മലപ്പുറം: നവകേരള സദസിന്റെ മഞ്ചേരിയിലെ പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ മുഖത്ത് എൻസിസി കേഡറ്റായ കുട്ടിയുടെ കൈതട്ടിയ വിഷയത്തിലും സൈബറിടത്തിൽ തമ്മിലടി. അർഹിച്ച അടിയെന്ന തരത്തിലാണ് ഇടത് വിരുദ്ധ സൈബർ കൂട്ടം സംഭവത്തെ വിശേഷിപ്പിക്കുന്നത്. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയ മുഖ്യമന്ത്രിക്ക് ഇതുതന്നെ കിട്ടണമെന്ന തരത്തിൽ പ്രതികരണങ്ങളും നവമാധ്യമങ്ങളിൽ ഉണ്ടാകുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയ്ക്ക് ഇടതുവിരുദ്ധ സൈബർ പോരാളികൾ സ്മൈലി റിയാക്ഷൻ നൽകുന്നതാണ് ഇടത് അനുകൂലികളെ ചൊടിപ്പിക്കുന്നത്. ഇതിന്റെ പേരിൽ ചേരിതിരിഞ്ഞുള്ള പോരാട്ടം സൈബറിടങ്ങളിൽ തുടരുകയാണ്. മഞ്ചേരിയിലെ പരിപാടിക്ക് വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നൽകി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുകൾ എത്തിയത്. മുഖ്യമന്ത്രിക്ക് പുസ്തകം നൽകിയ ശേഷം മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് കേഡറ്റിന്റെ കൈ അദ്ദേഹത്തിന്റെ മൂക്കിന് കൊണ്ടത്. അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ കുട്ടി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തി സംസാരിക്കുന്നതും മുഖത്തും തൊടുന്നതും…
Read MoreDay: November 30, 2023
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സമരത്തിലേക്ക്
പരിയാരം: സ്റ്റൈപ്പെൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ ഡിസംബർ നാലു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 2018 ബാച്ചിലുള്ള 85 ഹൗസ് സർജൻമാർക്ക് കഴിഞ്ഞ അഞ്ചു മാസമായി സ്റ്റൈപ്പെൻഡ് ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്. 2017 ബാച്ചിലുള്ളവർക്ക് സ്റ്റൈപ്പെൻഡ് നൽകുന്പോൾ 2018 ബാച്ചുകാരെ ഒഴിവാക്കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
Read Moreവട്ടപ്പാറയിൽനിന്നു കാണാതായ മൂന്നുവിദ്യാർഥികളെ കണ്ടെത്തി; മൂവരേയും കണ്ടെത്തിയത് കന്യാകുമാരിയിൽ നിന്ന്
തിരുവനന്തപുരം: വട്ടപ്പാറയിൽനിന്ന് കാണാതായ മൂന്ന് വിദ്യാർഥി കളെയും കണ്ടെത്തി. കന്യാകുമാരിയിൽനിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കന്യാകുമാരിയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. കന്യാകുമാരി പോലീസുമായി കേരള പോലീസ് ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. വട്ടപ്പാറ പോലീസ് സംഘം ഇന്നലെ രാത്രിയിൽ കന്യാകുമാരിയിലേക്ക് പോയി കുട്ടികളെ ഇന്ന് രാവിലെയോടെ തിരികെ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കൾക്കളെ ഏൽപ്പിക്കും. സ്കൂളില്‍ പോയ വിദ്യാര്‍ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെ വട്ടപ്പാറ പോലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. കുട്ടികൾ തലസ്ഥാനത്തെ മാളുകളിൽ പോകാൻ സാധ്യതയുണ്ടെന്ന് കണ്ട് സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിച്ചിരുന്നു.
Read Moreവാടകയ്ക്കെടുത്ത കാർ മറിച്ചുവിറ്റയാൾ മൂന്നു വർഷത്തിനുശേഷം അറസ്റ്റിൽ
പഴയങ്ങാടി: കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ കേസിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശി സ്വദേശി വാജിഹുദ്ധീനെ (32)യാണ് കണ്ണപുരം എസ്ഐ വി.സി. അനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചെറുകുന്ന് താവം സ്വദേശിയായ കെ.വി. അജീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.കെ. 4365 നന്പർ കാർ 2020 ജൂലൈയിൽ വാടകയക്ക് എടുത്ത ശേഷം തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിൽ വ്യാജരേഖ ചമച്ച് കാർ വിൽപന നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ ഉടമ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ നീക്കതത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ തട്ടിക്കൊണ്ടു…
Read Moreപുത്തൻകുളത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
ചാത്തന്നൂർ: സ്കൂളിൽനിന്നു വീട്ടിലേക്ക് പോവുകയായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. ഇടറോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെയാണ് പിന്നാലെ എത്തിയ ആൾ ബലമായി കൈയ്ക്ക് പിടിച്ച് വലിച്ചത്. കുട്ടി കൈവെട്ടിച്ച് നിലവിളിച്ചു കൊണ്ട് ഓടി അടുത്ത വീട്ടിൽ കയറി രക്ഷപ്പെട്ടു. കുട്ടിയുടെ കൈയിൽ ബലമായി പിടിച്ചു വലിച്ചതിന്റെ ക്ഷതങ്ങളുണ്ട്.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പാരിപ്പള്ളിക്കടുത്ത് പുത്തൻകുളത്താണ് സംഭവം. പ്ലാവിള ദേവീ ക്ഷേത്രത്തിന് സമീപം പ്രധാന റോഡിൽനിന്നും ഇടറോഡിലൂടെ കുട്ടി നടന്നു പോകുകയായിരുന്നു. പിന്നാലെ പരിചയമില്ലാത്ത ഒരാൾ വരുന്നത് കണ്ട് കുട്ടി വേഗതയിൽ നടക്കാൻ ശ്രമിച്ചു. അപ്പോൾ അയാൾ വേഗത്തിൽ എത്തി കുട്ടിയുടെ കൈയ്ക്ക് പിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും പരവൂർ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയമുള്ള നാലോളം പേരെ രാത്രി തന്നെ ചോദ്യം ചെയ്തു. ആളിനെ കണ്ടാൽ…
Read Moreപയ്യന്നൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവനും പണവും രേഖകളും കവര്‍ന്നു
പയ്യന്നൂര്‍: പയ്യന്നൂരില്‍ പൂട്ടിയിട്ടിരുന്ന എൻജിനിയറുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും വിലപ്പെട്ട രേഖകളും കവർന്നു. പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ചേരിക്കൽ മുക്കിലെ വിഘ്നേഷ് ഹൗസില്‍ സുനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സുനില്‍ കുമാറിന്റെ ഭാര്യ പൂര്‍ണിമയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ലോക്കറ്റോടു കൂടിയ 12 പവൻ മാലയും മോതിരങ്ങളടക്കം 20 പവന്റെ സ്വർണാഭരണങ്ങൾ, 20,000 രൂപ, പൂർണിമയുടെ പാസ്പോർട്ട്, എസ്ബിഐ ബാങ്കിന്റെ ചെക്ക് ബുക്ക് എന്നിവയാണ് മോഷണം പോയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കും ഇന്നലെ രാത്രി ഏഴേമുക്കാലിനുമിടയിലാണ് കവര്‍ച്ച നടന്നത്. സുനില്‍ കുമാര്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച പൂര്‍ണിമയും മറ്റു കുടുംബാംഗങ്ങളും വീടുപൂട്ടി തലശേരിയിലെ അച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ രാത്രി ഏഴേമുക്കാലോടെ തിരിച്ചെത്തിയപ്പോളാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ട് തകര്‍ന്ന്…
Read Moreകുറ്റവാളികളുടെ കരുണകൊണ്ട് കഴിയുന്ന കേരള പോലീസ്… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഒളിവിൽതന്നെ; റോഡിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യം എവിടെപ്പോയി; നവമാധ്യമങ്ങളിൽ വിമർശനപ്പെരുമഴ….
കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസ്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വിവരമൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രതികൾ ഉപയോഗിച്ച കാറിലേക്ക് പോലീസ് ശ്രദ്ധതിരിച്ചു. കാറിന്റെ സഞ്ചാരപാത സിസിടിവി പരതി പലയിടത്തും കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലയാകെ അരിച്ചുപെറുക്കിയിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയർ കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല. മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെയും സിസിടിവിയുടെ കണ്ണുവെട്ടിച്ചും കുറ്റകൃത്യം നടത്തിയാൽ കേരള പോലീസിനെ പറ്റിക്കാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്ന വിമർശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. പാവങ്ങളെ റോഡിലെ വളവുകളിൽ പതുങ്ങിയിരുന്നു പിടിക്കുന്ന പോലീസിന്റെ ശൗര്യമൊക്കെ എവിടെപ്പോയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതിന് പുറമേ പ്രതിപക്ഷം കൂടി പോലീസിനെതിരെ തിരിഞ്ഞതോടെ സർക്കാരും ആഭ്യന്തരവകുപ്പും വെട്ടിലായിരിക്കുകയാണ്.മനസലിവുള്ള കുറ്റവാളികൾ ഉള്ളതുകൊണ്ട് കേരളം രക്ഷപെടുന്നുവെന്നാണ് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നവമാധ്യമങ്ങളിലെ വിമർശനം. കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥന…
Read Moreഅശോകനെ ഇനി മേലാൽ അനുകരിക്കില്ലെന്ന അസീസ് നെടുമങ്ങാടിന്റെ പ്രതികരണത്തിന് മറുപടിയുമായി താരം
ചില മിമിക്രിക്കാര് തന്നെ അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ അശോകൻ പറഞ്ഞിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസീസ് തന്നെ അവതരിപ്പിക്കുന്നത് പലപ്പോഴും ഓവറാക്കലാണെന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനു മറുപടിയായി അസീസ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഇന്റർവ്യൂവിലാണ് ഇക്കാര്യത്തെ കുറിച്ച് അശോകൻ പറഞ്ഞത്. ആ ഇന്റര്‍വ്യൂ ഞാന്‍ കണ്ടിരുന്നു. അശോകേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് അയച്ച് തന്നതെന്ന് അസീസ് പറഞ്ഞു. തന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ അല്ലെങ്കില്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ അത് അരോചകമായിട്ട് തോന്നിയാല്‍ തുറന്നുപറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. ഇത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. പുള്ളിക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിരിക്കാം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അദ്ദേഹത്തെ അനുകരിക്കില്ല എന്നായിരുന്നു അസീസിന്റെ പ്രതികരണം. എന്നാൽ ഇതിനെതിരെ വീണ്ടും മറുപടിയുമായി അശോകൻ രംഗത്തെത്തി. എന്നെ അനുകരിക്കുന്നതില്‍ എന്റെ കൃത്യമായ മറുപടി പറഞ്ഞതാണ്. ഇതിയും അതില്‍ വിവാദം വേണ്ട. വിവാദമായലും ഞാന്‍ പറഞ്ഞ വിഷയത്തില്‍…
Read Moreതാങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല; അഭയ ഹിരണ്മയി
മലയാളിക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയ വഴി തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളെല്ലാം അഭയ ഹിരൺമയി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. അതിനു താഴെ വന്ന കമന്റും അതിനുള്ള മറുപടിയുമാണ് ശ്രദ്ധ തേടുന്നത്. ഒരു ഷോയില്‍ അഭയ പാടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ പാടുക ചുറ്റും എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും. എല്ലാവര്ക്കും ഒരോ ഗാനമുണ്ട് ആത്മവിശ്വാസത്തോടെ നിങ്ങളുടെ സമാധാനത്തിന് അത് പാടുക എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ആ ഫോട്ടോയിൽ അഭയ ധരിച്ച വേഷത്തെ വിമർശിച്ച് ഒരാൾ കമന്റ് ചെയ്തു. ചില മോശം പദപ്രയോഗത്തിലൂടെയാണ് അയാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനുള്ളതാരത്തിന്റെ മറുപടിയാണ് വെെറലാകുന്നത്. താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയും ചിത്രാമ്മയുടെയും വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ…
Read Moreഡേർട്ടി പിക്ചർ ചെയ്യാൻ പലരും വിലക്കിയിരുന്നു; വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ
“”എനിക്ക് ചെയ്യാൻ കഴിയുമെന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം മനസിൽ എപ്പോഴും ഉണ്ടായിരുന്നു. നടി സിൽക്ക് സ്മിതയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമായ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിൽനിന്ന് എന്നെ പലരും വിലക്കിയിരുന്നു. വ്യത്യസ്തമായ ചിത്രങ്ങളിൽ ആഭിനയിക്കണം എന്ന എന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് മുന്നോട്ട് പോയത്. അതിനാൽ മാത്രമാണ് ഞാനിപ്പോഴും അഭിനയരംഗത്ത് തുടരുന്നത്.”വിദ്യ ബാലൻ
Read More