മ​ഴ ശ​ക്ത​മാ​കും; ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ​സാധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ശ​ക്ത​മാ​കു​ന്നു. നാ​ളെ​യും ശ​നി​യാ​ഴ്ച​യും എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.
അ​തേ​സ​മ​യം കേ​ര​ള​തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​മു​ദ്ര​സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള​തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30വ​രെ 0.6 മു​ത​ൽ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കാ​ണ് സാ​ധ്യ​ത.

Related posts

Leave a Comment