വിവാഹത്തിനു മുന്നോടിയായുള്ള വരന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട് ഇക്കാലത്ത് ട്രെൻഡ് ആണ്. ലക്ഷങ്ങൾ മുടക്കിയാണു ചിലർ ഫോട്ടോഷൂട്ട് നടത്തുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ഫോട്ടോഷൂട്ട് വൻ വിവാദമായി. ചിത്രദുർഗ സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു ഫോട്ടോഷൂട്ട്. വരൻ ആശുപത്രിയിലെ ഡോക്ടറും. അപ്പോൾ വിവാദമാകാതെ തരമില്ലല്ലോ! ചിത്രദുർഗ ജില്ലയിലെ ഭരമസാഗർ ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിച്ചായിരുന്നു ഫോട്ടോഷൂട്ട്. തിയറ്ററിനുള്ളിലെ മെഡിക്കൽ ഉപകരണങ്ങൾ ചിത്രീകരണത്തിനായി ഇവർ ഉപയോഗിച്ചു. ഫോട്ടോഷൂട്ട് വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടറെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഒരു മാസം മുമ്പാണ് ഇയാൾ നാഷണൽ മെഡിക്കൽ ഓഫീസറായി കരാർ നിയമനം നേടിയത്. ഡോക്ടർമാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്നു കർണാടക ആരോഗ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികൾ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനാണ്, അല്ലാതെ അവിടത്തെ ജീവനക്കാർക്ക് അഴിഞ്ഞാടാനല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read MoreDay: February 14, 2024
പാക്കിസ്ഥാനിൽ നവാസ് പ്രധാനമന്ത്രിപദത്തിലേക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫ് നാലാം വട്ടം പ്രധാനമന്ത്രിയാകുമെന്ന് ഏതാണ്ടുറപ്പായി. പിഎംഎൽ-എൻ പാർട്ടിക്കു പ്രധാനമന്ത്രിപദം ലഭിക്കുന്നതിനെ പിന്താങ്ങുമെന്ന് പിപിപി നേതാവ് ബിലാവൽ സർദാരി ഭൂട്ടോ അറിയിച്ചു. അതേസമയം സർക്കാരിൽ പിപിപി ചേരില്ല. പുറത്തുനിന്നുള്ള പിന്തുണയായിരിക്കും. എട്ടാം തീയതിയിലെ പൊതുതെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കൂട്ടുകക്ഷി സർക്കാരിനുള്ള ചർച്ചകൾ ഊർജിതാവസ്ഥയിലാണ്. പട്ടാളത്തിന്റെ പിന്തുണയുള്ള നവാസിനാണ് കൂടുതൽ സാധ്യത. ഇന്നലെ പിപിപിയുടെ ഉന്നതതല യോഗത്തിനു ശേഷമാണ് ബിലാവൽ ഭൂട്ടോ നിലപാടുകൾ അറിയിച്ചത്. ജനവധി പിപിക്ക് അനുകൂലമല്ലാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയാകാൻ ശ്രമിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയുമായി സഖ്യകക്ഷി സർക്കാരിനു ശ്രമിച്ചെങ്കിലും അവർ താത്പര്യം പ്രകടിപ്പിച്ചില്ല. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്താനാണ് നവാസിന്റെ പിഎംഎൽ-എന്നിനു പിന്തുണ നല്‍കുന്നതെന്നും ബിലാവൽ അറിയിച്ചു.
Read Moreവാലന്റെൻസ് ഡേ: റെക്കോർഡിട്ട് റോസാപ്പൂ വിൽപന; ആഘോഷങ്ങൾ പൊടിപൊടിക്കുന്നു
ഇന്ന് വാലന്റെൻസ് ഡേ ആണ്. ലോകമെങ്ങും കഴിഞ്ഞ ഒരാഴ്ചയായി വാലന്റെൻസ് ദിന ആഘോഷങ്ങൾ നടക്കുന്നുണ്ട്. റോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ബിയർ ഡേ തുടങ്ങി ഓരോ ദിനത്തിനും പ്രത്യേകതകളുണ്ട്. അവയൊക്കെ ആ രീതിയിൽ ആഘോഷിക്കപ്പെടുന്നു. പ്രണയദിനത്തിൽ കമിതാക്കൾ പരസ്പരം റോസാപ്പൂവും ചോക്ലേറ്റുമൊക്കെ സമ്മാനമായി നൽകുന്നത് പതിവാണ്. എന്നാൽ ഇന്ത്യയിൽ ഇത്തവണ ഈ ആഘോഷങ്ങൾക്കൊക്കെയായി റെക്കോർഡ് അളവിൽ റോസാപ്പൂക്കളും ചോക്കലേറ്റുകളും ഹാംപറുകളും ആണ് വിറ്റുപോയത്. ഇന്ത്യൻ ഗിഫ്റ്റിംഗ് പ്ലാറ്റ്ഫോമായ എഫ് എൻ പി വാലൻ്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ഒരു മിനുറ്റിൽ 350 റോസാപ്പൂക്കൾ വിതരണം ചെയ്തതായി ഡൽഹി ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഫെബ്രുവരി 9-ന് മിനിറ്റിൽ 406 ചോക്ലേറ്റുകൾ ഡെലിവറി ചെയ്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൽബിന്ദർ ദിൻഡ്സ ട്വീറ്റ് ചെയ്തിരുന്നു.
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; ഇവിടെ വരുമ്പോഴെല്ലാം സ്വന്തം കുടുംബത്തെ കാണാൻ വരുന്ന വികാരം
അബുദാബി: ഇരു രാജ്യങ്ങളിലും നിക്ഷേപത്തിനു സഹായകമാകുന്ന ഉഭയകക്ഷി നിക്ഷേപ കരാറിൽ (ബിഐടി) ഇന്ത്യയും യുഎഇയും ഒപ്പിട്ടു. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് കരാർ യാഥാർഥ്യമായത്. സാമ്പത്തിക സഹകരണത്തിനുള്ള കരാറിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യയെ ലക്ഷ്യമിടുന്ന വൻകിട നിക്ഷേപകർക്ക് ആത്മവിശ്വാസമേകുന്ന കരാറുകളിലൂടെ വിദേശനിക്ഷേപം വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ആഭ്യന്തര ഉത്പാദനം ഉയർത്തുക, ഇറക്കുമതി കുറയ്ക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്രം തയാറാക്കിയ ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്ന ഉറപ്പും യുഎഇ നൽകി. ഡിജിറ്റൽ സാന്പത്തിക മേഖല, നാഷണൽ ആർക്കൈവ്സ്, പൈതൃക കേന്ദ്രങ്ങൾ, മ്യൂസിയം എന്നിവയുടെ സഹകരണത്തിനും തീരുമാനമുണ്ട്. അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ്…
Read Moreമൂന്നാം സീസണ് പ്രൈം വോളിബോൾ നാളെ മുതൽ
ചെന്നൈ: രാജ്യത്തെ ഏറ്റവും ആവേശകരമായ വോളിബോൾ പോരാട്ടത്തിനു നാളെ വിസിൽ മുഴങ്ങും. പ്രൈം വോളിബോൾ സീസണ് മൂന്ന് പതിപ്പ് നാളെ ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫൈനൽ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളും ചെന്നൈയിലാണ് അരങ്ങേറുക. മാർച്ച് 21നാണ് ഫൈനൽ. അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, ബംഗളൂരു ടോർപിഡോസ്, കാലിക്കട്ട് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സ്, കൊച്ചി ബ്ലൂ സ്ട്രൈക്കേവ്സ്, കോൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോസ് എന്നിങ്ങനെ ഒന്‍പത് ഫ്രാഞ്ചൈസികളാണ് പോരാട്ടരംഗത്തുള്ളത്. കൊച്ചി x കോഴിക്കോട് പ്രൈം വോളിബോളിൽ കേരളത്തിന്റെ സാന്നിധ്യങ്ങളാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കട്ട് ഹീറോസും. കേരള ഡെർബി 16നു രാത്രി 8.30ന് അരങ്ങേറും. ഇരുടീമിന്റെയും സീസണിലെ ആദ്യമത്സരവുമാണത്. മാർച്ച് 10വരെയാണ് ലീഗ് മത്സരങ്ങൾ. തുടർന്ന് മാർച്ച് 11 മുതൽ 18 വരെ സൂപ്പർ 5 അരങ്ങേറും. 19ന് എലിമിനേറ്ററും 21ന് രാത്രി…
Read Moreഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ; രാജ്കോട്ട് സ്റ്റേഡിയം ഇനിമുതൽ നിരഞ്ജൻ ഷായുടെ പേരിൽ
രാജ്കോട്ട്: രണ്ട് ആഴ്ചത്തെ വിശ്രമത്തിനുശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനു നാളെ വീണ്ടും തുടക്കം. അഞ്ച് മത്സര പരന്പരയിലെ മൂന്നാം മത്സരം നാളെ രാജ്കോട്ടിൽ അരങ്ങേറും. ആദ്യടെസ്റ്റിൽ 28 റണ്‍സിനു പരാജയപ്പെട്ട ഇന്ത്യ, രണ്ടാം ടെസ്റ്റിൽ 106 റണ്‍സിന്റെ ജയവുമായി തിരിച്ചെത്തിയിരുന്നു. രാജ്കോട്ടിൽ നാളെ മത്സരം നടക്കുന്പോൾ രണ്ടാം ജയത്തിലൂടെ ലീഡ് നേടുക എന്നതാണ് ഇരുടീമിന്റെയും ലക്ഷ്യം. സീനിയർ കളിക്കാരിൽ പലരുടെയും അഭാവത്തിൽ പുതുമുഖങ്ങളുമായാണ് ഇന്ത്യ ഈ പരന്പരയിൽ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. ബാറ്റർമാരായ ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബൗളർ ആകാശ് ദീപ്, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെൽ എന്നിവർ ടെസ്റ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ല. യശസ്വി ജയ്സ്വാൾ (6), കെ.എസ്. ഭരത് (7), വാഷിംഗ്ടണ്‍ സുന്ദർ (4), മുകേഷ് കുമാർ (3), രജത് പാട്ടിദർ (1) എന്നിവർക്ക് ടെസ്റ്റ് പരിചയം 10ൽ താഴെ…
Read Moreദത്താജിറാവു രഞ്ജിയിലെ മിന്നുംതാരം
ബറോഡ; 1947 മുതൽ 1961 വരെ രഞ്ജി ട്രോഫിയിൽ ബറോഡയുടെ താരമായിരുന്നു ദത്താജിറാവു ഗെയ്ക്വാദ്.രഞ്ജി ട്രോഫിയിലായിരുന്നു ദത്താജിറാവുവിന്റെ മിന്നും പ്രകടനങ്ങൾ. 14 സെഞ്ചുറി അടക്കം 3139 റണ്‍സ് രഞ്ജിയിൽ നേടി. 1959-60 രഞ്ജി ട്രോഫി സീസണിൽ മഹാരാഷ്ട്രയ്ക്ക് എതിരേ നേടിയ 249 നോട്ടൗട്ട് ആയിരുന്നു ഫസ്റ്റ് ക്ലാസിൽ ദത്താജിറാവുവിന്റെ ഉയർന്ന സ്കോർ. രാജ്യാന്തര കരിയറിൽ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്ന കളിക്കാരനാണ്. 11 ടെസ്റ്റിൽനിന്ന് 350 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിനു നേടാൻ സാധിച്ചത്. 110 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 17 സെഞ്ചുറിയും 23 അർധസെഞ്ചുറിയും അടക്കം 5788 റണ്‍സ് അദ്ദേഹം സ്വന്തമാക്കി. 1957-58 സീസണിൽ ബറോഡയെ രഞ്ജി ട്രോഫി കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനുമായി. ഒന്‍പത് വർഷത്തിനിടെ ബറോഡയുടെ ആദ്യ കിരീടമായിരുന്നു അത്. സർവീസസിന് എതിരായ ഫൈനലിൽ സെഞ്ചുറിയും അന്ന് ദത്താജിറാവു സ്കോർ ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ്…
Read Moreഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ടീസർ പുറത്ത്; ഏപ്രിലിൽ റിലീസ്
ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജയ് ഗണേഷിന്റെ ടീസർ പുറത്ത്. രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിയിൽ 11 മുതൽ തിയറ്ററുകളിലെത്തും. ചിത്രം ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് നിർമിക്കുന്നത്. ക്രിമിനൽ അഭിഭാഷകയായി ജോമോൾ എത്തുന്ന ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘ജയ് ഗണേഷ്’. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി എന്റർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.
Read Moreഭിക്ഷാടനത്തിന് മക്കളെയും കൂടെക്കൂട്ടി; 45 ദിവസങ്ങൾക്കൊണ്ട് യുവതി സമ്പാദിച്ചത് 2.5 ലക്ഷം രൂപ; രാജസ്ഥാനിൽ യുവതിക്ക് ഇരുനിലവീടും ഭൂമിയും
ഭോപ്പാൽ: ഇൻഡോറിലെ തെരുവിൽ ഭിക്ഷ യാചിക്കാൻ എട്ട് വയസുള്ള മകളെയും രണ്ട് ആൺമക്കളെയും കൂടെക്കൂട്ടിയ സ്ത്രീ 45 ദിവസം കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം. നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരുടെ സംഘത്തിലെ അംഗമായ യുവതിയുടെ കുടുംബത്തിന് രാജസ്ഥാനിൽ ഭൂമിയും ഇരുനില വീടും ഉണ്ടെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഒരു എൻജിഒ അവകാശപ്പെട്ടു. ഇൻഡോർ-ഉജ്ജയിൻ റോഡിലെ ലുവ്-കുഷ് ഇന്റർസെക്ഷനിൽ ഭിക്ഷാടനം നടത്തുന്ന ഇന്ദ്ര ബായി എന്ന സ്ത്രീയെ അടുത്തിടെ കണ്ടെത്തുമ്പോൾ അവരുടെ കൈവശം 19,200 രൂപയോളം പണം കണ്ടെത്തിയെന്ന് ഇൻഡോറിനെ യാചക രഹിത നഗരമാക്കാൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രവേഷ് എന്ന സംഘടനയുടെ പ്രസിഡന്റ് രൂപാലി ജെയിൻ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ താൻ ഭിക്ഷയായി 2.5 ലക്ഷം രൂപ സമ്പാദിച്ചതായും അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടിൽ…
Read Moreസ്കൂൾ ഗ്രൗണ്ടിൽ രാത്രിയിൽ അസാധാരണ വെളിച്ചം; നാട്ടുകാർ കണ്ടത് മന്ത്രധ്വനികളിൽ മുഴുകിയിരിക്കുന്ന ബിജെപി പ്രവർത്തകരെ; പൂജമുടക്കി സിപിഎം പ്രവർത്തകർ; പിന്നീട് സംഭവിച്ചത്…
കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂര്‍ എയ്ഡഡ് എല്‍പി സ്കൂളില്‍ പൂജ. സ്കൂള്‍ മാനേജറുടെ മകന് രുധീഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഗണപതിഹോമം നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.സ്കൂള്‍ ഗ്രൗണ്ടില്‍ അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് പൂജ നടക്കുന്ന കാര്യം വ്യക്തമായത്. ഇതോടെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പ്രതിഷേധിച്ചു. കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നാലെ തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മഹാനവമിയോട് അനുബന്ധിച്ച് സ്കൂളുകളില്‍ ഇത്തരം പൂജ നടത്താറുണ്ടെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.ഇത് മുടങ്ങിപ്പോയതിന് പകരമായാണ് പൂജ നടത്തിയതെന്നും ഇവര്‍ പ്രതികരിച്ചു.
Read More