ആലപ്പുഴയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ വാക്കർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ കി​ട​പ്പ് രോ​ഗി​യാ​യ അ​ച്ഛ​നെ മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. 65 വ​യ​സു​ള്ള സെ​ബാ​സ്റ്റ്യ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ൻ സെ​ബി​ൻ ക്രി​സ്റ്റി​യെ (26) പു​ന്ന​പ്ര പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​താ​വ് ക​ട്ടി​ലി​ൽ നി​ന്നു വീ​ണു മ​രി​ച്ചു എ​ന്നാ​ണ് സെ​ബി​ൻ എ​ല്ലാ​വ​രോ​ടും പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ പോലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ണ​കാ​ര​ണം അ​ത​ല്ലാ​യെ​ന്ന് മ​ന​സി​ലാ​യ​ത്. കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ ഒ​രു ദി​വ​സം മു​ൻ​പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. പി​ന്നാ​ലെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​നാ​ണ് പി​താ​വി​നെ കൊ​ന്ന​തെ​ന്ന് സെ​ബി​ൻ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

സെ​ബി​ൻ മ​യ​ക്കു മ​രു​ന്നി​ന് അ​ടി​മ​യാ​ണ്. വീ​ട്ടി​ൽ പ​തി​വാ​യി ഇ​യാ​ൾ വ​ഴ​ക്ക് ഉ​ണ്ടാ​ക്കു​മാ​യി​രു​ന്നു. വാ​ക്ക​ർ കൊ​ണ്ടാ​ണ് സെ​ബി​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്ന​തെ​ന്ന് പോലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി

Related posts

Leave a Comment