കാറിൽ കടത്തുകയായിരുന്ന എം​ഡി​എം​എ​യു​മാ​യി യുവാവ് അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എംഎ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഹാ​ദ് മു​സ്ത​ഫ (27) യെ​യാ​ണ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ വൈ​ശാ​ഖും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ വ​ട​ക്കു​മ്പാ​ട് ചൂ​ള​ക്ക​ട​വ് റോ​ഡി​ൽ വ​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​നയ്​ക്കി​ടെ യു​വാ​വ് സ​ഞ്ച​രി​ച്ച കെ​എ​ൽ 86 എ 1385 ​ന​മ്പ​ർ കാ​റി​ൽ നി​ന്ന് 1.830 ഗ്രാം ​എം​ഡി എം ​എ പി​ടി​കൂ​ടി​യ​ത്. കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റെ​യ്ഡി​ൽ അ​സി. ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​സു​രേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ശി ചേ​ണി​ച്ചേ​രി, ടി.​വി.​ ക​മ​ലാ​ക്ഷ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ശ​ര​ത്, ടി.​വി.​വി​നീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Read More

സിറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

കൊച്ചി: സി​റോ മ​ല​ബാ​ർ സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ്ഥാ​നം ഒ​ഴി​ഞ്ഞു. തീ​രു​മാ​നം വ​ത്തി​ക്കാ​ൻ അം​ഗീ​ക​രി​ച്ചു. മാ​ർ​പാപ്പയു​ടെ അ​നു​മ​തി​യോ​ടെ വി​ര​മി​ക്കു​ന്നു​വെ​ന്ന് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി. 2012 ഫെ​ബ്രു​വ​രി 18ന് ​ക​ർ​ദി​നാ​ൾ വ‍​ർ​ക്കി വി​ത​യ​ത്തി​ലി​ന്‍റെ പി​ൻ​ഗാ​മി​യാ​യി​ട്ടാ​ണ് ജോ‍​ർ​ജ് ആ​ല​ഞ്ചേ​രി സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നാ​യ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പാ​യി അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. സി​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ധ്യ​ക്ഷ​ൻ എ​ന്ന പ​ദ​വി​യി​ൽ നി​ന്നും 12 വ‍​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ പ​ടി​യി​റ​ക്കം. കൂ​രി​യാ ബി​ഷ​പ്പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​ക്ക​ലി​നാ​ണ് സ​ഭ​യു​ടെ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ താ​ല്‍​കാ​ലി​ക ചു​മ​ത​ല. ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​രി​നാ​ണ് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ താ​ൽ​കാ​ലി​ക ചു​മ​ത​ല. ആ​ർ​ച്ച് ബി​ഷ​പ്പ് ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ അ​പ്പോ​സ്റ്റോ​ലി​ക്ക് അ​സ്മി​നി​സ്ട്രേ​റ്റ​ർ സ്ഥാ​ന​വും ഒ​ഴി​ഞ്ഞു. സ​ഭ​യു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ വി​പു​ല​മാ​യ​തി​നാ​ലും ത​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ലും സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന താ​ത്പ​ര്യം…

Read More

കോ​വി​ഡ്; ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത് 35,950 വി​ദ്യാ​ർ​ഥി​ക​ൾ; ആ​ത്മ​ഹ​ത്യ​യി​ൽ മു​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത്(2019-21) രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് 35,950 വി​ദ്യാ​ർ​ഥി​ക​ൾ. കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്കി​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. സാ​മൂ​ഹി​ക​വി​വേ​ച​നം​മൂ​ലം ആ​ത്മ​ഹ​ത്യ​ചെ​യ്ത പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ-​പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി​യു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദേ​ശീ​യ ക്രൈം ​റി​ക്കാ​ർ​ഡ്‌​സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ആ​ർ​ബി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2019ൽ 10,335 ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്. 2020ൽ ​ഇ​ത് 12,526 ആ​യി ഉ​യ​ർ​ന്നു. 2021ൽ 13,089​യും വ​ർ​ധി​ച്ച​താ​യി സ​ഹ​മ​ന്ത്രി അ​ബ്ബ​യ്യ നാ​രാ​യ​ണ​സ്വാ​മി പ​റ​ഞ്ഞു. പ്ര​സ്തു​ത കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ൽ യ​ഥാ​ക്ര​മം 418, 468, 497 വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​യി​ൽ മു​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര (4969)യാ​ണ്. മി​സോ​റ(25)​മി​ലാ​ണ് കു​റ​വ്. കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ലാ​ണ് (854) ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ. ല​ക്ഷ​ദ്വീ​പി​ൽ ഒ​രു ആ​ത്മ​ഹ​ത്യ പോ​ലും ന​ട​ന്നി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

Read More

കാ​ല​മേ ഇ​ത് ഘ​ടി​കാ​ര​ങ്ങ​ൾ നി​ല​യ്ക്കു​ന്ന സ​മ​യം; ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി തെ​ലുങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​ത്തി​ലേ​റി

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി ​രേ​വ​ന്ത് റെ​ഡ്ഡി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തെ​ലു​ങ്കാ​ന​യു​ടെ ആ​ദ്യ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യും സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യു​മാ​ണ് രേ​വ​ന്ത് റെ​ഡ്ഡി. ഹൈ​ദ​രാ​ബാ​ദ് ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ‌​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി പ്ര​ഗ​തി ഭ​വ​ന്‍ എ​ന്ന​ത് മാ​റ്റി പ്ര​ജാ ഭ​വ​ന്‍ എ​ന്നാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​മ്പി​ലു​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ മാ​റ്റ​ത്തി​ന്‍റെ ഗ​ർ​ജ​നം മു​ഴ​ങ്ങി​യ​ത്.

Read More

ഗൗട്ട് രോഗം; യൂറിക് ആസിഡ് അധികമായാൽ

ര​ക്ത​ത്തി​ൽ യൂ​റി​ക്ക് ആ​സി​ഡ് അ​ടി​ഞ്ഞു​കൂ​ടി​യാ​ൽ പി​ടി​പെ​ടാ​വു​ന്ന പ്ര​ധാ​ന രോ​ഗ​മാ​ണു ഗൗ​ട്ട് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന സ​ന്ധി​വാ​തം. 7 mg/dl​ആ​ണു നോ​ർ​മ​ൽ യൂ​റി​ക്ക് ആ​സി​ഡ് നി​ല. കാ​ലിലെ ത​ള്ള​വി​ര​ലി​ന്‍റെ സ​ന്ധി​യി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രി​ലും രോ​ഗാ​ക്ര​മ​ണം തു​ട​ങ്ങു​ക. രോ​ഗം ബാ​ധി​ച്ച സ​ന്ധി അ​തിവേ​ദ​ന​യോ​ടെ ചു​വ​ന്നു വീ​ർ​ത്തി​രി​ക്കും. വേ​ദ​ന പെട്ടെന്നു തു​ട​ങ്ങും. ഒ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന വേ​ദ​ന ചി​ല​പ്പോ​ൾ മ​റ്റു സ​ന്ധിക​ളി​ലേ​ക്കും വ്യാ​പി​ക്കാം. പ്ര​മേ​ഹ​വും അ​മി​ത വ​ണ്ണ​വും രോ​ഗ​സാ​ധ്യ​ത കൂ​ട്ടു​ന്നു. ഭ​ക്ഷ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​കൊ​ണ്ടോ വൃ​ക്ക​വ​ഴി​യു​ള്ള മാ​ലി​ന്യ വി​സ​ർ​ജ​ന ത​ട​സ​ങ്ങ​ൾ കൊ​ണ്ടോ ഈ ​രോ​ഗം ഉണ്ടാവാം.90% രോ​ഗി​ക​ളി​ലും യൂ​റേ​റ്റ് എ​ന്ന യൂ​റി​ക്ക് ആ​സി​ഡ​ട​ങ്ങി​യ ല​വണം മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു പോ​കാ​ത്ത​താ​ണു പ്ര​ശ്നം. യൂ​റി​ക്കാ​സി​ഡ് 100 എം.​എ​ൽ വെ​ള്ള​ത്തി​ൽ 6 മി​ല്ലി​ഗ്രാം എ​ന്ന ക​ണ​ക്കി​ന് അ​ലി​യു​ന്ന​താ​ക​യാ​ൽ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക എ​ന്ന​താ​ണ് രോ​ഗം കു​റ​യാ​നും രോ​ഗം വ​രാ​തി​രി​ക്കാ​നും ന​ല്ല വ​ഴി.​ വെള്ളം കുടിക്കുക,…

Read More

ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്; ഇ​ന്ത്യ​യി​ലും പെ​ട്രോ​ൾ വി​ല കു​റ​ച്ചേ​ക്കും; വി​ല​ക്കു​റ​വ് ജനുവരിയോടെ

കോ​ഴി​ക്കോ​ട്: ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ഉ​ട​ൻത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​വി​ല​യി​ൽ കു​റ​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ​വു​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. അതേസമയം, ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ഇ​ടി​വ് വി​ല​യി​ൽ വ​ലിയ കു​റ​വു വ​രു​ത്തു​ന്ന​തി​ന് ത​ട​സ​മാ​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി​യോ​ടെ പെ​ട്രോ​ളി​ന് 100 രൂ​പ​യി​ൽ താ​ഴെ​യാ​യി ഒ​രു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പാ​ച​ക​വാ​ത​ക​ത്തി​ന് കേ​ന്ദ്രം വി​ല കു​റ​ച്ചി​രു​ന്നു. ആ​റു മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​ണി​പ്പോ​ൾ ക്രൂ​ഡ് ഓ​യി​ലി​ന്. 74.30 ഡോ​ള​റാ​ണ് ഒ​രു ബാ​ര​ൽ എ​ണ്ണ​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ഇ​പ്പോ​ഴ​ത്തെ വി​ല. 2022 മാ​ർ​ച്ചി​ൽ ഒ​രു ബാ​ര​ൽ എ​ണ്ണ​യ്ക്ക് 117ഡോ​ള​റും 2022 ജൂ​ണി​ൽ 122.71 ഡോ​ള​റാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല. ഓ​പ്പെ​ക്ക് രാ​ജ്യ​ങ്ങ​ൾ പ്ര​തി​ദി​ന ഉ​ത്പാ​ദ​ന​ത്തി​ൽ നി​ന്ന്…

Read More

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ക​ടു​വ; യാ​ത്ര​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ക​ടു​വ​യി​റ​ങ്ങി. ചു​രം ഒ​ന്‍​പ​താം വ​ള​വി​ന് താ​ഴെ ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ​യെ ക​ണ്ട ലോ​റി ഡ്രൈ​വ​ര്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ചു.ക​ടു​വ പി​ന്നീ​ട് റോ​ഡ് മു​റി​ച്ചു ക​ട​ന്ന് വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് പോ​യി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​യ​നാ​ട് ല​ക്കി​ടി അ​തി​ര്‍​ത്തി​യോ​ടു​ള്ള ഭാ​ഗ​മാ​യ​തി​നാ​ല്‍ത​ന്നെ ഇ​വി​ടെ​നി​ന്നാ​യി​രി​ക്കാം ചു​രം ഒ​മ്പ​താം വ​ള​വി​ലേ​ക്ക് ക​ടു​വ​യെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ടു​വ​യി​റ​ങ്ങി​യ​തി​നാ​ല്‍ താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വ​നം​വ​കു​പ്പും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ടു​വ ചു​ര​ത്തി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് വീ​ണ്ടും എ​ത്താ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ല്‍ ഉ​ള്‍​പ്പെടെ ചു​ര​ത്തി​ലൂ​ടെ പോ​കു​ന്ന 

Read More

മ​ഴ ശ​ക്ത​മാ​കും; ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ​സാധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​ന്നു. നാ​ളെ​യും ശ​നി​യാ​ഴ്ച​യും എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം കേ​ര​ള​തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​മു​ദ്ര​സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള​തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30വ​രെ 0.6 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കാ​ണ് സാ​ധ്യ​ത.

Read More

കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സ്; ആ​ദ്യം ചോ​ദ്യം ചെ​യ്യ​ൽ, പി​ന്നെ തെ​ളി​വെ​ടു​പ്പ്

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ലെ പ്ര​തി​ക​ളെ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷ. പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് അ​നു​സ​രി​ച്ച് മൂ​ന്നു പ്ര​തി​ക​ളെ​യും ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​പ്പോ​ൾത്തന്നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചാ​ൽ ആ​ദ്യം ചോ​ദ്യം ചെ​യ്യ​ൽ, പി​ന്നീ​ട് തെ​ളി​വെ​ടു​പ്പ് എ​ന്ന രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് ഇ​തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ത​ന്നെ​യാ​യി​രി​ക്കും ആ​ദ്യ ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ൽ. മൂ​ന്നു​പേ​രെ​യും ഒ​രു​മി​ച്ചും വെ​വേ​റെ​യും ചോ​ദ്യം ചെ​യ്യാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ല​ഭ്യ​മാ​യ പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചുക​ഴി​ഞ്ഞു. ഒ​ന്നാം പ്ര​തി പ​ദ്മ​കു​മാ​റി​ന് അ​ഞ്ചു കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​യാ​ൾ​ക്ക്…

Read More

വി​വാ​ഹ സ​ത്കാ​ര​ത്തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; അ​തി​ഥി​ക്ക് 40,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കൊ​ച്ചി: വി​വാ​ഹ വി​രു​ന്നി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പി വി​ഷ​ബാ​ധ​യേ​റ്റ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് 40,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി. 2019 മേ​യ് അ​ഞ്ചി​ന് കൂ​ത്താ​ട്ടു​കു​ള​ത്ത് പ​രാ​തി​ക്കാ​ര​ന്‍റെ സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ സ​ത്കാ​ര​ത്തി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ സ​ത്കാര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​രാ​തി​ക്കാ​ര​നു വ​യ​റു​വേ​ദ​ന​യും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം കൂ​ത്താ​ട്ടു​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മൂ​ന്ന് ദി​വ​സം ചി​കി​ത്സതേ​ടേ​ണ്ടി വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​യാ​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട്ട​യ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​തി​ക്കാ​ര​ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി സ്ഥി​രീ​ക​രി​ച്ച​തും, കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം കാ​റ്റ​റിം​ഗ് ഏ​ജ​ന്‍​സി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടും കോ​ട​തി പ​രി​ഗ​ണി​ച്ചു. വി​വാ​ഹ​ത്തി​ല്‍…

Read More