ഭി​ക്ഷാ​ട​ന​ത്തി​ന് മ​ക്ക​ളെ​യും കൂ​ടെ​ക്കൂ​ട്ടി; 45 ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ട് യു​വ​തി സ​മ്പാ​ദി​ച്ച​ത് 2.5 ല​ക്ഷം രൂ​പ; രാ​ജ​സ്ഥാ​നി​ൽ യു​വ​തി​ക്ക് ഇ​രു​നി​ല​വീ​ടും ഭൂ​മി​യും

ഭോ​പ്പാ​ൽ: ഇ​ൻ​ഡോ​റി​ലെ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ക്കാ​ൻ എ​ട്ട് വ​യ​സു​ള്ള മ​ക​ളെ​യും ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും കൂടെക്കൂട്ടിയ സ്ത്രീ 45 ​ദി​വ​സം കൊ​ണ്ട് സ​മ്പാ​ദി​ച്ച​ത് 2.5 ല​ക്ഷം.

ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 150 ഓ​ളം പേ​രു​ടെ സം​ഘ​ത്തി​ലെ അം​ഗ​മാ​യ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് രാ​ജ​സ്ഥാ​നി​ൽ ഭൂ​മി​യും ഇ​രു​നി​ല വീ​ടും ഉ​ണ്ടെ​ന്ന് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ഒ​രു എ​ൻ​ജി​ഒ അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​ൻ​ഡോ​ർ-​ഉ​ജ്ജ​യി​ൻ റോ​ഡി​ലെ ലു​വ്-​കു​ഷ് ഇ​ന്‍റ​ർ​സെ​ക്ഷ​നി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന ഇ​ന്ദ്ര ബാ​യി എ​ന്ന സ്ത്രീ​യെ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തു​മ്പോ​ൾ അ​വ​രു​ടെ കൈ​വ​ശം 19,200 രൂ​പ​യോ​ളം പ​ണം ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ൻ​ഡോ​റി​നെ യാ​ച​ക ര​ഹി​ത ന​ഗ​ര​മാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വേ​ഷ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് രൂ​പാ​ലി ജെ​യി​ൻ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 45 ദി​വ​സ​ത്തി​നു​ള്ളി​ൽ താ​ൻ ഭി​ക്ഷ​യാ​യി 2.5 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ച​താ​യും അ​തി​ൽ ഒ​രു ല​ക്ഷം രൂ​പ ഭ​ർ​ത്താ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​താ​യും 50,000 രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​താ​യും സ്ഥി​ര നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ൽ (എ​ഫ്ഡി) 50,000 രൂ​പ നി​ക്ഷേ​പി​ച്ച​താ​യും ഇ​ന്ദ്ര അ​റി​യി​ച്ചു .

ഇ​ൻ​ഡോ​ർ ഉ​ൾ​പ്പെ​ടെ 10 ന​ഗ​ര​ങ്ങ​ളെ യാ​ച​ക വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യം തു​ട​ക്ക​മി​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ൽ ഭി​ക്ഷ യാ​ചി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തു​വ​രെ 10 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശി​ശു​ഭ​വ​നി​ലേ​ക്ക് അ​യ​ച്ചു. കു​ട്ടി​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഇ​ൻ​ഡോ​ർ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ആ​ശി​ഷ് സിം​ഗ് പ​റ​ഞ്ഞു.

Related posts

Leave a Comment