ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ രാജ്യത്തെ പ്രധാനകക്ഷികളായ ബിജെപിയെയോ കോൺഗ്രസിനെയോ സന്തോഷിപ്പിക്കുന്നതോ തൃപ്തിപ്പെടുത്തുന്നതോ അല്ല. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ പ്രത്യേകിച്ചും. ഛത്തീസ്ഗഡിലും തെലുങ്കാനയിലും കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോള്‍, രാജസ്ഥാനിനും മധ്യപ്രദേശിലും ബിജെപിക്കാണ് സാധ്യത കാണുന്നത്. മിസോറമിലാകട്ടെ ആർക്കും ഭൂരിപക്ഷമില്ലെന്നും ഫലം പറയുന്നു. യാഥാർഥ്യമറിയാൻ ഫലപ്രഖ്യാപനം വരുന്ന ഞായറാഴ്ച വരെ കാത്തിരുന്നേ പറ്റൂ. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസും മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസും മിസോറമിൽ എംഎൻഎഫുമാണു ഭരണം നടത്തുന്നത്. തെലുങ്കാനയിൽ അധികാരം പിടിച്ചാലും രാജസ്ഥാൻ കൈവിട്ടുപോയാൽ കോൺഗ്രസിനു സന്തോഷിക്കാനാവില്ല. മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും രാജസ്ഥാനിൽ തിരിച്ചുവരികയും ചെയ്താലും മറ്റു മൂന്നു സംസ്ഥാനങ്ങളിൽ പ്രകടനം മോശമായാൽ കേന്ദ്രത്തിൽ മൂന്നാം തവണയും അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്കും ക്ഷീണംതന്നെയാണ്. മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്ന് ഇന്ത്യ…
Read MoreDay: December 1, 2023
സിം കാർഡിന് പുത്തൻ ചട്ടങ്ങൾ; ലംഘിച്ചാൽ പിടി വീഴും
ന്യൂഡൽഹി: വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ കടിഞ്ഞാണിടാനുള്ള ടെലികോം വകുപ്പിന്റെ പുത്തൻ ചുവടുവയ്പുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. സിം കാര്‍ഡ് വിൽക്കുന്ന ഡീലര്‍മാര്‍ക്ക് ഇനി മുതൽ വെരിഫിക്കേഷന് ഉണ്ടാകും. ബയോമെട്രിക് രജിസ്ട്രേഷനും പോലീസ് വെരിഫിക്കേഷനും ഇവർക്കിനി നിര്‍ബന്ധമാണ്. ടെലികോം ഓപ്പറേറ്റർമാർക്കാകും ഇതിന്റെ ഉത്തരവാദിത്വം. ചട്ടം ലംഘിക്കുന്നവരിൽ നിന്നും 10 ലക്ഷം രൂപ പിഴ ഈടാക്കും. മാത്രമല്ല തടവുശിക്ഷയും ലഭിക്കും. നിയമം ലംഘിച്ചാല്‍ ഡീലര്‍ഷിപ്പ് മൂന്നു വര്‍ഷം വരെ റദ്ദാക്കുമെന്നും അറിയിപ്പിലുണ്ട്. പുതിയതായി സിം കാർഡ് എടുക്കുന്പോൾ കെവൈസി നിര്‍ബന്ധമാണ്. ഉപഭോക്താവ് എവിടെയാണ് താമസിക്കുന്നത് എന്നതടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഒരാള്‍ ഫോണ്‍ നമ്പര്‍ നമ്പര്‍ ഡീ ആക്റ്റിവേറ്റ് ചെയ്താല്‍ 90 ദിവസത്തിനു ശേഷമേ ആ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കൂ. വ്യാജമായി നേടിയ 52 ലക്ഷത്തിലധികം മൊബൈൽ കണക്ഷനുകൾ ഇതിനകം നിർജീവമാക്കിയതായി കേന്ദ്ര മന്ത്രി…
Read Moreനവകേരള സദസ്; ബസ് സ്റ്റാന്റ് പൊളിച്ചടുക്കൽ ഇഴയുന്നു; കോട്ടയത്തെ വേദിയിൽ അവ്യക്തത
കോട്ടയം: നവകേരള സദസ് ജില്ലയിൽ നടത്താനിരിക്കെ വേദിയിൽ അവ്യക്തത. തിരുനക്കരയിലാണോ നാഗന്പടത്താണോ സദസ് നടത്തേണ്ടതെന്ന് ഇനിയും തീരുമാനമായിട്ടില്ല. തിരുനക്കര ബസ് സ്റ്റാൻഡ് പൊളിച്ചതിനുശേഷം ഇവിടെ നടത്താമെന്നാണ് ഇതുവരെയുള്ള തീരുമാനം. എന്നാൽ പൊളിക്കൽ അനന്തമായി നീണ്ടതോടെ ഇവിടെ സദസിന് വേദിയൊരുക്കാനാകുമോയെന്ന് സംശയമേറിയിരിക്കുകയാണ്. ഈ മാസം 12 ന് ആണ് നവകേരള സദസ് ജില്ലയിൽ പ്രവേശിക്കുന്നത്. അതിനു മുന്‍പ് തിരുനക്കര ബസ് സ്റ്റാൻഡ് പൊളിക്കൽ പൂർത്തിയാകുമോയെന്നാണ് ആശങ്ക. ഇതിനുബദലായി നാഗമ്പടം മൈതാനം വെട്ടിതെളിച്ചു വൃത്തിയാക്കുന്നുണ്ട്. മരശിഖരങ്ങളും മുറിച്ചുനീക്കി. കളക്ടര്‍ ഉള്‍പ്പെടെ അവിടം സന്ദര്‍ശിക്കുകയും ചെയ്തു. പോലീസ് പരേഡ് ഗ്രൗണ്ടും പരിഗണനയിലാണ്.പൊന്‍കുന്നം ഗവ. എച്ചഎസ്എസിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റുകയും പ്രത്യേക കവാടം നിര്‍മിക്കുകയും ചെയ്തത് അടുത്തിടെ വിവാദമായിരുന്നു. പാലായില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് വേദി. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് കുത്തിപൊളിക്കുന്നതിലും പ്രതിഷേധമുണ്ട്. 12ന് രാവിലെ പീരുമേട്ടില്‍ മന്ത്രിസഭായോഗത്തിനും നവകേരളസദസിനും…
Read Moreകാണാം കുട്ടി കോടീശ്വരനെ; ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി പതിനാലുകാരൻ. അമിതാഭ് ബച്ചൻ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ഷോയിൽ ഒരു കോടി രൂപയാണ് പയ്യൻ നേടിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിൽനിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥിയായ മായങ്കാണ് സൂപ്പർ വിജയി. ഈ ഷോയിൽ ഒരു കോടി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണു മായങ്ക്. കോന്‍ ബനേഗ ക്രോർപതിയുടെ 15ാം പതിപ്പിൽ 16 ചോദ്യത്തിന് ഉത്തരം നല്‍കിയാണ് ഈ മിടുമിടുക്കൻ ഒരു കോടി സ്വന്തമാക്കിയത്. 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് ആദ്യ ലൈഫ് ലൈന്‍ കുട്ടി ഉപയോഗിച്ചത്. “പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്റെ ബഹുമതി ലഭിച്ചത് ഏത് യൂറോപ്യൻ കാർട്ടോഗ്രാഫർക്കാണ്?” എന്നതായിരുന്നു ഒരു കോടിയുടെ ചോദ്യം. ഏബ്രഹാം ഒർട്ടേലിയസ്, ജെറാഡസ് മെർകാറ്റർ, ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ്, മാർട്ടിൻ വാൾഡ്സീമുള്ളർ എന്നിങ്ങനെ നാല്…
Read Moreനവകേരളാ സദസ്; ഒറ്റപ്പാലത്ത് വേദിക്കരികിൽ വാഴകൾ വച്ചു കോണ്‍ഗ്രസ്; സിപിഎമ്മുകാർ വെട്ടി
പാലക്കാട്: നവകേരള സദസ് വേദിക്കരികിൽ 21 വാഴകൾ വച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലം നവകേരള സദസ് നടക്കുന്ന ചിനക്കത്തൂർ കാവിനു സമീപത്തായിരുന്നു വാഴവച്ച് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. എന്നാൽ ഇന്നു രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും പിഴുതെറിഞ്ഞുതുമായ നിലയിലായിരുന്നു. പ്രതിഷേധം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകരാണ് വാഴകൾ പിഴുതെറിഞ്ഞതെന്നു യൂത്ത് കോണ്‍ഗ്രസുകാർ പറയുന്നു. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസിന്റെ പര്യടനം. കഴിഞ്ഞ നാലുദിവസം മലപ്പുറം ജില്ലയിലായിരുന്നു സദസ്. മലപ്പുറത്തുനിന്നും 80,785 പരാതികളാണ് ലഭിച്ചത്.
Read Moreഅമ്മയുടെ ഫോണിൽ മകന്റെ ഗെയിം കളി; അച്ഛൻ മകനെ കുത്തിക്കൊന്നു
ബംഗളൂരു: മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. മൈസൂരു ബന്നിമണ്ഡപ് സ്വദേശി ഉമേസ് (22) ആണ് കൊല്ലപ്പെട്ടത്. ഉമേസിന്റെ അച്ഛൻ അസ് ലം പാഷ (53) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉമേസ്, അമ്മയുടെ ഫോണുപയോഗിച്ചു സ്ഥിരമായി ഗെയിമുകള്‍ കളിച്ചിരുന്നു. ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്ന് പലവട്ടം അച്ഛൻ മകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. സംഭവദിവസം വൈകീട്ട് ഉമേസ് മൊബൈലില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ് ലം പാഷ ഫോണ്‍ അമ്മയ്ക്ക് തിരികെ നല്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പ്രകോപിതനായ അസ് ലം പാഷ അടുക്കളയില്‍നിന്ന് കറിക്കത്തി എടുത്തുവന്ന് ഉമേസിനെ കുത്തുകയായിരുന്നു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഉമേസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉമേസ് മരിച്ചെന്നറിഞ്ഞതോടെ അസ് ലം പാഷ നരസിംഹരാജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Read Moreരാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച; അന്വേഷണം ആരംഭിച്ച് പോലീസ്
മാനന്തവാടി: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൗസിലേക്ക് പോയി. കളക്ടറേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിയിലേക്ക് പോയി. പക്ഷേ, രാഹുൽ ഗാന്ധിയും എസ്കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൗസിലേക്കാണ് പോയത്. ബൈപാസ് ജംഗ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്. രാഹുൽ ഗാന്ധിയുടെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൗസിൽ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി. ഏഴുമിനിറ്റോളം വാഹനം റസ്റ്റ്ഹൗസില്‍ നിർത്തിയിട്ടു. ഇതിനിയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read Moreപയ്യന്നൂരിലെ മൊബൈല്‍ ഷോപ്പിലെ കവര്‍ച്ച: മോഷ്ടാവിനെ തിരിച്ചറിഞ്ഞു; ചതിച്ചത് ബാഗും സിസിടിവി കാമറയും…
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരഹൃദയത്തിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ പ്രതിയെ അന്വേഷണം സംഘം തിരിച്ചറിഞ്ഞു. നിരവധി മോഷണ കേസുകളിലെ പ്രതിയും കര്‍ണാടക സ്വദേശിയും ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവായ യുവാവാണ് കവർച്ച നടത്തിയതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ 18ന് രാവിലെയാണ് പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമുറിച്ചായിരുന്നു കവര്‍ച്ച. മേശവലിപ്പിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപയും മൊബൈല്‍ ഫോണുകളും കവർന്നു. സംഭവസ്ഥലത്തെ നിരീക്ഷണക്കാമറയില്നിന്നു മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ വിരലടയാളവും ലഭിച്ചു. ഇവയുടെ സൂക്ഷമ പരിശോധനയിലാണ് മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിച്ചത്. വലിയ ബാഗുമായാണ് ഇയാള്‍ മോഷണത്തിനെത്തിയത്. രാത്രി ഒന്‍പതര മുതല്‍ ഇയാള്‍ കെട്ടിടത്തിന് മുകളിലുണ്ടായിരുന്നതായി നിരീക്ഷണക്കാമറ ദൃശ്യങ്ങളിലുണ്ട്. തലയില്‍ തുണിയിട്ട് അരമണിക്കൂറോളമെടുത്താണ്…
Read Moreസൗദിയിൽ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു
റിയാദ്: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കിഴക്കൻ സൗദിയിലെ ജുബൈലിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു. ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമത്റഫിയ ഡിസ്ട്രിക്ടിലാണ് അപകടം സംഭവിച്ചത്. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമ്മീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച വിദ്യാർഥിനികൾ അവരുടെ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
Read Moreഹമാസിനെ നശിപ്പിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുണ്ട്; ബെഞ്ചമിൻ നെതന്യാഹു
ജറുസലേം: ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അതിനെ ആർക്കും തടയാനാവില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കാര്യം നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെടിനിർത്തലിന് ഇടയിലും ജറുസലേമിൽ മൂന്നു പേരെ ഹമാസ് ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ഭീകരർ നടത്തിയ വെടിവയ്പിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹമാസിന്റെ തടവിൽ കഴിയുന്ന ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ ശാശ്വത വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാടു വ്യക്തമാക്കിയത്. ഗാസയിൽ സമ്പൂർണ വെടിനിർത്തലുണ്ടാകണമെന്നും കൂടുതൽ സഹായമെത്തിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി…
Read More