കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതാദ്യമായി എക്സൈസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും കൂട്ടത്തോടെ സ്ഥലം മാറ്റം. സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകുന്നതിനിടെ നടന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം റെയ്ഡുകളെ പ്രതിസന്ധിയിലാക്കി. ലഹരി, സ്പരിറ്റു വില്‍പനക്കാരെക്കുറിച്ചും ഇതിന്റെയെല്ലാം ഉറവിടത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥരെയാണ് വിവിധ ജില്ലകളിലേക്കും മറ്റുമായി സ്ഥലംമാറ്റിയിരിക്കുന്നത്. തുടർച്ചയായി നടന്നിരുന്ന റെയ്ഡുകൾ മിക്കയിടത്തും നിലച്ച നിലയിലാണ്. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥര്‍ നാലു മാസത്തിനുശേഷം തിരിച്ചെത്തുമെന്നു പറയുമ്പോഴും അതുവരെയുള്ള പരിശോധനകള്‍ പ്രതിസന്ധിയിലാകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത് . വര്‍ഷാരംഭത്തില്‍തന്നെ സംസ്ഥാനത്തേക്ക് വന്‍ തോതിലാണ് സ്പിരിറ്റ് എത്തുന്നത്. ഉത്തര്‍പ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങല്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ സ്പിരിറ്റ് വരവ്. ഇവിടെനിന്നു തമിഴ്നാട്ടിലെ ഗോഡൗണുകളില്‍ എത്തിക്കുന്ന സ്പിരിറ്റ് പിന്നീട് ചെറുവണ്ടികളിലാക്കി കേരള വിപണിയിലെത്തുന്നു.കരിക്ക്, സവാള ലോഡുകള്‍ നിറച്ച വണ്ടികളില്‍ എത്തുന്ന സ്പിരിറ്റ് സംശയമുണ്ടെങ്കില്‍ മാത്രമാണ് ചെക്കുപോസ്റ്റുകളില്‍ പലപ്പോഴും…
Read MoreDay: February 16, 2024
ക്ഷമിക്കണം! 25കാരൻ 30 യുവതികളെ പറ്റിച്ച് തട്ടിയെടുത്തത് 58 ലക്ഷം രൂപ; അവസാനം കുറ്റ സമ്മതം
30 യുവതികളെ വഞ്ചിച്ച് അഞ്ച് വർഷത്തിനിടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി 25 കാരന്റെ കുറ്റസമ്മതം. അഞ്ച് വർഷം കൊണ്ട് 58 ലക്ഷം രൂപയാണ് നൈജീരിയയിൽ നിന്നുള്ള ക്രിസ് മാക്സ്വെൽ എന്ന യുവാവ് തട്ടിയെടുത്തത്. ആളുകളെ കബിളിപ്പിച്ച് ലഭിച്ച ഈ പണം ഉപയോഗിച്ച് ആഡംബ ജീവിതം നയിച്ച യുവാവ് തന്നെയാണ് അവസാനം കുറ്റബോധത്തെ തുടർന്ന് സത്യങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർഥിയായിരിക്കെ തന്റെ 17-ാം വയസിലാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ക്രിസ് മാക്സ്വൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ യുഎസ്, യുകെ, കാനഡ, ജർമ്മനി എന്നിവിടങ്ങളിലെ യുവതികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. തട്ടിപ്പിന്റെ ആദ്യപടിയായി ഈ യുവതികളുടെ താൽപ്പര്യങ്ങൾ തിരിച്ചറിയുകയും അതിലൂടെ അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും . പിന്നീട് അവരുമായി ഒരു ബന്ധം വളർത്തുന്നതിലേക്ക് കടക്കും. ആ ഘട്ടവും വിജയിക്കുന്നതോടെ തട്ടിപ്പിന്റെ പ്രധാനഘട്ടം പൂർത്തിയാകും. പിന്നീട് പലവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവരിൽ നിന്നും…
Read Moreലീഗ് നിലപാടു കടുപ്പിച്ചു: യുഡിഎഫ് സീറ്റ് വിഭജനം വഴിമുട്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജനം എങ്ങുമെത്തിയില്ല. മൂന്നാം സീറ്റിൽ അവകാശവാദം ഉന്നയിച്ച് മുസ്ലീംലീഗ് നിലപാട് കടുപ്പിച്ചതാണ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായാൽ മാത്രമെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കാൻസാധിക്കുകയുള്ളു. ലീഗിന്റെ സെക്രട്ടറിയേറ്റ് യോഗത്തിൽ എടുത്ത തീരുമാനം മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കണമെന്നാണ്. അതേ സമയം നിലവിലുള്ള സിറ്റിംഗ് സീറ്റുകൾ ഒന്നും ലീഗിന് വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ജൂണിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് തരപ്പെടുത്താനുള്ള ലീഗിന്റെ തന്ത്രമാണ് മൂന്നാം സീറ്റെന്ന സമ്മർദ്ദമെന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ നൽകിയിരുന്ന രാജ്യസഭ സീറ്റിൽ ലീഗിനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കോണ്‍ഗ്രസിനും നോട്ടമുണ്ട്. ലീഗിന്റെ കടുംപിടിത്തം സിപിഎമ്മും ബിജെപിയും യുഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും രാഷ്ട്രിയ പ്രചാരണ…
Read Moreമലയാളത്തിലെ ജനപ്രിയ നടന്മാർ ആരൊക്കെ? ടോപ് 5 ലിസ്റ്റിൽ ഈ താരങ്ങൾ…
സിനിമ മേഖലയിലെ ജയപരാജയങ്ങൾ പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. മാറ്റത്തിനനുസരിച്ച് പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ചിലതൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാൽ മറ്റ് ചിലതാകട്ടെ പ്രതീക്ഷിച്ച അത്രയും വിജയിക്കുകയുമില്ല. ഇപ്പോഴിതാ ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജനുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണിത്. 2023 ഡിസംബറിലെ ഓര്‍മാക്സ് ലിസ്റ്റില്‍ നിന്നുള്ള പ്രധാന വ്യത്യാസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദുല്‍ഖര്‍ സല്മാന് ലിസ്റ്റില്‍ നിന്ന് പുറത്തുപോയി എന്നതാണ്. പൃഥ്വിരാജ് സുകുമാരന്‍ ആണ് പകരം എത്തിയിരിക്കുന്നത് . മറ്റ് നാല് പേരും പഴയ ലിസ്റ്റില്‍ ഉള്ളവര്‍ തന്നെയാണെങ്കിലും സ്ഥാനങ്ങളില്‍ ചെറിയ മാറ്റമുണ്ട്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊവിനോ നാലാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തുണ്ടായിരുന്ന ഫഹദ് ഫാസില്‍ മൂന്നാം സ്ഥാനത്തേക്കും എത്തി. ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല.…
Read Moreബച്ചന് ഇത്രയും ആസ്തിയോ? അമിതാഭ്-ജയ ദമ്പതികളുടെ ആസ്തി കേട്ട് കണ്ണ് തള്ളി ആരാധകർ
അമിതാഭ് ബച്ചൻ-ജയ ബച്ചൻ ദമ്പതികളുടെ ആസ്തി കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. തുടർച്ചയായി അഞ്ചാം തവണയും സമാജ്വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്ത് വിവരം വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ സ്വത്തുവിവരമാണ് ജയ ബച്ചൻ സമർപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജയാ ബച്ചൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ജയാ ബച്ചൻ 2004 മുതൽ പാർട്ടി അംഗമാണ്. ജയ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 2022-23 സാമ്പത്തിക വർഷത്തിലെ സ്വന്തം ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ജയ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ പരം രൂപയും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്. താര ദമ്പതികളുടെ ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടിയും സ്ഥാവര ആസ്തി 729.77 കോടിയുമാണ്. 40.97 കോടിയുടെ ആഭരണങ്ങളും 9.28 ലക്ഷം രൂപ വിലയുള്ള…
Read Moreതാമസിച്ചിരുന്നത് വിലകൂടിയവീട്ടിൽ; സാമ്പത്തിക ബാധ്യതകളില്ല; മലയാളി കുടുംബത്തിന്റെ മരണകാരണം കണ്ടെത്താനാവാതെ അമേരിക്കൻ പോലീസ്
കൊല്ലം: യുഎസിലെ കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സാൻ മറ്റെയോ പോലീസ്. പട്ടത്താനം വികാസ് നഗർ സ്റ്റേഹയിൽ ആനന്ദ് ഹെൻട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ മക്കൾ നോഹ, നെയ്ഥൻ (നാല് ) എന്നിവരുടെ മരണം സംബന്ധിച്ചാണ് പോലീസ് കൂടുതൽ സ്ഥിരീകരണം നടത്തിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കൊലപാതകം നടന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആനന്ദ് ജീവനൊടുക്കുകയായിരുന്നു വെന്നും പോലീസ് കൃത്യമായി സ്ഥിരീകരിക്കുന്നു. ഭാര്യ ആലീസിനെ നിരവധി തവണ വെടിവച്ച് മരണം ഉറപ്പാക്കിയ ശേഷം ആനന്ദ് സ്വയം നെറ്റിയിൽ നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് സാൻമെറ്റോ പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ആനന്ദിന് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു എന്നും…
Read Moreകാണാതായ രണ്ടു കുട്ടികൾ കല്ലടയാറ്റിൽ മരിച്ചനിലയിൽ; കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെട്ടതാകാം മരണകാരണം
പത്തനാപുരം: പട്ടാഴിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി വടക്കേക്കര ഏറത്തു വടക്ക് നന്ദനത്തിൽ ആദർശ് -സരിത ദമ്പതികളുടെ മകൻ ആദിത്യൻ(14), അമ്പാടിയിൽ അനി -ശ്രീജ ദമ്പതികളുടെ മകൻ അമൽ (14)എന്നിവരുടെ മൃതദേഹങ്ങൾ ആണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഇരുവരും വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായി ഇന്നലെ ഇരുവരും സ്കൂളിൽ പോയിരുന്നില്ല.വൈകുന്നേരം മൂന്നോടെയാണ് ഇരുവരെയും കാണാനില്ല എന്ന് അറിയുന്നത്. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് കല്ലടയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.…
Read Moreമാനസികമായി പീഡിപ്പിക്കുന്നു; മുൻ ഭാര്യയ്ക്കെതിരേ പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്
മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പോലീസിൽ പരാതി നൽകി നടൻ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിതയ്ക്കെതിരെയാണ് താരം പോലീസിനെ സമീപിച്ചത്. ഏറെ നാളുകളായി തന്നെ സ്മിത മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് താരം പരാതിയിൽ പറയുന്നത്. മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ ഇരട്ട പെൺമക്കളെ കാണാനും മുൻ ഭാര്യ സമ്മതിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. സംഭവത്തിൽ ഭോപ്പാൽ പോലീസ് കമ്മീഷ്ണർ ഹരിനാരായണാചാരി മിശ്രയ്ക്കാണ് നിതീഷ് പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ സ്മിത ഇൻഡോറിലേക്ക് താമസം മാറി. നടന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ്. മോനിഷ പട്ടേലാണ് ആദ്യ ഭാര്യ. 1991 ൽ വിവാഹിതരായ ഇവർ 2005 ൽ വേർപിരിഞ്ഞു. പിന്നീട് 2009 ൽ…
Read Moreതലസ്ഥാനത്ത് ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ല; രാമവികാരം കേരളത്തിലും അലയടിക്കുമെന്ന് കുമ്മനം
തിരുവനനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് കെട്ടിയിറക്കുന്ന സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനസമ്മതി നേടിയ നേതാവായിരിക്കും തിരുവനന്തപുരത്ത് മത്സരിക്കുകയെന്നും ഒരു സർപ്രൈസ് സ്ഥാനാർഥി ആവില്ലെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കുമ്മനം പറഞ്ഞു. അയോധ്യ ഉയർത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തിൽ അയോധ്യ വോട്ടാകും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ബിജെപിയുടെ പദയാത്രക്ക് വലിയ സ്വീകരണമാണ് ക്രൈസ്തവവിഭാഗങ്ങളിൽനിന്നു കിട്ടിയത്. കേരളത്തിൽ ക്രൈസ്തവ പുരോഹിതർക്കെതിരെ നിരന്തരം കേസുകളെടുക്കുകയാണ് സംസ്ഥാന സർക്കാർ. സമുദായം നേരിടുന്ന അവഗണന തിരിച്ചറിയുന്ന ക്രൈസ്തവർ ബിജെപിക്കൊപ്പം നിൽക്കും- കുമ്മനം രാജശേഖരൻ പറഞ്ഞു.
Read Moreട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; ക്യാപ്റ്റൻ രോഹിത് തന്നെ…
മുംബൈ: ഈ വർഷം നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായും തുടരും. രണ്ടാം തവണയാണ് രോഹിത്തിനെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ നായനായി നിയമിക്കുന്നത്. 2022ൽ രോഹിത്തിനു കീഴിൽ ലോകകപ്പിനിറങ്ങിയ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റു. അതിനുശേഷം ഇന്ത്യൻ നായകന് ഇന്ത്യയുടെ ട്വന്റി-20 ടീമിൽ ഇടം ലഭിച്ചില്ല. ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ട്വന്റി-20 പരന്പരയിലാണ് താരം തിരിച്ചെത്തിയത്. 2024 ട്വന്റി-20 ലോകകപ്പ് ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കും. ഐസിസി ലോകകപ്പ് ട്രോഫി നേടാൻ രോഹിത് ശർമയ്ക്കുള്ള അവസാന അവസരമാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.മുൻ നായകൻ വിരാട് കോഹ്ലി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിലുണ്ടാകുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. 2022 ട്വന്റി-20 ലോകകപ്പിനുശേഷം ഈ വർഷം അഫ്ഗാനിസ്ഥാനെതിരേയുള്ള പരന്പരയോടെയാണ് കോഹ്ലിയും…
Read More