിറ്റിരുന്നത്. മാസത്തിൽ രണ്ടും മുന്നും പ്രാവശ്യം ബംഗളൂരുവിൽപോയി മയക്കുമരുന്ന് വാങ്ങി ഇവിടെ വിൽക്കുകയായിരുന്നു. ഇയാൾ ആദ്യമായാണ് പോലിസ് പിടിയിലാകുന്നതെന്നും ഇയാൾ വെറും ഇടനിലക്കാരനാണെന്നും മയക്കുമരുന്ന് എത്തിച്ച് നൽകിയവരെക്കുറിച്ചും മറ്റും വിശദമായി അന്വേഷണം നടത്തുമെന്നും…
Read Moreനിർമാണം പൂർത്തിയാകുന്ന രാമക്ഷേത്രം; പൂജാരിയാകാൻ അപേക്ഷിച്ചത് 3000 ത്തോളം അപേക്ഷകർ
നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന അയോധ്യയിലെ പൂജാരിമാരുടെ തസ്തികളിലേക്ക് ലഭിച്ചത് 3000ത്തോളം അപേക്ഷകൾ. ഇതിൽ നിന്ന് 200പേരെ അഭിമുഖ പരീക്ഷയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ നിന്നും 20പേർക്കാണ് നിയമനം ലഭിക്കുക. അഭിമുഖത്തിന് 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കി ക്ഷണിച്ചിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അപേക്ഷ നൽകിയ 3000 ത്തോളം പേരിൽ നിന്ന് 200 പേരെ തെരഞ്ഞെടുത്തത്. അഭിമുഖം വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കർസേവക് പുരത്താണ് . ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും. വിവിധ തസ്തികകളിലേക്ക് ആറ് മാസത്തെ പരിശീലനത്തിന് ശേഷം നിയമനം നടത്തുന്നതായിരിക്കും. എന്നാൽ അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടാത്തവർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. പിൽക്കാലത്ത് ഒഴിവ് വരുന്പോൾ ഇവരെ പരിഗണിക്കും.
Read Moreകെ.സുധാകരൻ ഔദ്യോഗികമായി ക്ഷണിച്ചു; കോൺഗ്രസ് പലസ്തീൻ റാലിയിൽ തീർച്ചയായും പങ്കെടുക്കും;ശശി തരൂർ
കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഔദ്യോഗികമായി ശശി തരൂരിനെ ക്ഷണിച്ചു. നിർബന്ധമായും പലസ്തീൻ റാലിയിൽ പങ്കെടുക്കണമെന്ന് നിർദേശം നൽകി. എന്നാൽ ശശി തരൂർ റാലിയിൽ പങ്കെടുക്കില്ലെന്ന വാർത്തകൾ വന്നിരുന്നു. ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ശശി തരൂരിന്റെ പേര് ഉണ്ടായിരുന്നില്ല. പാലസ്തീൻ റാലിയിൽ പങ്കെടുക്കാൻ പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂർ നേരത്തെ പറഞ്ഞത്. ഇപ്പോൾ ഔദ്യോഗികമായ ക്ഷണമാണ് ലഭിച്ചിരിക്കുന്നത്. തീർച്ചയായും പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു. നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ റാലിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശം ഏറെ വിവാദമായിരുന്നു. ഇതെ തുടർന്ന് ലീഗിനേറ്റ പ്രഹരത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും പാണക്കാട്ടെത്തി രമ്യതയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ്…
Read Moreഅമിത വേഗത്തിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തു ; തുറന്നിട്ട വാതിലിലൂടെ വിദ്യാർഥിനികൾ പുറത്തേക്ക് വീണ് പരിക്ക്
മാന്നാർ: സ്വകാര്യബസിൽനിന്നു തെറിച്ചു വീണ് വിദ്യാർഥിനികൾക്കു പരിക്ക്. മാന്നാർ – ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യബസിൽനിന്നാണ് വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണത്. ഇന്നലെ വൈകുന്നേരം 4.30ന് ബുധനൂർ തോപ്പിൽ ചന്തയ്ക്കു സമീപമുള്ള വളവിലാണ് അപകടം ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി ഏബ്രഹാം വില്ലയിൽ ബിൻസി, ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും ബസ് അമിതവേഗത്തിൽ വന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണതെന്നും യാത്രക്കാർ പറഞ്ഞു. വിദ്യാർഥിനികൾ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ മാന്നാർ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബസ് ഡ്രൈവർക്കെതിരേ മാന്നാർ പോലീസ് കേസെടുത്തു.
Read Moreക്ഷേത്രത്തിൽ പോകാൻ മധ്യവയസ്കയെ കൂടെക്കൂട്ടി; മദ്യം നൽകി മയക്കിയേശേഷം ലൈംഗീകമായി പീഡിപ്പിച്ച് ഓട്ടോ ഡ്രൈവർ; 52കാരനെ വലയിലാക്കി പോലീസ്
ഹരിപ്പാട്: മധ്യവയസ്കയെ ബന്ധു മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പ്രതിയെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴിക്കൽ തറയിൽ കടവിൽ മീനത്ത് പ്രസന്നൻ (52) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ എന്ന വ്യാജേന മധ്യവയസ്കയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിൽ എത്തിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഉച്ചയോടെ ഇവരെ ഓട്ടോറിക്ഷയിൽ തന്നെ തിരികെ വീടിനു സമീപത്ത് എത്തിക്കുകയും ചെയ്തു. തുടർന്ന് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയും തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിനുശേഷം ഓച്ചിറയിലേക്കു പോയ പ്രതിയെ അവിടെയെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യന്റെ നിർദേശാനുസരണം എസ്ഐമാരായ രതീഷ് ബാബു, വർഗീസ് മാത്യു, സിപിഒമാരായ രാഹുൽ ആർ. കുറുപ്പ്, ജഗന്നാഥൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreകനത്ത മഴയിലും അയ്യപ്പ ഭക്തരുടെ തിരക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ
വൃശ്ചിക മാസത്തിൽ പൊന്നു പമ്പയിൽ കുളിച്ചു തൊഴുത് മല കയറി അയ്യനെ കാണാൻ അയ്യപ്പ ഭക്തരുടെ തിരക്ക്. കനത്ത മഴയിലും അയ്യപ്പന്മാരുടെ തിരക്ക് ശമിക്കുന്നില്ല. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. അര ലക്ഷത്തോളം ഭക്തർ ഇന്നും ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,61,789 ഭക്തരായിരുന്നു ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തി മടങ്ങിയത്. 37,848 -ഓളം ഭക്തരാണ് വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണത്തിൽ വർദ്ധനമുണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. മല കേറാൻ എത്തുന്നവർക്ക് വനംവകുപ്പ് സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്. അയ്യപ്പൻമാരുടെ സുരക്ഷക്കായി കാനനപാതയിൽ 50 ൽ പരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
Read More200 വിദ്യാർഥികളെ നവകേരള സദസിൽ എത്തിക്കണം; കർശന നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്
സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കാൻ കർശന നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. കുറഞ്ഞത് 200 കുട്ടികളെ ഒരു സ്കൂളിൽ നിന്നും എത്തിക്കണമെന്നാണ് നിർദേശം. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശമുണ്ട്. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ച പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിൽ നവകേരള സദസ്സിന്റെ നാലാം ദിനമായ ഇന്ന് പര്യടനം തുടരും. തലശേരിയിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് പരിപാടികൾ ആരംഭിക്കുക. ഇന്നത്തെ ആദ്യ പരിപാടി രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ്. തുടർന്ന് മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തിയ ശേഷം നവകേരള സദസ് കണ്ണൂർ ജില്ലയിൽ നിന്നും വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
Read Moreമക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ
പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിന് സാരമായി പരിക്കേറ്റു.സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഷബീറലിയെ ശ്രീകൃഷ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ 7.20ന് ആയിരുന്നു സംഭവം. മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read Moreതെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ മുസ്ലീം സംവരണം നിർത്തലാക്കും;അമിത് ഷാ
തെലങ്കാനയിൽ ബിജെപി വിജയിച്ചാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇപ്പോൾ നിലനിക്കുന്ന മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കും. മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി) ക്വാട്ട വർദ്ധിപ്പിക്കുമെന്നും നേരത്തെ അമിത്ഷാ വാഗ്ദാനം ചെയ്തിരുന്നു. കോൺഗ്രസും ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും പട്ടിക വർഗ വിരുദ്ധ പാർട്ടികളാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു
Read More