നടി അനുശ്രീയുടെ പേര് ചേർത്ത് തന്റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. ഉണ്ണി മുകുന്ദൻ അനുശ്രീയുമായി ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ഫോട്ടോയ്ക്ക് ഒപ്പം ‘മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നാണ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ‘ഈ ടൈപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?’ എന്നാണ് ഈ വ്യാജ പോസ്റ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരിക്കുന്നത്. നിരവധിപേരാണ് ഈ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്ന പ്രവണതയെയും ആളുകൾ വിമർശിച്ചു.
Read MoreDay: February 12, 2024
ഒന്നിച്ചുള്ള ആദ്യ പ്രണയദിനം: ആഘോഷങ്ങൾ ദുബായിൽ തുടങ്ങി ദിയ കൃഷ്ണ; സ്വിമ്മിംഗ് പൂളിലെ റൊമാന്റിക് ചിത്രം പങ്കിട്ട് അശ്വിൻ
വാലന്റെൻസ് ഡേ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് കമിതാക്കൾ. സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ വൈറലായി തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വാലന്റെൻസ് ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വാലന്റെൻസ് ഡേയ്ക്ക് മുന്നോടിയായി കാമുകനൊപ്പം ദിയ ദുബായിലെത്തി കഴിഞ്ഞു. അശ്വിനും ദിയയും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ദിയയുടെ ഉറ്റ സുഹൃത്തായ അശ്വിന് മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്യുന്ന വീഡിയോ ട്രെൻഡിംഗായിരുന്നു. ഇപ്പോഴിതാ ദുബായിലെത്തിയ ശേഷം തങ്ങളുടെ ആദ്യത്തെ റൊമാന്റിക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിൻ. സ്വിമ്മിംഗ് പൂളില്‍ ദിയയ്ക്കൊപ്പം റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിന് ഗണേഷ് പങ്കിട്ടിരിക്കുന്നത്. ചിത്രം ഞൊടിയിടയിൽ തന്നെ വൈറലായി. ദുബായിലേക്ക് പോകുന്നതിന് മുമ്പ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള മഗും വൈനും ചുവന്ന റോസാപ്പൂക്കളും കപ്പിള്‍ ഫോട്ടോയുമൊക്കെ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപര്‍ ദിയ അശ്വിന് സർപ്രൈസ് ആയിട്ട്…
Read More2023ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചത് 59,100 ഇന്ത്യക്കാർ
വാഷിംഗ്ടണ്‍ ഡിസി: 2023 ൽ 59,100 ഇന്ത്യൻ പൗരന്മാർ അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ട്. അമേരിക്കൻ സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന്റെ വാർഷിക റിപ്പോർട്ടിലാണു കണക്കുകൾ പുറത്തുവന്നത്. ഇതോടെ മെക്സിക്കോയ്ക്കുശേഷം ഏറ്റവും കൂടുതൽ ആളുകൾ യുഎസ് പൗരത്വം സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. 2023 ൽ മാത്രം 8.7 ലക്ഷം വിദേശ പൗരന്മാരാണ് അമേരിക്കൻ പൗരത്വം സ്വന്തമാക്കിയതായി റിപ്പോർട്ട്. ഇതിൽ 1.1 ലക്ഷം മെക്സിക്കൻ വംശജരും 59,100 ഇന്ത്യൻ വംശജരുമാണുള്ളത്. 44,800 ഫിലിപ്പീൻസുകാരും 35,200 ഡൊമിനിക്കൻ റിപ്പബ്ലിക്കുകാരും അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Read Moreആലുവയിൽ തിരുട്ടു സംഘം; രണ്ട് ദിവസംകൊണ്ട് കള്ളൻ കൊണ്ടുപോയത് 38 പവൻ; എങ്ങുമെത്താതെ പോലീസ് അന്വേഷണം
ആലുവ: ആലുവ മേഖലയിലെ നിവാസികളുടെ യാത്രകളെയും നീക്കങ്ങളേയും നിരീക്ഷിച്ച് ഒരു സംഘം ആലുവ മേഖലയിൽ എത്തിയതായി സംശയം ബലപ്പെടുന്നു. വീട്ടിൽ നിന്നും ഒരു രാത്രി മാറി നിൽക്കുന്നവരെ പ്രത്യേകമായി നിരീക്ഷിച്ച് മോഷണം നടത്തുന്നതായാണ് സൂചന. മോഷണരീതിയും സമാനമാണ്. മോഷ്ടിക്കാൻ വരുന്നവർക്ക് വീടുകളെക്കുറിച്ച് വ്യക്തമായ വിവരം കൈമാറുന്നതായും മറ്റൊരു സംഘം കവർച്ച നടത്തുന്നതായുമാണ് നിഗമനം. കഴിഞ്ഞ ദിവസം കുട്ടമശേരിയിൽ നടത്തിയ മോഷണത്തിൽ വാതിലിന്റെ പൂട്ട് തുറക്കാനാണ് ശ്രമിച്ചത്. അതിൽ പരാജയപ്പെട്ടപ്പോഴാണ് വീട്ടിലെ തന്നെ കസിപ്പാര ഉപയോഗിച്ച് വാതിലിന്റെ താഴെ പകുതി കുത്തിപ്പൊളിച്ചത്. എന്നാൽ ആലുവയിലെ വീട്ടിൽ ആദ്യശ്രമത്തിൽ തന്നെ വാതിൽ പൂട്ട് കുത്തിപ്പൊളിക്കാനായി. ഇതൊക്കെ സൂചിപ്പിക്കുന്നത് നഗരത്തിൽ കറങ്ങി നടന്ന് ഒരു സംഘം നിരീക്ഷിക്കുന്നെന്നാണ്. എങ്ങുമെത്താതെ പോലീസ് അന്വേഷണംആലുവ: തുടർച്ചയായി രണ്ട് ദിവസം കൊണ്ട് രണ്ട് വീടുകളിൽ നിന്നായി വാതിൽ തകർത്ത് 38 പവൻ സ്വർണവും രൂപയും 32500…
Read Moreഎൻ പേർ സൂര്യ എൻ വീട് ഇന്ത്യ വരുന്നു
ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് കേരളത്തിലും തമിഴ്നാട്ടിലും മാർച്ച് ഒന്നിന് പ്രദർശനത്തിനെത്തുന്നു. തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം രസിക എന്റർപ്രൈസസ് കേരളത്തിലും തമിഴ്നാട്ടിലും റിലീസ് ചെയ്യും . ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കി പണിയെടുത്ത ഒരു മിലിട്ടറി ഓഫീസർ സൂര്യയുടെ വേഷത്തിലാണ് അല്ലു അർജുൻ എത്തുന്നത്. കർക്കശക്കാരനും, ധൈര്യവാനുമായ സൂര്യ, ഇന്ത്യയുടെ അതിർത്തികളിൽ ശത്രുരാജ്യത്തിനെതിരേ യുദ്ധം നയിക്കുന്നതിൽ വീറും, വാശിയും കാണിച്ചു. ഇതിനിടയിലാണ് ചില തെറ്റിദ്ധാരയിൽ സൂര്യ സസ്പെൻഷനിലായത്. തുടർന്നുള്ള സൂര്യയുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൂറ്റൻ സംഘട്ടന രംഗങ്ങളും മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അല്ലു അർജുന്റെ…
Read Moreപ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്തിനാണ് ഇതൊക്കെ എന്ന രീതിയിലാണ്. ഈ ചിന്താഗതി തെറ്റാണ്. എല്ലാ ശരീരഭാഗങ്ങളുടെ യും ആരോഗ്യം കൃത്യമായി ശ്രദ്ധിക്കും എന്ന തീരുമാനം പ്രധാനം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയാൽ രോഗനിർണയവും ചികിൽസയും ക്യത്യമായ രീതിയിൽ സാധ്യമാകുന്നതുകൊണ്ട് ആയുർദൈർഘ്യം കൂടി. പ്രായമാകുന്പോൾ പല്ലു കൾ കൊഴിഞ്ഞു പോകും എന്ന ചിന്തയ്ക്ക് മാറ്റം വന്നു തുടങ്ങി. പ്രായമാകുന്പോൾ എല്ലുകൾക്കും തൊലിക്കും ഉള്ളതുപോല തന്നെ തേയ്മാനം പല്ലുകൾക്കും ഉണ്ടാകാം. ക്യത്യമായ ചികിത്സ യഥാസമയം ലഭ്യമാക്കിയാൽ സ്വന്തം പല്ലു കൊണ്ടുതന്നെ ആയുസു തികയ്ക്കാം. ദന്താരോഗ്യപ്രശ്നങ്ങൾമോണരോഗങ്ങൾ, ദന്തക്ഷയം, മോണയിലെ നീർക്കെട്ട്, നാക്കിലെ തടിപ്പുകൾ, പല്ലിന്റെ തേയ്മാനവും കറപിടിക്കലും, ഉമിനീർകുറവും പുകച്ചിലും, രുചി വ്യത്യാസം, ഒന്നോ രണ്ടോ, മുഴുവൻ പല്ലുകളോ ഇല്ലാതിരിക്കുക, പല്ലുസെറ്റ് ലൂസാകുക, പല്ലുസെറ്റ് ശരിയായ രീതിയിൽ പിടിത്തം ഇല്ലാതിരിക്കുക, മുഖത്തെ ചിലഭാഗങ്ങളിൽ വേദനയുണ്ടാവുക, പല്ലില്ലാത്തതിനാൽ ഭക്ഷണം…
Read Moreഅമേരിക്കയിൽ പള്ളിയിൽ വെടിയുതിർത്ത യുവതിയെ വെടിവച്ചു കൊന്നു; യുവതി എത്തിയത് അഞ്ചു വയസുള്ള കുട്ടിക്കൊപ്പം
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു കുട്ടിയടക്കം രണ്ടു പേർക്കു പരിക്കേറ്റു. അക്രമിയായ വനിതയെ പോലീസ് വെടിവച്ച് കൊന്നു. ലേക്ക് വുഡ് പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് റൈഫിളുമായി പള്ളിയിലെത്തിയ 35കാരിയാണു വിശ്വാസികള്‍ക്കുനേരേ നിറയൊഴിച്ചതെന്നു പോലീസ് പറഞ്ഞു. ഇവർക്കൊപ്പം അഞ്ച് വയസുള്ള കുട്ടിയുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു. അക്രമസമയത്ത് പള്ളിയിലുണ്ടായിരുന്ന രണ്ടു പോലീസുകാരാണ് യുവതിയെ വെടിവച്ച് കൊന്നത്. തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞെന്നു പോലീസ് വെളിപ്പെടുത്തി. എന്നാൽ, യുവതിയുടെ ബാഗും വാഹനവും പോലീസ് പിന്നീട് പരിശോധിച്ചപ്പോൾ ബോംബ് കണ്ടെത്താനായില്ല. എന്തിനാണു യുവതി വെടിയുതിർത്തതെന്നു വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. ലേക്ക് വുഡ് പള്ളിയിൽ 45000ത്തോളം പേർ ദിവസേന പ്രാർഥനയ്ക്കെത്താറുണ്ട്.
Read Moreഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍…
കനല്പൂവ് എന്ന സീരിയലിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. പിന്നെ നൃത്ത വിദ്യാലയം ഉണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കണം. അതിനേക്കാളുമൊക്കെ പ്രധാനം മക്കളുടെ കാര്യം തന്നെയാണ്. അവരുടെ കാര്യങ്ങള്‍ കഴിഞ്ഞിട്ടേയുള്ളു എന്റെ പേഴ്സണല്‍ സ്പേസ് എന്ന് പറയുന്നത്. മക്കളുടെ പഠിത്തവും ആക്ടിവിറ്റീസും തന്നെയാണ് എനിക്ക് മുഖ്യം. അവരുടെ സ്കൂളിലെ ഒരു പരിപാടിയും ഞാന്‍ മുടക്കാറില്ല. ഇതൊക്കെയാണല്ലോ നമ്മുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ആദ്യം വേണ്ടത് ജനങ്ങളുടെ സപ്പോര്‍ട്ട് ആണ്. അതില്‍ എനിക്ക് ഏറ്റവും കടപ്പാട് ജനങ്ങളോടും ഈശ്വരനോടും തന്നെയാണ്. രണ്ടായിരം മുതല്‍ അഭിനയത്തില്‍ സജീവമായിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹം എനിക്ക് വളരെ സന്തോഷമാണ് നല്‍കുന്നത്. -അമ്പിളി ദേവി
Read Moreപ്രതിഫലം കുത്തനെ കൂട്ടി ജാന്‍വി
അമ്മ ശ്രീദേവിയെപ്പോലെ ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരുപോലെ സൂപ്പര്‍ താര നായികയാവാന്‍ ഒരുങ്ങി മകൾ ജാന്‍വി കപൂര്‍. വമ്പന്‍ ചിത്രങ്ങളാണ് നടിയെ തേടി തെലുങ്ക് സിനിമയില്‍ നിന്ന് വന്നിരിക്കുന്നത്. തമിഴില്‍ നിന്നും ജാന്‍വിക്ക് മികച്ച ഓഫറുകളുണ്ട്. സൂര്യയുടെ നായികയായി നടി വരുമെന്നും അഭ്യൂഹങ്ങളുണ്ട്. ഹിന്ദിയില്‍ ധഡക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ധഡക്കില്‍ ജാന്‍വിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം കൊണ്ട് ഹിന്ദിയിലെ മുന്‍നിര നായികയായി ജാന്‍വി മാറുകയായിരുന്നു. ഇപ്പോഴിതാ സൗത്തിന്ത്യന്‍ സിനിമയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി. തെലുങ്കില്‍ രണ്ട് സൂപ്പര്‍ താര ചിത്രങ്ങളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ബിഗ് ബജറ്റ് ചിത്രം ദേവരയിലാണ് ജാന്‍വി നായികയാവുന്നത്. രണ്ടാമതായി രാംചരണിന്റെ കരിയറിലെ പതിനാറാം ചിത്രത്തിലെ നായികയാവാനാണ് ജാന്‍വി ഒരുങ്ങുന്നത്. അതേസമയം നയന്‍താരയ്ക്ക് തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് പ്രതിഫലത്തില്‍ ജാന്‍വി. ദക്ഷിണേന്ത്യയില്‍ സാമന്ത, ശ്രീലീല, രശ്മിക മന്ദാന തുടങ്ങിയവരെ…
Read Moreകാന്‍സര്‍ രോഗിയായ അമേരിക്കന്‍ വനിതയുടെ മൂന്നര ലക്ഷം തട്ടി; ഭിന്നശേഷിക്കാരിയായ മകളെ ഉപദ്രവിച്ചു: മധ്യവയസ്കന് അറസ്റ്റില്‍
കൊച്ചി: ചികിത്സയ്ക്കെത്തിയ കാന്‍സര്‍ രോഗിയായ അമേരിക്കന്‍ വനിതയുടെ മൂന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ഇവരുടെ ഭിന്നശേഷിക്കാരിയായ മകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. പള്ളുരുത്തി കടേഭാഗം സ്വദേശി എം.ബി. റസൂല്‍(50) ആണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. എറണാകുളം അമൃത ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സക്കെത്തിയതാണ് അമേരിക്കന്‍ വനിത. ഇവര്‍ക്ക് വേണ്ട സഹായം ചെയ്തു നല്‍കാമെന്ന് പറഞ്ഞാണ് റസൂല്‍ യുവതിക്കൊപ്പം കൂടിയത്. തുടര്‍ന്ന് ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. ശേഷം ഇവരുടെ അക്കൗണ്ടില്‍ നിന്നും മൂന്നരലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഇതിനുപുറമേ ഇവരുടെ ഭിന്നശേഷിക്കാരിയായ മകളോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയും ചെയ്തു. പണം തിരികെ ലഭിക്കുന്നതിന് ബന്ധപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ പരാതിക്കാരി പോലീസിനെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി ചേരാനെല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.എസ്. റെനീഷ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു
Read More