ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്; ഇ​ന്ത്യ​യി​ലും പെ​ട്രോ​ൾ വി​ല കു​റ​ച്ചേ​ക്കും; വി​ല​ക്കു​റ​വ് ജനുവരിയോടെ


കോ​ഴി​ക്കോ​ട്: ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ഉ​ട​ൻത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​വി​ല​യി​ൽ കു​റ​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റ​വു​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. അതേസമയം, ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ഇ​ടി​വ് വി​ല​യി​ൽ വ​ലിയ കു​റ​വു വ​രു​ത്തു​ന്ന​തി​ന് ത​ട​സ​മാ​യേ​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി​യോ​ടെ പെ​ട്രോ​ളി​ന് 100 രൂ​പ​യി​ൽ താ​ഴെ​യാ​യി ഒ​രു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പാ​ച​ക​വാ​ത​ക​ത്തി​ന് കേ​ന്ദ്രം വി​ല കു​റ​ച്ചി​രു​ന്നു.


ആ​റു മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യാ​ണി​പ്പോ​ൾ ക്രൂ​ഡ് ഓ​യി​ലി​ന്. 74.30 ഡോ​ള​റാ​ണ് ഒ​രു ബാ​ര​ൽ എ​ണ്ണ​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ഇ​പ്പോ​ഴ​ത്തെ വി​ല.

2022 മാ​ർ​ച്ചി​ൽ ഒ​രു ബാ​ര​ൽ എ​ണ്ണ​യ്ക്ക് 117ഡോ​ള​റും 2022 ജൂ​ണി​ൽ 122.71 ഡോ​ള​റാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല.
ഓ​പ്പെ​ക്ക് രാ​ജ്യ​ങ്ങ​ൾ പ്ര​തി​ദി​ന ഉ​ത്പാ​ദ​ന​ത്തി​ൽ നി​ന്ന് 22 ല​ക്ഷം ബാ​ര​ൽ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും എ​ണ്ണ​വി​ല ഇ​ടി​യു​ന്ന​ത് തു​ട​രു​ക​യാ​ണ്.

എ​സ്. റൊ​മേ​ഷ്

Related posts

Leave a Comment