വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവസംരംഭക അറസ്റ്റില്‍

ഹൈ​ദ​രാ​ബാ​ദ്: ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ച യു​വ​തി അ​റ​സ്റ്റി​ലാ​യി. യു​വ​സം​രം​ഭ​ക​യാ​യ തൃ​ഷ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ലു​ങ്ക് ടി​വി അ​വ​താ​ക​ര​ൻ പ്ര​ണ​വി​നെ​യാ​ണ് ഇ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹ​ത്തി​ന് നി​ര്‍​ബ​ന്ധി​പ്പി​ച്ച​ത്.

യു​വ​തി​യു​ടെ കൈ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ്ര​ണ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വാ​വി​നെ ത​നി​ക്ക് ഇ​ഷ​മാ​ണെ​ന്നും വി​വാ​ഹം ക​ഴി​ച്ച് ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തി​നാ​ലാ​ണ് ഇ​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഒ​രു മാ​ട്രി​മാ​ണി​യ​ൽ സൈ​റ്റി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ് പ്ര​ണ​വി​ന്‍റെ ഐ​ഡി യു​വ​തി ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ അ​ത് വ്യാ​ജ ഐ​ഡി ആ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി ഇ​ക്കാ​ര്യം പ്ര​ണ​വി​നെ അ​റി​യി​ച്ചു. അ​തേ​തു​ട​ർ​ന്ന് വ്യാ​ജ ഐ​ഡി ഉ​ണ്ടാ​ക്കി​യ​തി​ന് പ്ര​ണ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​തി​ന് പി​ന്നാ​ലെ പ്ര​ണ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ് ആ​ഗ്ര​ഹി​ച്ച യു​വ​തി ഇ​യാ​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​ക്കി. താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ചി​ട്ടും യു​വ​തി ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​ർ​ന്നു. ഇ​യാ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി യു​വ​തി കാ​റി​ൽ ജി​പി​എ​സ് സൗ​ക​ര്യ​വും ഘ​ടി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 10ന് ​ജോ​ലി ക​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് പോ​കാ​നി​റ​ങ്ങി​യ പ്ര​ണ​വി​നെ തൃ​ഷ​യും ഗു​ണ്ട​ക​ളും ചേ​ർ​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. തൃ​ഷ​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഒ​ളി​വി​ലു​ള്ള മ​റ്റ് നാ​ല് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment