ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍മലപുരം, നാഗപ്പാറ പ്രിയദര്‍ശിനി കോളനി, മുഴയ മുട്ടം, കിടി കെട്ടിപ്പാറ, തോട്ടത്തുംങ്കുഴി, പുളിക്കമ്പാറ, പുലിയുറുമ്പ് മേഖലകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചുങ്കപ്പാറ – നിര്‍മലപുരം ജനകീയ സമിതി ആവശ്യപ്പെട്ടു. മലയോര മേഖലയായ ഈ പ്രദേശങ്ങളിലെ തോടുകളും കിണറുകളും വറ്റിവരണ്ടതോടെ ജലഅഥോറിറ്റി പൈപ്പ് ലൈനുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഇതാകട്ടെ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രമേ ലഭിക്കാറുള്ളൂ. ഏതാനും മിനിറ്റുകള്‍ മാത്രം. ജലനിധിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ വെട്ടിപ്പൊളിച്ചെങ്കിലും പൈപ്പ് ഇടുകയോ ജലം ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. കിടികെട്ടിപ്പാറയില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി ജലവിതരണ പദ്ധതിയും പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളായി. സ്വകാര്യ ടാങ്കര്‍ വാഹനങ്ങളെ ആശ്രയിച്ച് അമിത വില നല്കി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.വരള്‍ച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്മലപുരത്ത് സ്ഥാപിച്ച…
Read MoreDay: January 29, 2024
യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; നാലുപേർ റിമാൻഡിൽ
പാമ്പാടി: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് മേലോട്ടുപറമ്പില് കൊച്ചുമോന് (40), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് അയ്യകുന്നേല് സുജിത്ത് സുമോദ് (28), പുതുപ്പള്ളി കൈതേപ്പാലം എട്ടുമാണിക്കടവ് സരോവരം കെ. ബിജു (44), കോട്ടയം വേളൂര്‍ ചാത്തംപടത്തില്‍ ആദര്‍ശ് (28) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞ ദിവസം രാത്രി പാമ്പാടി കുന്നേല്പാലത്തു വാടകയ്ക്കു താമസിക്കുന്ന യുവാവിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ യുവാവിനെ മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് കൊച്ചുമോന് യുവാവിനോടു വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ആക്രമണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ നാലു പേരെയും റിമാന്‍ഡ് ചെയ്തു.
Read Moreവാനും ലോറിയും കൂട്ടിയിടിച്ച് പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയ യുവാവ് മരിച്ചു
തൊടുപുഴ: പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കരിങ്കുന്നം തെരുവക്കാട്ടില്‍ പയസ് ജോസഫിന്റെയും (ദീപിക നെടിയകാട് ഏജന്റ്) കരിങ്കുന്നം പഞ്ചായത്ത് മെംബര്‍ ബീനാ പയസിന്റെയും മകന് ജോസഫ് (കുഞ്ഞായി-21) ആണു മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ തൊടുപുഴ- മൂവാറ്റുപുഴ പാതയില്‍ ആനിക്കാട് അടൂപ്പറമ്പിലായിരുന്നു അപകടം. പത്രക്കെട്ടുകള്‍ എടുത്ത് വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതിന്റെ കരാര്‍ പയസിനുണ്ട്. മൂവാറ്റുപുഴയിൽനിന്നു പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാന്‍ പോയതായിരുന്നു ജോസഫ്. ജോസഫ് ഓടിച്ചിരുന്ന മാരുതി ഓംനി വാനില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ വെട്ടിപ്പൊളിച്ചാണ് ജോസഫിനെ പുറത്തെടുത്തത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട്.
Read Moreയുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മുഖ്യപ്രതി പിടിയിൽ
മണര്‍കാട്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍ ശാന്തിഗ്രാം കോളനി പുത്തന്‍പറമ്പില്‍ രഘിലാലിനെ(30)യാണു മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 20നു രാത്രി രാത്രി വടവാതൂര്‍ കുരിശുകവലയ്ക്കുസമീപം വാടകയ്ക്കു താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഫാക്ടറി ജീവനക്കാരനാണ് ആക്രമണത്തിനിരയായത്. യുവാവ് കുരിശുകവലയ്ക്കുസമീപം നിൽക്കുന്പോൾ പെട്ടി ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ഇടിക്കട്ടകൊണ്ടു തലയ്ക്കിടിക്കുകയുമായിരുന്നു.
Read Moreകരളിന്റെ കാര്യത്തിൽ കരുതൽ വേണം
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. എന്തിനാണ് കരൾ?മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെ ആഗിരണംപല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗിരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു…
Read Moreഎംജി യൂണിവേഴ്സിറ്റി കലോത്സവം കോട്ടയത്ത്
കോട്ടയം: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എംജി യൂണിവേഴ്സിറ്റി കലോത്സവത്തിനു കോട്ടയം വീണ്ടും ആതിഥ്യമരുളുന്നു. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് മൂന്നുവരെയാണ് കോട്ടയത്തു കലോത്സവം. തിരുനക്കര മൈതാനം പ്രധാന വേദിയാകും. സിഎംഎസ് കോളജ്, ബസേലിയോസ് കോളജ്, ബിസിഎം കോളജ് എന്നിവിടങ്ങളിലായിരിക്കും മറ്റുവേദികള്‍. ഒമ്പതു വേദികളിലായി ഏഴു ദിവസം നടക്കുന്ന കലോത്സവത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 375 കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇത്തവണ കലോത്സവത്തില്‍ 13 പുതിയ ഐറ്റങ്ങള്‍ കൂടിയെത്തുന്നുണ്ട്. വഞ്ചിപ്പാട്ട്, കുച്ചിപ്പുടി, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, പരിചമുട്ടുകളി, രംഗോളി, ചിത്ര, ശില്‍പ്പ നിര്‍മാണം, മെഹന്തി, കഥാരചന തമിഴ്, ഉപന്യാസ രചന തമിഴ്, കവിതാരചന തമിഴ്, പ്രസംഗം തിമിഴ്, പദ്യപാരായണം തമിഴ് എന്നി ഇനങ്ങളാണ് ഇത്തവണ ഉള്‍പ്പെടത്തിയിരിക്കുന്നത്. കലോത്സവത്തിന്റെ വിജയകരമായ നടത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയസ് കോളജില്‍…
Read Moreരാമനെ കാണാൻ അയോധ്യയ്ക്ക് പോകാം: കേരളത്തിൽനിന്നുള്ള ആദ്യ സ്പെഷൽ ട്രെയിൻ ജനുവരി 30ന്
കൊല്ലം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് നാളെ തുടങ്ങും. പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽനിന്ന് രാത്രി 7.10 നാണ് വണ്ടി പുറപ്പെടുക. 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് അയോധ്യയിൽ എത്തും. 06203/04 പാലക്കാട്-അയോധ്യ ആസ്ത സ്പെഷൽ കോയമ്പത്തൂർ വഴിയാണ് പോകുന്നത്. ഈ സ്പെഷൽ ട്രെയിൻ പാലക്കാട് നിന്ന് ഫെബ്രുവരി നാല്, ഒമ്പത്, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് പുറപ്പെടും. തിരുനെൽവേലിയിൽനിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി ഒന്നിന് ആസ്ത സ്പെഷൽ ട്രെയിൻ ഉണ്ട്. തിരുനെൽവേലിയിൽ നിന്ന് പുലർച്ചെ 1.25 ന് പുറപ്പെടുന്ന വണ്ടി 73 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് പുലർച്ചെ 3.20 ന് അയോധ്യയിൽ എത്തും. കേരളത്തിൽ ഈ വണ്ടിക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗൺ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കന്യാകുമാരിയിൽനിന്ന് അയോധ്യയിലേക്ക് ഫെബ്രുവരി…
Read Moreസൂക്ഷിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങൾ; പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വീട് കത്തി നശിച്ചു; മറ്റൊരു അടുപ്പ് കത്തിച്ചുകൊണ്ട് ഒരിക്കലും ഗ്യാസ് സിലിണ്ടർ മാറ്റാതിരിക്കുക
രാജാക്കാട്: പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് രാജാക്കാട് ടൗണിന് സമീപം വീട് കത്തിനശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് ഇന്ന് പുലര്‍ച്ചെ 3.45 ഓടെ കത്തിനശിച്ചത്. പലഹാരക്കച്ചവടം നടത്തുന്ന പൂക്കുളത്ത് സന്തോഷാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. സന്തോഷ് രാവിലെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെയാണ് അപകടം. പാചക വാതകം തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ പാചക വാതകം ലീക്കാകുകയായിരുന്നു. സിലിണ്ടറിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് ഇത് പൊട്ടിത്തെറിച്ച് വീടിനു തീ പിടിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ സന്തോഷിനെയും ഭാര്യ ശ്രീജയെയും മകന് സാരംഗിനെയും നാട്ടുകാര്‍ ഓടിയെത്തി പുറത്തെത്തിച്ചു. പിന്നീടു സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. മുറ്റത്തുണ്ടായിരുന്ന ബൈക്കും പൂര്‍ണമായി കത്തിനശിച്ചു. കുടിവെള്ള ടാങ്കും നശിച്ചിട്ടുണ്ട്.അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നിരക്ഷാ…
Read Moreചെന്നൈയിൽ ഭക്ഷണശാലയിൽ ‘ജയ് ശ്രീറാം’ വിളി: ബിജെപി നേതാവിനെ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: വഴിയോര ഭക്ഷണശാലയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ബിജെപി നേതാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ തിരുപ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പൂരിനടുത്തുള്ള ഭക്ഷണശാലയിലായിരുന്നു സംഭവം. ബിജെപി ഗുഡിയാത്തം പഞ്ചായത്ത് യൂണിയൻ സെക്രട്ടറി എസ്. ലോകേഷിനാണു മർദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ഗുഡിയാത്തം സ്വദേശികളായ മുഹമ്മദ് ഇസ്മായിൽ, കെ. വസീം, എസ്.ബാബു എന്നിവരെയാണ് ആമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. പാർട്ടി പരിപാടികൾക്കുശേഷം രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെയെത്തിയ ലോകേഷും സുഹൃത്ത് അശോക് കുമാറും എതിർവശത്തിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നവരെ നോക്കി ‘ജയ് ശ്രീറാം’ എന്നു വിളിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടർച്ചയായ മുദ്രാവാക്യം വിളിയിൽ പ്രകോപിതരായ ജീവനക്കാർ ലോകേഷിനെ ആക്രമിക്കുകയായിരുന്നു. ലോകേഷിന്റെ മുഖത്തും കൈയിലും പരിക്കേറ്റു. ഇയാളെ ഗുഡിയാത്തം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreമാത്യു കുഴൽനാടൻ സർക്കാർ ഭൂമി കൈയേറിയിട്ടില്ലെന്നു ഭൂമി വിറ്റയാൾ
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറുകയോ മതിൽ കെട്ടുകയോ ചെയ്തിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു കുഴൽനാടന് വിറ്റ പീറ്റർ ഓസ്റ്റിൻ. വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു കുഴൽ നാടൻ റീറ്റെയ്നിംഗ് വാൾ കെട്ടുക മാത്രമാണ് ചെയ്തതെന്നും കൊല്ലം ശക്തികുളങ്ങര സ്വദേശിയായ പീറ്റർ ഓസ്റ്റിൻ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാത്യു കുഴൽനാടന് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്ട്രേഷൻ നടത്തിയതെന്നും പീറ്റർ ഓസ്റ്റിൻ പറയുന്നു. പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ൽ മാത്യു കുഴൽനാടന് വിറ്റത്. ന്യായവിലയേക്കാൾ ഉയർന്ന…
Read More