കോട്ടയം: ഇറച്ചിക്കോഴിക്കും പന്നിയിറച്ചിക്കും വില കുത്തനെ കയറി. കോഴിയിറച്ചി ചില്ലറ വില 140 കടന്നു. പന്നിയിറച്ചി ജനുവരിയില്‍ 300 രൂപയില്‍നിന്ന് 350 രൂപ കടന്നു. പോര്ക്കിന് വര്‍ഷത്തിനുള്ളില്‍ കിലോയ്ക്ക് 100 രൂപയുടെ കയറ്റം. ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ മാംസ വില കുറയുന്ന പതിവ് ഇക്കൊല്ലമുണ്ടായില്ല. നോമ്പുകാലമായിട്ടും വിലയില്‍ താഴ്ചയില്ല. ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.ചൂടു കൂടിയതോടെ ഫാമുകളില്‍ കോഴിവളര്‍ത്തല്‍ കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കേരളത്തിലും തമിഴ്നാട്ടിലും കോഴി ഫാമുകള്‍ പലതും അടച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും നഷ്ടമുണ്ടാക്കുന്നു. നാല്പതാം ദിവസം രണ്ടര കിലോയിലേക്ക് വളരേണ്ട കോഴിക്ക് ഒന്നര കിലോ മാത്രമാണ് ശരാശരി തൂക്കം. സാധാരണ ഈ സീസണില്‍ പരമാവധി 130 രൂപ വരെയാണ് ചിക്കന്‍ വില വരാറുള്ളത്. രണ്ടു മാസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ പന്നിയിറച്ചിക്ക് 70 രൂപയോളമാണ് വര്‍ധിച്ചത്. നാട്ടില്‍ പന്നി ഫാമുകളും കുറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള…
Read MoreDay: February 24, 2024
ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; നാടും നഗരവും ആഘോഷത്തിൽ; നിർദേശങ്ങളുമായി പോലീസും വൈദ്യുതബോർഡും
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ലക്ഷക്കണക്കിന് വനിതാ ഭക്തജനങ്ങൾ അണിനിരക്കുന്ന ആറ്റുകാൽ പൊങ്കാല ഞായറാഴ്ച നടക്കും. ദിവസങ്ങൾക്ക് മുമ്പേയെത്തി ദേവീ സന്നിധിയിൽ അടുപ്പു കൂട്ടി നാളത്തെ പുണ്യദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഭക്തർ. പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഞായർ രാത്രി 8 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഈ സമയം ഹെവി വാഹനങ്ങൾ, കണ്ടെയ്നറുകൾ, ചരക്കു വാഹനങ്ങൾ മുതലായവ നഗരത്തിൽ പ്രവേശിക്കുന്നതും റോഡുകളിൽ പാർക്കു ചെയ്യുന്നതും നിരോധിച്ചു. ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നു വൈദ്യുതി ബോർഡ് അറിയിച്ചു.
Read Moreഅച്ഛൻ സോഷ്യൽ മീഡിയയിൽ ഇല്ല, ആരോ ആ വീഡിയോ വാട്സ്ആപ്പിൽ അച്ഛന് അയച്ചു കൊടുത്തു: അത് കണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത്…
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. ഫഹദിന്റെ മകളായി മാലിക്കിൽ അഭിനയിച്ചതിലൂടെ സിനിമയിലും മീനാക്ഷി സജീവമായി. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെബറാക്രമണങ്ങളും ഉണ്ടാകാറുണ്ട്. കടകൻ എന്ന സിനിമയുടെ പ്രൊമോഷന് കഴിഞ്ഞ ദിവസം എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് വീഡിയോ തെറ്റായ ആംഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് മീനാക്ഷി പറയുന്നു. എന്റെ ഡ്രസിംഗ് ഒന്നിലേക്കുമുള്ള യെസ് അല്ല. ഇത് പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല. അതുകൊണ്ടാണ് ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാത്തത്. ട്രോളുകളിലൊന്നും തളർന്ന് ഇരിക്കാറില്ല. ഞാൻ വായിച്ച് ചിരിക്കും. എന്നെപ്പറ്റി ഇവർക്ക് അറിയില്ല. ഞാൻ കാമറയിലെന്താണെന്നും പുറത്ത് എന്താണെന്നും. ഞാനതും ആലോചിച്ച് വിഷമിക്കാറില്ല. ഞാൻ…
Read Moreഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു
ന്യൂഡൽഹി: ഓൺലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നു. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിൾ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാല് വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽതന്നെ സേവനം തുടരും.
Read Moreനാട്ടുകാരുടെ സംശയം ഒടുവിൽ സത്യമായി; തങ്കമണിയുടെ മരണം ശ്വാസം മുട്ടി; അസുഖത്തെതുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ശ്വാസം മുട്ടിച്ച് കൊന്നത് സഹോദരിയുടെ മകൻ
തൃശൂർ: വയോധികയുടെ മരണത്തിൽ നാട്ടുകാരുടെ സംശയം ഒടുവിൽ സത്യമായി. ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേസിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ. തൃശൂർ ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി ശ്യാംലാൽ (34) ആണ് പിടിയിലായത്. തങ്കമണി (67) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള തങ്കമണി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. ശ്വാസതടസമായിരുന്നു മരണകാരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പാരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെയാണ് മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞത്. ആശുപത്രിയിൽ പോകുമ്പോൾ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ശ്യാംലാലിനെ ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തോർത്ത് കൊണ്ട് വായും മൂക്കും മൂടിക്കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയാതായി പോലീസ് വ്യക്തമാക്കി.
Read Moreപാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ; ‘പുതിയ പേര് സൈനബ’
ലാഹോർ: ഇന്ത്യന്‍ വംശജയായ യുവതിയും പാകിസ്ഥാന് സ്വദേശിയായ യുവാവും വിവാഹിതരായി. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി ജസ്പ്രീത് കൗറും പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അലി അര്‍സലാനും തമ്മിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് യുവതി ഇസ്ലാം മതം സ്വീകരിച്ച് സൈനബ എന്ന പേര് സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ താമസിക്കുമ്പോഴാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലായതോടെ വിവാഹം ചെയ്യാന്‍ പരസ്പരം തീരുമാനിക്കുകയായിരുന്നു. അര്‍സലാന്റെ ക്ഷണത്തെത്തുടർന്ന് ജസ്പ്രീത് പാകിസ്ഥാന് സന്ദര്‍ശിക്കുന്നതിനായി പോയി. മതപരമായ സന്ദര്‍ശനത്തിനായി ജസ്പ്രീതിന് ഏപ്രില്‍ 15 വരെ സാധുതയുള്ള വിസയും പാകിസ്ഥാന് അനുവദിച്ചു. തുടര്‍ന്ന് ജനുവരി 16ന് ജസ്പ്രീതും അര്‍സലാനും പാകിസ്ഥാനില്‍ വച്ച് കൂടിക്കാഴ്ച നടന്നു. അതിനുശേഷം സിയാല്‍കോട്ട് ജാമിയ ഹനഫിയയില് വച്ച് ജസ്പ്രീത് ഇസ്ലാം മതം സ്വീകരിച്ച് ഇരുവരും വിവാഹം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങളുടെ സ്ഥാപനത്തില്‍…
Read Moreആർസി, ലൈസൻസ് പ്രിന്റിംഗിൽ അനിശ്ചിതത്വം തുടരുന്നു; അച്ചടിക്കാനാകാതെ 10 ലക്ഷത്തിലേറെ ആർസിയും ലൈസൻസും
തിരുവനന്തപുരം: സംസ്ഥാനത്ത് ആർസി, ഡ്രൈവിംഗ് ലൈസൻസ് പ്രിന്റിംഗ് സംബന്ധിച്ചുള്ള അനശ്ചിതാവസ്ഥ തുടരുന്നു. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നൽകാമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ 15 കോടി അനുവദിച്ചെങ്കിലും ഈ തുക ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്. അച്ചടിക്കാനാകാതെ പത്ത് ലക്ഷത്തിലേറെ ആർസിയും ലൈസൻസുമാണ് കെട്ടിക്കിടക്കുന്നത്. നവംബർ 27ന് മുടങ്ങിയതാണ് പ്രിന്റിംഗ്. അതേസമയം, മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ ചെയ്യുന്ന സിഡിറ്റിനു നൽകാനുള്ള 6.58 കോടി കുടിശിക ഈ മാസം വേണമെന്ന് അവരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിഡിറ്റ് സേവനം നിർത്തിയാൽ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ
Read Moreവിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവസംരംഭക അറസ്റ്റില്‍
ഹൈദരാബാദ്: ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരൻ പ്രണവിനെയാണ് ഇവർ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പോലീസിൽ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ തനിക്ക് ഇഷമാണെന്നും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു. അതിനാലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒരു മാട്രിമാണിയൽ സൈറ്റിൽ രണ്ടുവർഷം മുമ്പ് പ്രണവിന്റെ ഐഡി യുവതി കണ്ടിരുന്നു. എന്നാൽ അത് വ്യാജ ഐഡി ആയിരുന്നു എന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. അതേതുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ് ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത്…
Read More