പ​യ്യ​ന്നൂ​രി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ലെ ക​വ​ര്‍​ച്ച: മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞു; ചതിച്ചത് ബാഗും സിസിടിവി കാമറയും…


പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​രഹൃ​ദ​യ​ത്തി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​ന്വേ​ഷ​ണം സം​ഘം തി​രി​ച്ച​റി​ഞ്ഞു.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യും ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യും ഒ​രു കൈയ്​ക്ക് സ്വാ​ധീ​ന​ക്കു​റ​വു​ള്ള ക​ര്‍​ണാ​ട​ക​യി​ലെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​യ യു​വാ​വാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.​

ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ സം​സം മെ​ഡി​ക്ക​ല്‍​സി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​റോം സ്വ​ദേ​ശി പി.​ ശ്രീ​നി​വാ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ല്‍ സോ​ണ്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ക​ള്‍ അ​റുത്തുമു​റി​ച്ചാ​യിരുന്നു ക​വ​ര്‍​ച്ച. മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന അ​റു​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​വ​ർ​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തെ നി​രീ​ക്ഷ​ണക്കാ​മ​റ​യി​ല്‍​നി​ന്നു മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​യി​ല്‍ വി​ര​ല​ട​യാ​ള​വും ല​ഭി​ച്ചു.

ഇ​വ​യു​ടെ സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ്ടാ​വി​നെക്കുറി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. വ​ലി​യ ബാ​ഗു​മാ​യാ​ണ് ഇ​യാ​ള്‍ മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. രാ​ത്രി ഒ​ന്‍​പ​ത​ര മു​ത​ല്‍ ഇ​യാ​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​താ​യി നി​രീ​ക്ഷ​ണക്കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ത​ല​യി​ല്‍ തു​ണി​യി​ട്ട് അ​ര​മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ക​ള്‍ അ​റു​ത്ത് മാ​റ്റി​യ​ത്. അ​ക​ത്തെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം വി​വി​ധ പോ​ക്ക​റ്റു​ക​ളി​ലാ​യി തി​രു​കി​യശേ​ഷം കൊ​ണ്ടു​വ​ന്ന ബാ​ഗി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ നി​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ ബാ​ഗി​ന്‍റെ സി​ബു​ള്‍​പ്പെ​ടെ പൊ​ട്ടി​യ​തോ​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ താ​ഴെ ചെ​രി​ഞ്ഞി​ട്ട​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വ് കൊ​ണ്ടു​വ​ന്ന ബാ​ഗ് ച​തി​ച്ച​തി​നാ​ലാ​ണ് മൊ​ബൈ​ല്‍ ഷോ​പ്പു​ട​മ​യ്ക്ക് കൂ​ടു​ത​ല്‍ ന​ഷ്ട​ങ്ങ​ളൊ​ഴി​വാ​യ​തെ​ന്ന് രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment