യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി. അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും നയതന്ത്ര തലത്തിലുള്ള സമ്മര്‍ദം യമെന് മേല്‍ ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ സനായിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. കേരളത്തിന്റെ പ്രതിനിധി കെ.വി തോമസാണ് കത്ത് നല്‍കിയത്. മോചനത്തെ സംബന്ധിച്ചുള്ള അവസാന ശ്രമമെന്ന നിലയിലാണ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ബാക്കിയുള്ള പ്രക്രിയ. നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രിംകോടതി തള്ളിയിരുന്നു. നിമിഷക്ക് സ്ത്രീ എന്ന പരിഗണന നല്കി വധശിക്ഷ മാറ്റി ജീവപര്യന്തമായി ഇളവു ചെയ്യുകയോ മോചിപ്പിക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചെങ്കിലും അപ്പീൽ തള്ളി.
Read MoreDay: November 23, 2023
മഴ; പത്തനംതിട്ടയിലെ മലയോര മേഖലയില്‍ കനത്ത നാശം
പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ കനത്ത നാശം. ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച അതിതീവ്രമഴ രാത്രി വൈകിയും പലയിടങ്ങളിലും തുടര്‍ന്നതോടെ നാശനഷ്ടം ഇരട്ടിച്ചു. കോന്നി വനമേഖലയോടു ചേര്‍ന്ന കൊക്കാത്തോട്, തണ്ണിത്തോട്, കലഞ്ഞൂര്‍ മേഖലയില്‍ വൈകുന്നേരത്തോടെ വന്‍ നാശനഷ്ടമുണ്ടായി. കൊക്കാത്തോട്ടിലേക്കുള്ള യാത്ര തടസപ്പെട്ടതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായി. കൊക്കാത്തോട് പാതയില്‍ നിര്‍മാണത്തിലിരുന്ന വയക്കര ചപ്പാത്ത് ഒലിച്ചുപോയതോടെയാണ് യാത്ര തടസപ്പെട്ടത്. മറുകരയില്‍ കോന്നിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് അടക്കം രാത്രിയില്‍ കുടുങ്ങിയിരുന്നു. ഫയര്‍ഫോഴ്സ് സംഘത്തിനും മറുകര കടക്കാനായില്ല. ഇന്നു രാവിലെ വെള്ളം താഴ്ന്നെങ്കിലും മറുകരയിലേക്ക് യാത്രാമാര്‍ഗം ഇല്ലാത്ത സ്ഥിതിയാണ്. കൊക്കാത്തോട്ടിലേക്കുള്ള യാത്ര പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കലഞ്ഞൂര്‍, ചെന്നീര്‍ക്കര, നാരങ്ങാനം, ഇലന്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും വന്‍തോതില്‍ നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഈ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. പത്തനംതിട്ട നഗരസഭയുടെയും ഇലന്തൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയായ ചുരുളിക്കോട് കൊട്ടതട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ രൂക്ഷത ഏറെയാണ്. വന്‍തോതിലാണ്…
Read Moreട്വന്റി 20 സമ്മാനവുമായി ക്രിസ്മസ്-ന്യൂ ഇയർ ബംപർ’; ഒന്നും രണ്ടും സമ്മാനം 20 കോടി; 400 രൂപയുടെ ടിക്കറ്റിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് സമ്മാനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: ട്വന്റി 20 ക്രിക്കറ്റിനേക്കാൾ ആവേശമുറപ്പാക്കിയാണ് ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്മസ് ന്യൂ ഇയർ ബംപറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കളം പിടിക്കാനെത്തുന്നത്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്ക് രണ്ടു കോടി വീതം കമ്മീഷനും നൽകും. 30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി. ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് മൂന്നു ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം ഓരോ സീരീസുകളിലും രണ്ട്…
Read Moreനിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ് ഉമ്മാ… എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ; വെെകാരിക കുറിപ്പുമായി ഷമി
അമ്മയെ കുറിച്ചുള്ള വെെകാരിക കുറിപ്പുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ അമ്മയെ കുറിച്ച് ഷമി വാചാലനായത്. അമ്മയോടൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പമുണ്ട്. ഞായറാഴ്ച നടന്ന ഇന്ത്യ-ആസ്ട്രേലിയ ലോകകപ്പ് ദിവസം ഷമിയുടെ മാതാവ് അൻജും ആറയെ പനി മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഷമിയുടെ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണു വിവരം. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ.. എത്രയും പെട്ടെന്ന് നിങ്ങൾക്ക് അസുഖം ഭേദമാകുമെന്നാണ് പ്രതീക്ഷ മാതാവിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ഷമി കുറിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവനത്തിലെ കുളത്തിൽ വീണ് ആനക്കുട്ടി, രക്ഷയ്ക്കായെത്തി വനം വകുപ്പ്; വീഡിയോ വൈറൽ
മധുക്കരൈ ഫോറസ്റ്റ് റേഞ്ചിലെ കുളത്തിൽ വീണ ആനയെ തമിഴ്നാട്ടിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ വിജയകരമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെയാണ് നാല് വയസുള്ള ആനക്കുട്ടി കുളത്തിൽ വീണത്. ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടത്. തുടർന്ന് ആനയെ സഹായിക്കാൻ ഉടൻ രക്ഷാപ്രവർത്തനവും ആരംഭിച്ചു. വാർത്താ ഏജൻസിയായ എഎൻഐ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനൊടുവിൽ കുളത്തിൽ കുടുങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ മധുരൈ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ആനയെ കണ്ടെത്തിയത്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വനം വകുപ്പിന്റെ സമയോചിതമായ പ്രയത്നത്തിനും പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് നിരവധിപേരാണ് വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചത്. ഒപ്പം അഭിനന്ദന വാക്കുകളും അറിയിച്ചു. കോയമ്പത്തൂർ ജില്ലയിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനകൾ കടക്കുന്നത് വർധിച്ചതിനെ തുടർന്ന് വനംവകുപ്പ് രാത്രികാല പട്രോളിംഗിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. #WATCH…
Read Moreഗ്ലാമറസ് ഫോട്ടോഷൂട്ടിൽ ഗ്ലാമറായി ശ്രീയ ശരൺ
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്രീയ ശരൺ. പോക്കിരി രാജ, കാസനോവ എന്നീ സിനിമകളിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ് ശ്രീയ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ഫോട്ടോഷൂട്ടാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തമിഴിൽ രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ശിവാജിയിൽ നായികയായി എത്തിയ ശേഷമാണ് മലയാളികൾക്ക് താരം കൂടുതൽ സുപരിചിതയായി മാറുന്നത്. മലയാളത്തിൽ ആകെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും ശ്രിയക്ക് മലയാളി ആരാധകർ കൂടുതലാണ്. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം റിലീസായ ആർആർആറിലാണ് ശ്രിയ അവസാനമായി അഭിനയിച്ചത്. ശ്രിയയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് കണ്ട് ആരാധകർ കണ്ണ് തള്ളി.
Read More7.5 ഗ്രാം എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയിലായ കേസ്; ലാസലഹരി കൈമാറിയിരുന്നത് “ഡിസ്കോ ബിസ്കറ്റ്” എന്ന കോഡില്‍
കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം പിടിയിലായ കേസില്‍ ഇവര്‍ രാസലഹരി കൈമാറിയിരുന്നത് ഡിസ്കോ ബിസ്കറ്റ് എന്ന പേരില്‍. കേസുമായി ബന്ധപ്പെട്ട് കാക്കനാട് പടമുഗള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എം.സലാഹുദീന്‍ (മഫ്റു35), പാലക്കാട് തൃത്താല കപ്പൂര്‍ പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ ഖാദര്‍ (27), കോട്ടയം വൈക്കം വെള്ളൂര്‍ പൈപ്പ്ലൈന് ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെടുന്ന 7.5 ഗ്രാം…
Read Moreറിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാൻ കഴിയില്ല; നമ്മുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചാണ് സിനിമ കാണേണ്ടത്; മമ്മൂട്ടി
സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള് പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചുതന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്. -മമ്മൂട്ടി
Read Moreകാശ് കൊടുത്തു പടം കാണുന്നവന് അതിനെ വിമർശിക്കാനും അവകാശമുണ്ട്; അജു വർഗീസ്
ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോ? അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ല. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ ഞാൻ പറയും. ഞാൻ ഭാഗമാകുന്ന മലയാളസിനിമകൾ കലയേക്കാളും ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണ്. ഞാൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറ്. അതൊരു ഉത്പന്നമാണ്. നമ്മൾ വിപണിയിൽ നിന്ന് ഒരുത്പന്നം വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് അജു വർഗീസ്
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനെയും മകനെയും ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കസ്റ്റഡിയിലുള്ള ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്ന് ദിവസത്തേക്കാണ് കൊച്ചി പിഎംഎല്‍എ കോടതി പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടത്. ഭാസുരാംഗന് ബിനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്. അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരിലാണ് ലോണ്‍ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണ്‍ വിവരം മറച്ചുവച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ പേരിലും ലോണ്‍ തട്ടിഭാസുരാംഗന് കുടുംബങ്ങളുടെ പേരിലും ലോണ്‍ തട്ടിയെന്നും…
Read More