മ​ക്ക​ളെ കാ​ണു​ന്ന​തി​നെ ചൊ​ല്ലി ത​ര്‍​ക്കം; യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു; സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് ക​രി​മ്പു​ഴ​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ ക​രി​മ്പു​ഴ ചീ​ര​കു​ഴി സ്വ​ദേ​ശി​നി ഹ​ന്ന​ത്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു.​സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഷ​ബീ​റ​ലി​യെ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.20ന് ​ആ​യി​രു​ന്നു സം​ഭ​വം. മ​ക്ക​ളെ കാ​ണു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 

കു​ടും​ബ​പ്ര​ശ്‌​ന​ത്തെ തു​ട​ര്‍​ന്ന് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. യു​വ​തി​യെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

Related posts

Leave a Comment