ആലപ്പുഴ: പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി. 65 വയസുള്ള സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. മകൻ സെബിൻ ക്രിസ്റ്റിയെ (26) പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് കട്ടിലിൽ നിന്നു വീണു മരിച്ചു എന്നാണ് സെബിൻ എല്ലാവരോടും പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മരണകാരണം അതല്ലായെന്ന് മനസിലായത്. കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ഒരു ദിവസം മുൻപാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സെബാസ്റ്റ്യന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ വിശദമായ ചോദ്യം ചെയ്യലിൽ താനാണ് പിതാവിനെ കൊന്നതെന്ന് സെബിൻ സമ്മതിക്കുകയായിരുന്നു. സെബിൻ മയക്കു മരുന്നിന് അടിമയാണ്. വീട്ടിൽ പതിവായി ഇയാൾ വഴക്ക് ഉണ്ടാക്കുമായിരുന്നു. വാക്കർ കൊണ്ടാണ് സെബിൻ പിതാവിനെ അടിച്ചുകൊന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി
Read MoreDay: November 26, 2023
പശുവിൻ പാലോ എരുമപ്പാലോ: ആരോഗ്യത്തിന് നല്ലത് ഏതാണ്?
പാൽ ഉയർന്ന പോഷകഗുണമുള്ളതാണെന്നതിൽ സംശയമില്ല. ഇത് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. ആരോഗ്യം നിലനിർത്താൻ എല്ലാ ദിവസവും പാൽ കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. എന്നാൽ പശുവിന്റെ പാലാണോ അതോ എരുമയുടെ പാലാണോ നല്ലത് എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. രണ്ട് തരത്തിലുള്ള പാലിലും ചില നല്ലതും ചീത്തയും ഉണ്ട്. ഓരോ വ്യക്തിക്കും വെള്ളം അത്യന്താപേക്ഷിതമാണ്, അതിനാൽ നിങ്ങളുടെ ശരീരത്തിലെ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കണമെങ്കിൽ പശുവിൻ പാൽ കുടിക്കാൻ തുടങ്ങുക. പശുവിൻ പാലിൽ 90 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നൽകുന്നതിന് അത്യുത്തമമാണ്. പശുവിൻ പാലിൽ എരുമപ്പാലിനേക്കാൾ കൊഴുപ്പ് കുറവാണ്. പശുവിൻ പാലിനേക്കാൾ കട്ടി കൂടിയതാണ് എരുമയുടെ പാല്. പശുവിൻ പാലിൽ 3-4 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അതേസമയം എരുമപ്പാലിൽ 7-8 ശതമാനം കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ എരുമപ്പാൽ ദഹിക്കാൻ സമയമെടുക്കും. കുടിച്ചാൽ വളരെ നേരം…
Read More‘ശിൽപ ഷെട്ടിയും രവീണ ടണ്ടറും നിരസിച്ചു’: മലൈകയിലേക്ക് ചയ്യ ചയ്യ ഗാനമെത്തിയത് തുറന്ന് പറഞ്ഞ് ഫറാ ഖാൻ
മലൈക അറോറയും ഷാരൂഖ് ഖാനും തകർത്ത് അഭിനയിച്ച ചയ്യ ചയ്യ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചിത്രീകരിച്ച ഗാനം വലിയ ഹിറ്റായിരുന്നു. എന്നാൽ ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്ത ഫറാ ഖാൻ അടുത്തിടെ മലൈക അറോറയെ പാട്ടിനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഫറാ ഖാൻ, ശിൽപ ഷെട്ടിയെയും രവീണ ടണ്ടനെയുമാണ് ആദ്യം സമീപിച്ചതെന്ന് വെളിപ്പെടുത്തി. എന്നാൽ അവർ നിരസിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അവസാനം മലൈകയിലേക്ക് എത്തുന്നത്. ഓടുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ഫറ ഖാൻ പറഞ്ഞു. “ഞങ്ങൾ അവളെ ട്രെയിനിൽ കയറാൻ പ്രേരിപ്പിച്ചു. മലൈക വിറയ്ക്കുന്നുണ്ടായിരുന്നു. മേക്കപ്പ് ഇല്ലായിരുന്നു, കാജലും കൈകളിൽ ഒരു ടാറ്റൂവും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഫറ ഖാൻ വെളിപ്പെടുത്തി.
Read Moreറിലീസിനൊരുങ്ങി രൺബീർ കപൂറിന്റെ അനിമൽ
രൺബീർ കപൂറിന്റെയും സന്ദീപ് റെഡ്ഡി വംഗയുടെയും ആദ്യ കൂട്ടുകെട്ടിലുള്ള ബോളിവുഡ് ചിത്രം അനിമൽ ഡിസംബർ 1 ന് വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ്. അനിൽ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിക്കി കൗശലിനെ നായകനാക്കി മേഘ്ന ഗുൽസാറിന്റെ സാം ബഹാദൂറുമായി അനിമൽ ഏറ്റുമുട്ടുന്നു. എന്നിരുന്നാലും മുൻകൂർ ബുക്കിംഗ് ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ അനിമൽ മുന്നിലാണെന്നാണ് റിപ്പോർട്ട്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നിവയുൾപ്പെടെ മൂന്ന് ഭാഷകളിലായി അനിമൽ എത്തുന്നുണ്ട്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഞായറാഴ്ച അനിമൽ ഓൺ എക്സിന്റെ അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് പങ്കിട്ടു. പിവിആർ ഉം ഐനോക്സും ആദ്യ ദിവസം 43,000 ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ സിനിപോളിസ് 9,500 രൂപ ടിക്കറ്റുകൾ വിറ്റു. ദേശീയ ശൃംഖലകളിലെ മൊത്തം മുൻകൂർ ബുക്കിംഗ് 52,500 ആണ്. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗിന്…
Read Moreറോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ; പക വീട്ടുകയാണെന്ന് കുടുംബം
കോട്ടയം: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് അറസ്റ്റിൽ. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോലീസ് ഗിരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് ഗിരീഷുമായി എറണാകുളത്തേക്ക് പുറപ്പെട്ടു. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. എന്നാൽ കോടതി അവധിയായതിനാൽ ഗിരീഷിനെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കും. എന്നാൽ ഗിരീഷിനെ അറസ്റ്റ് ചെയ്തത് മുൻ വെെരാഗ്യത്തിന്റെ പേരിലാണെന്ന് കുടുംബം ആരോപിക്കുന്നു. പ്രതികാര നടപടിയാണിതെന്ന് ഇയാളുടെ അഭിഭാഷകൻ പറഞ്ഞു. റോബിൻ ബസുടമയ്ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തെത്തി. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.
Read Moreതീയറ്ററിനെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു ഡാൻസ് പാർട്ടി
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു,ഫ്രെഡ്ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സന്തോഷ് വർമ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ…
Read Moreഗർഭിണിയായ പരിചാരികയ്ക്ക് ടിപ്പ് നൽകിയത് ഒരു ലക്ഷം രൂപ; വൈറലായി വീഡയോ
വെയിറ്റർമാർക്ക് ടിപ്പ് നൽകുന്നത് സാധാരണ സംഭവമാണ്. എന്നാൽ ഒരു വർഷം മുമ്പ് ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിച്ച് ഗർഭിണിയായ പരിചാരികയ്ക്ക് ടിപ്പ് നൽകിയിരുന്നു. അതിശയിപ്പിക്കുന്ന തുക കേവലം 100 ഡോളറോ 500 ഡോളറോ ആയിരുന്നില്ല, അത് 1300 ഡോളറായിരുന്നു. അതായത് ഇന്ത്യൻ കറൻസിയിൽ ഒരു ലക്ഷം. ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം പേജിൽ വീണ്ടും പങ്കിട്ടു. ഹൃദയസ്പർശിയായ വീഡിയോയിൽ, മേശയ്ക്കരികിൽ ഇരിക്കുന്ന ഒരാൾ ഗർഭിണിയായ പരിചാരികയോട് ചോദിക്കുന്നു, “നിങ്ങൾക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ ടിപ്പ് എത്രയാണ്?”. അവൾ പ്രതികരിക്കുന്നു, “100 ഡോളർ.” അവളുടെ ടിപ്പിനായി താനും സുഹൃത്തുക്കളും ഒരുമിച്ച് കുറച്ച് പണം സ്വരൂപിച്ചിട്ടുണ്ടെന്ന് ആ മനുഷ്യൻ വെളിപ്പെടുത്തുന്നു. അവർ അവൾക്ക് 1300 ഡോളർ നൽകുന്നുവെന്ന് വെളിപ്പെടുത്തുമ്പോൾ വൈകാരിക നിമിഷത്തിലേക്ക് സംഭവം എത്തി. തുടർന്ന് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയും ചെയ്തു.…
Read Moreറിലീസ് മാറ്റിവച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയിൽ 9.1റേറ്റിംഗ്; പോസ്റ്റ് പങ്കുവെച്ച് വിജയ് ബാബു
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ചിയാൻ വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം. നവംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും റിലീസ് നീട്ടി വെക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. റിലീസ് മാറ്റിവെച്ച ചിത്രത്തിന് ബുക്ക് മൈ ഷോയിൽ അവലോകനങ്ങളും റേറ്റിംഗുകളും നടന്നു കൊണ്ടിരിക്കുകയാണെന്നാണ് വിജയ് ബാബു കുറിച്ചത്. ഒപ്പം സ്ക്രീൻ ഷോട്ടും ഷെയർ ചെയ്തിട്ടുണ്ട്. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിജയ് ബാബു കുറിച്ചു. ആപ്പിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയുളള കുറിപ്പാണ് താരം പങ്കുവെച്ചത്.
Read Moreയൂത്ത് കോണ്‍ഗ്രസ് ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചു; രാജ്യദ്രോഹകുറ്റമാണിത്; എം.വി. ഗോവിന്ദന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യജ ഐഡി കാര്‍ഡ് നിർമിച്ച സംഭവം ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയതതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിലാണ് കൃത്രിമത്വം കാണിച്ചത്. വലിയ രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തിയെ ഒരിക്കലും യൂത്ത് കോണ്‍ഗ്രസിലെ വിഭാഗീയ പ്രവര്‍ത്തനമായി കാണാന്‍ സാധിക്കില്ല. ശാസ്ത്ര സങ്കേതിക വിദ്യയുടെ സഹായത്തോടെ ലക്ഷകണക്കിന് തിരിച്ചറിയല്‍ കാര്‍ഡുകളാണ് വ്യാജമായി ഉണ്ടാക്കിയതെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.
Read Moreസുപ്രീം കോടതിയിൽ ഡോ. ബി. ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി
ഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതി പരിസരത്ത് ഡോ ബി ആർ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളും ഇന്ത്യൻ ഭരണഘടനയുടെ പിതാവിന്റെ 7 അടിയിലധികം ഉയരമുള്ള ശിൽപത്തിന് കൈകൾ കൂപ്പി പുഷ്പങ്ങൾ അർപ്പിച്ചു. അനാച്ഛാദനത്തിനുശേഷം രാഷ്ട്രപതിയും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. 1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി 2015 മുതൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. നേരത്തെ ഈ ദിനം നിയമ ദിനമായി ആചരിച്ചിരുന്നു.
Read More