ഹാനോയ്: വിട്ടുമാറാത്ത തലവേദനയെ തുടർന്നാണു വിയറ്റ്നാം സ്വദേശിയായ 35 വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തലവേദന തുടങ്ങിയിട്ട് അഞ്ചുമാസമായെന്നും തലവേദനയ്ക്കൊപ്പം മറ്റു ചില പ്രശ്നങ്ങളുണ്ടെന്നും യുവാവ് പറഞ്ഞു. യുവാവിനെ ഉടൻതന്നെ സിടി സ്കാനിംഗിനു വിധേയനാക്കി. സ്കാൻ റിപ്പോർട്ട് കണ്ട ഡോക്ടർമാർ ഞെട്ടിപ്പോയി. യുവാവിന്റെ തലച്ചോറിനുള്ളിൽ ഒരു ജോടി ചോപ്സ്റ്റിക്കുകൾ (ചൈനാക്കാരും മറ്റും ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കോലുകൾ) തറഞ്ഞുകയറിയിരിക്കുന്നു. യുവാവിന്റെ മൂക്കിലൂടെ കടന്നാണ് ഇവ തലച്ചോറിൽ എത്തിയത്. ഇതേക്കുറിച്ചു വിശദമായി ചോദിച്ചപ്പോൾ അഞ്ചുമാസം മുമ്പ് മദ്യപിക്കവേ ഒരു അടിപിടിയുണ്ടായ കാര്യം യുവാവ് ഓർത്തെടുത്തു. അന്ന് അക്രമി എന്തോ വസ്തു വച്ച് മുഖത്ത് പ്രഹരിച്ചിരുന്നെന്നും യുവാവ് പറഞ്ഞു. ചോപ്പ്സ്റ്റിക്കുകളാകാം അക്രമി ഉപയോഗിച്ചതെന്നും അവ മൂക്കിലൂടെ തലച്ചോറിൽ എത്തിയതാകാമെന്നുമാണു നിഗമനം. ഡോങ് ഹോയിയിലെ ക്യൂബ ഫ്രണ്ട്ഷിപ് ഹോസ്പിറ്റലിൽ നടത്തിയ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ചോപ്സ്റ്റിക്കുകൾ നീക്കി. തലവേദന കുറഞ്ഞെന്നും യുവാവിന്റെ…
Read MoreDay: December 1, 2023
ഞാൻ അഹങ്കാരി ആണെന്ന് ആൾക്കാർ കരുതുന്നു; മഞ്ജരി
മനസിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ പറയുമ്പോൾ അത് വല്ലാതെ അലട്ടിയിരുന്ന സമയമുണ്ട്. അഹങ്കാരിയാണെന്ന് വിചാരിച്ച് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഒരുപാട് പാട്ടുകൾ പാടുന്ന സമയത്ത് പ്രഗൽഭനായ ഒരു വ്യക്തി എന്നോട് വളരെ അഹങ്കാരിയല്ലേ എന്ന് ചോദിച്ചു. ഇരുപത്തിയഞ്ചോളം പ്രൊജക്ടുകൾ ഞാനില്ലാണ്ടാക്കിയെന്നും പറഞ്ഞു. നേരിട്ട് ഇങ്ങനെ പറഞ്ഞപ്പോൾ ഞെട്ടി. മനസിനകത്ത് ഒരു വിഷമം തോന്നി. വേണമെന്ന് വച്ച് ഒരാളുടെ കരിയർ ഇല്ലാതാക്കുന്നത് വിഷമകരമാണെന്ന് മഞ്ജരി പറഞ്ഞു.
Read Moreആദ്യമായി പ്രായം വെളിപ്പെടുത്തി താരം; മൃണാൾ ഠാക്കൂർ
താരങ്ങളുടെ വയസ് സാധാരണയായി അവർ വെളിപ്പെടുത്താറില്ല. പ്രത്യേകച്ച് നടിമാർ. താരസുന്ദരിമാരുടെ വിക്കിപീഡിയയിൽ ജനനത്തീയതി പലരും ഒഴിച്ചിടുകയാണ് പതിവ്. അവരിൽനിന്നെല്ലാം വ്യത്യസ്തയാവുകയാണ് മൃണാൾ ഠാക്കൂർ.സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലും പ്രിയങ്കരിയായി മാറിയ താരമാണ് മൃണാൾ ഠാക്കൂർ. ഇപ്പോഴിതാ നാനിയുമായുള്ള അഭിമുഖത്തിൽ സ്വന്തം പ്രായം തുറന്നു പറയുകയാണ് നടി. ഹായ് നാനി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താരങ്ങളുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തെരയുന്ന രണ്ട് ചോദ്യങ്ങളാണ് നടിക്കായി തയാറാക്കിയിരുന്നത്. മൃണാൾ ഠാക്കൂറിന്റെ ഉയരത്തെക്കുറിച്ചായിരുന്നു ആദ്യം അറിയേണ്ടിയിരുന്നത്. അഞ്ചടി ആറിഞ്ച് എന്നായിരുന്നു താരസുന്ദരിയുടെ ഉത്തരം. മൃണാൾ ഠാക്കൂറിന്റെ പ്രായത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള ചോദ്യം. കഴിഞ്ഞ മാസം പതിനാറ് തികഞ്ഞുവെന്നാണ് മൃണാൾ ആദ്യം തമാശ രൂപേണ പറഞ്ഞത്. പിന്നീട് പ്രായം 31 ആണെന്ന് മൃണാൾ തുറന്നു പറഞ്ഞു. 1992ലാണ് താൻ ജനിച്ചതെന്നും മൃണാൾ വ്യക്തമാക്കി. സ്വന്തം…
Read Moreജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ അവസരം നൽകിയത് കാതലാണ്; ജോമോൾ
കാതൽ-ദി കോർ എന്ന സിനിമയിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഗംഭീരമായ കഥയായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അതീവ സന്തോഷവതിയാണ്. എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്കയെന്ന് ജോമോൾ പറഞ്ഞു.
Read Moreകേരളത്തിന്റെ ഭാവി ഇനി യുവാക്കളിൽ ഭദ്രം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും
കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന യൂത്ത്കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. കലൂര്‍ എ ജെ ഹാളില്‍ വൈകുന്നേരം മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുന്‍ യൂത്ത്കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് യോഗത്തില്‍ മിനിറ്റ്സ് കൈമാറും. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
Read Moreചീഫ് ജുഡീഷല്‍ മജിസ്ട്രേട്ടിനെ അഭിഭാഷകര്‍ അസഭ്യം പറഞ്ഞ സംഭവം; കേസ് ഇന്ന് ഹൈക്കോടതിവീണ്ടും പരിഗണിക്കും
കൊച്ചി: കോട്ടയത്തു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെ അഭിഭാഷകര്‍ പ്രതിഷേധിക്കുകയും അസഭ്യം പറയുകയം ചെയ്ത സംഭവത്തിലെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തില്‍ കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജയിംസ് എന്നിവരുള്‍പ്പടെ 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുത്തിരിക്കുന്നത്. മജിസ്ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും മജിസ്ട്രേട്ട് നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ തുറന്ന കോടതിയില്‍ പരിശോധിച്ചു. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജിയും കോടതിയില്‍ ഹാജരായിരുന്നു. ഒരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസ്ട്രേട്ടിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. മജിസ്ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും…
Read Moreനടി സുബ്ബലക്ഷ്മിക്ക് വിട; സംസ്കാരം ഇന്നു ശാന്തികവാടത്തിൽ
തിരുവനന്തപുരം: സംഗീതജ്ഞയും ചലച്ചിത്രനടിയുമായ ആർ. സുബ്ബലക്ഷ്മി (87)ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകൻ കൃഷ്ണമൂർത്തി നാട്ടിലെത്തിയശേഷം ഇന്ന് വൈകുന്നേരം നാലരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി 8.40ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ചെറുമകൾ സൗഭാഗ്യ വെങ്കിടേഷിന്റെ മുടവൻമുഗളിലെ വസതിയിലാണ് പൊതുദർശനത്തിന് വച്ചിരിക്കുന്നത്. നേരത്തെ ശാസ്തമംഗലത്തെ ശിവജി അപ്പാർട്ട്മെന്റിലായിരുന്നു സുബ്ബലക്ഷ്മി താമസിച്ച് വന്നിരുന്നത്. മുടവൻമുഗളിലെ വീട്ടിൽ സുബ്ബലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും ആരാധകരും എത്തിക്കൊണ്ടിരിക്കുകയാണ്. 1951 കാലയളവിൽ ഓൾ ഇന്ത്യാ റേഡിയോയിലെ ജീവനക്കാരിയായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചിരുന്ന സുബ്ബലക്ഷ്മി തെന്നിന്ത്യ മേഖലയിലെ ആദ്യ വനിതാ കംപോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥിരാജും നവ്യാനായരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച നന്ദനം എന്ന ചിത്രത്തിലൂടെയാണ് സുബലക്ഷ്മി ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് ചുവട് വച്ചത്. പിന്നീട് കല്യാണ…
Read Moreകസ്റ്റമേഴ്സിന്റെ ഓമന പറവകൾ മയക്കു മരുന്നുമായി പറന്നിറങ്ങിയത് എക്സൈസിനു മുന്നിൽ
കാക്കനാട്: എറണാകുളത്ത് വൻതോതിൽ മയക്കുമരുന്ന് വില്പന വരുന്ന മസ്താനെ തേടി എക്സൈസ് സംഘം. ഇന്നലെ കാക്കനാട് പടമുകളിൽ സാറ്റ്ലൈറ്റ് ജംഗ്ഷന് സമീപത്തുള്ള അപ്പാർട്ട്മെന്റിൽനിന്നു 15 ലക്ഷത്തോളം രൂപ വില വരുന്ന 194 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ സ്വദേശി പുളിക്കൽപറമ്പിൽ വീട്ടിൽ പി.എ ഇസ്തിയാഖ് (26), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി പൂകൈതയിൽ വീട്ടിൽ അഹാന (26) എന്നിവരിൽ നിന്നുമാണ് എറണാകുളത്തെ മയക്കുമരുന്നിന്റെ മൊത്തവ്യാപാരിയായ മസ്താനെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. ട്രാൻസ്ജെന്റേഴ്സിനു ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. ഇവർ മയക്കു മരുന്ന് വില്പന നടത്തിയ 9,000 രൂപ, മയക്ക് മരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റൽ ത്രാസ്, ഒരു ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോൺ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഉപയോക്താക്കൾക്കിടയിൽ…
Read Moreപൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകള്‍; സൗജന്യം പണിയായേക്കാം
കൊച്ചി: പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. കഫേകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഫ്രീ വൈ ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നിര്‍ദേശം. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമായതിനാല്‍ പലരും ഇവയെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത് ഒട്ടും സുരക്ഷിതമല്ല. പാസ് വേഡും യുപിഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാദ്ധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും. പൊതു ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുത്. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇത്തരത്തില്‍ ഓണലൈന് വഴി പണം…
Read Moreജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം എം. ശ്രീശങ്കറിന്
തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണു ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ 22ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീശങ്കറിന് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. 2020ലെ ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022ലെ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയിരുന്നു. 2023ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിയും പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലവും ഇന്റർനാഷനൽ ജംപ്സ് മീറ്റിൽ സ്വർണവും കരസ്ഥമാക്കി. 2023ൽ ജി.വി. രാജ അവാർഡ് കരസ്ഥമാക്കിയിരുന്നു.
Read More