വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​യ യു​വാ​വ് മ​രി​ച്ചു

തൊ​ടു​പു​ഴ: പു​ല​ര്‍​ച്ചെ പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ക​രി​ങ്കു​ന്നം തെ​രു​വ​ക്കാ​ട്ടി​ല്‍ പ​യ​സ് ജോ​സ​ഫി​ന്‍റെയും (ദീ​പി​ക നെ​ടി​യ​കാ​ട് ഏ​ജ​ന്‍റ്) ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബീ​നാ പ​യ​സി​ന്‍റെയും മ​ക​ന്‍ ജോ​സ​ഫ് (കു​ഞ്ഞാ​യി-21) ആ​ണു മ​രി​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തൊ​ടു​പു​ഴ- മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ ആ​നി​ക്കാ​ട് അ​ടൂ​പ്പ​റ​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ക​രാ​ര്‍ പ​യ​സി​നു​ണ്ട്.

മൂ​വാ​റ്റു​പു​ഴ​യി​ൽനി​ന്നു പു​ല​ര്‍​ച്ചെ പ​ത്ര​ക്കെ​ട്ടു​ക​ള്‍ എ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു ജോ​സ​ഫ്. ജോ​സ​ഫ് ഓ​ടി​ച്ചി​രു​ന്ന മാ​രു​തി ഓം​നി വാ​നി​ല്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ വാ​നിന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നാ​ട്ടു​കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ജോ​സ​ഫി​നെ പു​റ​ത്തെ​ടു​ത്തത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ആം​ബു​ല​ന്‍​സി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടുന​ല്‍​കും. സം​സ്‌​കാ​രം പി​ന്നീ​ട്.

Related posts

Leave a Comment