യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

മ​ണ​ര്‍​കാ​ട്: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലായിരു​ന്ന മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​വാ​തൂ​ര്‍ ശാ​ന്തി​ഗ്രാം കോ​ള​നി​ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ര​ഘി​ലാ​ലി​നെ(30)യാ​ണു മ​ണ​ര്‍​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് 20നു ​രാ​ത്രി രാത്രി ​വ​ട​വാ​തൂ​ര്‍ കു​രി​ശു​ക​വ​ല​യ്ക്കു​സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​വാ​തൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റ​ബ​ര്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. യു​വാ​വ് കു​രി​ശു​ക​വ​ല​യ്ക്കു​സ​മീ​പം നി​ൽ​ക്കു​ന്പോ​ൾ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി​യ സം​ഘം യുവാവിനെ ചോ​ദ്യം ചെ​യ്യു​ക​യും മ​ര്‍​ദി​ക്കു​ക​യും ഇ​ടി​ക്ക​ട്ട​കൊ​ണ്ടു ത​ല​യ്ക്കിടി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment