ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നു പ്ര​തി​ജ്ഞ ചെ​യ്തി​ട്ടു​ണ്ട്; ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​ജ്ഞ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​നെ ആ​ർ​ക്കും ത​ട​യാ​നാ​വി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ക്കാ​ര്യം നേ​ര​ത്തെ​ത്ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​റു​സ​ലേ​മി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വെ​ടി​നി​ർ​ത്ത​ലി​ന് ഇ​ട​യി​ലും ജ​റു​സ​ലേ​മി​ൽ മൂ​ന്നു പേ​രെ ഹ​മാ​സ് ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മുണ്ട്.

ഹ​മാ​സി​ന്‍റെ ത​ട​വി​ൽ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്ത​താ​യി യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗാ​സ​യി​ൽ ‌‌‌ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. യു​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സൗ​ദി ത​ങ്ങ​ളു​ടെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​സ​യി​ൽ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​ക​ണ​മെ​ന്നും കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സും അ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment