ഇടുക്കി: മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. എല്‍ഡിഎഫും യുഡിഎഫും കെഡിഎച്ച് വില്ലേജില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. മൂന്നാര്‍ ടൗണില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ (46) പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ഹൈറേഞ്ച് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷന് സ്വദേശിയാണ് മണി എന്നു വിളിക്കുന്ന സുരേഷ് കുമാര്‍. ഇന്നലെ രാത്രി 9.30നായിരുന്നു സുരേഷ് കുമാര്‍ ഓടിച്ചിരുന്ന ഓട്ടോ കാട്ടാന ആക്രമിച്ചത്. ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിന എന്നിവര്‍ക്ക് പരിക്കേറ്റു. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്കൂളില്‍ വാര്‍ഷിക പരിപാടി കഴിഞ്ഞു തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു. ഇവരും പ്രിയയും…
Read MoreDay: February 27, 2024
ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
റാഞ്ചി: ഇംഗ്ലണ്ടിനെ റാഞ്ചിയിലും റാഞ്ചി രോഹിത് ശർമയും കൂട്ടരും അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പര സ്വന്തമാക്കി. സ്പിന്നർമാർ കളം നിറഞ്ഞ റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ അഞ്ചു വിക്കറ്റ് ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത. ഇംഗ്ലണ്ട് ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നായകൻ രോഹിത് ശർമയും (55) ശുഭ്മാൻ ഗില്ലും (52)അർധ സെഞ്ചറി നേടി. രണ്ട് ഇന്നിംഗ്സിലും നിർണായക പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലാണു കളിയിലെ താരം. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണു വീഴ്ത്തിയത്. പരന്പരയിലെ അവസാന മത്സരം മാർച്ച് ഏഴിനു ധരംശാലയിൽ ആരംഭിക്കും. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച…
Read Moreലിവർപൂൾ ചാമ്പ്യന്മാർ
ലണ്ടൻ: ഈ സീസണോടെ ലിവർപൂൾ വിടുന്ന പരിശീലകൻ യർഗൻ ക്ലോപ്പിന് സീസണിലെ ആദ്യ സമ്മാനം. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ ലിവർപൂൾ ജേതാക്കളായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ലിവർപൂൾ വിർജിൽ വാൻഡിക് എക്സ്ട്രാ ടൈമിൽ നേടിയ ഹെഡറിൽ 1-0നു ചെൽസിയെ തോൽപ്പിച്ചു. ആവേശകരമായ ഫൈനലിൽ ഇരു ടീമും ആക്രമണവും പ്രത്യാക്രമണവുമായി കളംനിറഞ്ഞു. പലപ്പോഴും കളിക്കാർ തമ്മിൽ പിടിവലിയിൽ വരെ കാര്യങ്ങളെത്തി. വിഎആറിലൂടെ രണ്ടുകൂട്ടർക്കും ഗോളുകളും നിഷേധിക്കപ്പെട്ടു. 90 മിനിറ്റിലും ഗോൾരഹിതമായതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 118-ാം മിനിറ്റിൽ കോർണറിൽനിന്നു വന്ന പന്തിന് തലവച്ച് ലിവർപൂൾ ക്യാപ്റ്റൻ പന്ത് വലയിലാക്കി. പത്താം ലീഗ് കപ്പുമായി ലിവർപൂൾ കിരീട നേട്ടക്കണക്കിലെ ഒന്നാം സ്ഥാനം ഉയർത്തി. എട്ടു ലീഗ് കപ്പുള്ള മാഞ്ചസ്റ്റർ സിറ്റിയാണു രണ്ടാമത്.
Read Moreഭയാനകമായ അപകട വീഡിയോ: ഡിവൈഡറിലിടിച്ച ശേഷം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നിന്നുള്ള ഭയാനകമായ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. സിദ്ദിപേട്ടയിലെ ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും പിന്നീട് റോഡിന്റെ എതിർവശത്തുകൂടി വരികയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇടിയുടെ ആഘാതം വീഡിയോയിൽ നിന്ന് വ്യക്തമായി കാണാം. അപകടത്തിൽ ഇരു കാറുകളും പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നെന്ന് ആളുകൾ വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. റോഡിൽ തടയണ ഉണ്ടായിരുന്നെങ്കിൽ വലിയ അപകടം ഒഴിവാക്കാമായിരുന്നു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ റോഡ് സുരക്ഷാ നടപടികൾ വർധിപ്പിക്കണമെന്നും ഈ അപകടം ഓർമപ്പെടുത്തുന്നു. A severe road accident occurred on the Rajiv…
Read Moreന്യൂഡൽഹി മാരത്തണ്‍: ടി. ഗോപി ചാമ്പ്യൻ
ന്യൂഡൽഹി: അപ്പോളോ ടയേഴ്സ് ന്യൂഡൽഹി മാരത്തണിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മലയാളി താരം ടി. ഗോപിക്ക് കിരീടം. ഇഞ്ചോടിഞ്ച് മത്സരത്തിൽ സഹതാരം ശ്രീനു ബുഗാതയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗോപിയുടെ നേട്ടം. 2:14:40 സമയത്തിലാണ് ഗോപി ഫിനിഷ് ചെയ്തത്. 2:14:41 സമയത്തിൽ ശ്രീനു ബുഗാത രണ്ടാമനായി. അക്ഷയ് സൈനി (2:15:27)ക്കാണ് എലൈറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം. 2022ൽ നേടിയ വ്യക്തിഗത മികവ് (2:13:39) മറികടക്കാൻ ഗോപിക്കായില്ല. പാരീസ് ഒളിന്പിക്സ് യോഗ്യതാ മാർക്ക് മറികടക്കാനും താരങ്ങൾക്കായില്ല. 2:08.10 സമയമായിരുന്നു ഒളിന്പിക്സ് യോഗ്യതാ മാർക്ക്. എലൈറ്റ് വനിതാ വിഭാഗത്തിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയം (2:52:25) കണ്ടെത്തിയ അശ്വിനി ജാദവ് സ്വർണം നേടി. നിർമാബെൻ താക്കൂർ (2:55:47), ദിവ്യങ്ക ചൗധരി (2:57.06) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേന്ദ്ര സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി, മുൻ…
Read Moreപ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂടെ പരിശോധനകളും ചികിത്സയും കൈകാര്യം ചെയ്യുകയുമാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതായിരിക്കും. ‘ഡയബറ്റിസ് മെലിറ്റസ്’ അഥവാ മൂത്രത്തിൽ (രക്തത്തിലും) പഞ്ചസാര എന്ന് അർഥം വരുന്ന രോഗമായ പ്രമേഹം ഇപ്പോൾ മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗൗരവമുള്ള ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.കൊഴുപ്പ്അടുത്തകാലം വരെ പാൻക്രിയാസ് എന്ന അവയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം എന്നാണ് എല്ലാവരും അറിഞ്ഞിരുന്നത്. എന്നാൽ, പുതിയ അറിവുകളിൽ പറയുന്നത് ആമാശയം, ചെറുകുടൽ, ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് എന്നിവകൂടി പ്രമേഹം ഉണ്ടാകുന്നതിന് കാരണമായി മാറുന്ന ഘടകങ്ങൾ ആണെന്നാണ്.അണുബാധചില അണുബാധകളുടെ ഭാഗമായും പ്രമേഹം ഉണ്ടാകും എന്ന് വ്യക്തമായിട്ടുണ്ട്. കോവിഡ് ബാധിച്ച ഒരുപാടുപേരിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നത് അതിന്റെ തെളിവാണ്. അനാരോഗ്യ ജീവിതശൈലി, അടുക്കും ചിട്ടയും ഇല്ലാത്ത ആഹാരരീതി, ശരീരം അനങ്ങാതെയുള്ള ജീവിതം, ഫാസ്റ്റ്ഫുഡുകളുടെ കൂടിയ ഉപയോഗം, കടുത്ത…
Read Moreകടുവ ഭക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം; ഭീതിയിലാഴ്ന്ന് പമ്പാവാലി; മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നിൽക്കരുതെന്ന് ജനപ്രതിനിധികൾ
കണമല: കഴിഞ്ഞയിടെ കടുവയുടെ സാന്നിധ്യം കണ്ട് ടാപ്പിംഗ് തൊഴിലാളി ഓടി രക്ഷപ്പെട്ട പമ്പാവാലി, തുലാപ്പള്ളി പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന നിലയിൽ കടുവ ഭക്ഷിച്ച മ്ലാവിന്റെ ജഡാവശിഷ്ടം കണ്ടെത്തി. സംഭവത്തിൽ സ്ഥലത്തെത്തി പരിശോധനയും തെളിവെടുപ്പും നടത്തിയതിനൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. കടുവയെ പിടികൂടി ഭീതി അകറ്റണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. കർഷകനായ വട്ടപ്പാറ കുളങ്ങര ജോർജുകുട്ടിയുടെ പുരയിടത്തിലാണ് മ്ലാവിന്റെ ജഡം കാണപ്പെട്ടത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം നാളുകളായി ഉണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് വയറക്കുന്നേൽ പൊന്നച്ചൻ എന്ന കർഷകൻ കടുവയുടെ മുന്നിൽപ്പെട്ടത്. കടുവ കേഴയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നതുകൊണ്ടു മാത്രമാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് പൊന്നച്ചൻ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നിരവധി വളർത്തുമൃഗങ്ങളെയും കടുവ കൊണ്ടുപോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതുവരെ കാത്തു നിൽക്കാതെ എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ…
Read Moreഎംജി കലോത്സവം; യുവപ്രതിഭകളുടെ കലാസംഗമത്തിൽ ആര്‍എല്‍വി മുന്നില്‍
കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം കളിവിളക്ക് തെളിയിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിനു തുടക്കമായി. ഇന്നലെ രാത്രി വൈകി ഒന്നാം വേദിയില്‍ ആരംഭിച്ച തിരുവാതിരകളിയും രണ്ടാം വേദിയിലെ കേരളനടനവും മൂന്നാം വേദിയിലെ കഥകളിയും നാലാം വേദിയിലെ ഭരതനാട്യമത്സരവും പുലര്‍ച്ചെയാണ് സമാപിച്ചത്. ഭരതനാട്യം ട്രാന്‍സ്ജെൻഡർ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ തന്വി സുരേഷും തേവര എസ്എച്ചിലെ പി. സിയാ പവലും ഒന്നാം സ്ഥാനം പങ്കിട്ടു. കഥകളിയില്‍ തൃപ്പൂണിത്തുറ ആല്‍എല്‍വി കോളജിലെ ഡി.എസ്. ആശ്വിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദ്യദിനത്തിലെ മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് മുന്നില്‍. എട്ടു പോയിന്റുമായി തേവര എസ്എച്ച് കോളജ് രണ്ടാമതും മൂന്നു പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് മൂന്നാം സ്ഥാനത്തുമുണ്ട്. കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി,…
Read Moreകാല് നിലത്ത് കുത്തില്ല; കൊച്ചുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ നടക്കുന്നത് പത്തടി നീളമുള്ള വടിയിൽ ചവിട്ടി
പത്തടി നീളം വരുന്ന വടിയുടെ പകുതിയിൽ ചവിട്ടി നടക്കുന്നതിനെ കുറിച്ചൊന്ന് സങ്കല്പിച്ചു നോക്കൂ. അങ്ങനെ ചിന്തിക്കാൻ കൂടി കഴിയുന്നില്ലല്ലേ. എന്നാൽ പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ അങ്ങ് എത്യോപ്യയിൽ കാണാവുന്നതാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇങ്ങനെയാണ് നടക്കുന്നത്. ഒരു പ്രത്യേകം ഗോത്രവിഭാഗത്തിൽ പെട്ട ആളുകളാണ് ഇത്തരത്തിൽ വിഭിന്നമായ ഒരു രീതി പിന്തുടരുന്നത്. നമുക്കറിയാത്ത പല ജനവിഭാഗങ്ങൾ ലോകത്തുണ്ട്. അവർക്ക് അവരുടേതായ ജീവിതരീതികളും സംസ്കാരവും ഒക്കെയുണ്ട്. പുറത്ത് നിന്നും കാണുമ്പോൾ അവയൊക്കെ നമുക്ക് അത്ഭുതവും അമ്പരപ്പും തോന്നിപ്പിക്കുമെങ്കിലും അത്തരമൊരു ജീവിതരീതി പിന്തുടരുന്നതിന് അവർക്ക് അവരുടേതായ കാരണങ്ങളും കാണും. ഇത്തരത്തിൽ എത്യോപ്യയിൽ നിന്നുള്ള ഈ പൊയ്ക്കാലുകളിൽ നടക്കുന്ന മനുഷ്യരുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. എത്യോപ്യയിലെ ബന്ന ഗോത്രത്തിനിടയിലാണ് ഈ രീതി കണ്ടുവരുന്നത്. പത്തടിയെങ്കിലും നീളമുള്ള വടിയെടുത്ത് അത് നിലത്ത് കുത്തി അതിന്റെ പകുതി ഭാഗത്ത് കയറി നിന്നാണ്…
Read Moreതൻവിതന്നെ താരം; ഭരതനാട്യത്തിൽ മൂന്നാം തവണയും തൻവി
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യവേദിയെ പ്രകന്പനം കൊള്ളിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ തൻവി സുരേഷ്. ഇത്തവണത്തെ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടെടുത്തു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ബിരുദ വിദ്യാർഥി തൻവി സുരേഷും, തേവര എസ്എച്ച് കോളജ് ബിരുദ വിദ്യാർഥി സിയയും. നാല് മത്സരാർഥികളായിരുന്നു ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മാറ്റുരച്ചത്.2022 ലാണ് കലോത്സവങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് പങ്കെടുക്കുന്നതിന് മഹാത്മാഗാന്ധി സർവകലാശാല അവസരം ഒരുക്കിയത്. 2022 ലാണ് സ്വന്തം സ്വത്വത്തിൽ ആദ്യമായി തൻവി മത്സരിച്ചത്. മൂന്നാമത്തെ വർഷമാണ് ഇപ്പോൾ തൻവി മത്സരിക്കുന്നത്. അരങ്ങിൽ കയറിയപ്പോഴെല്ലാം സമ്മാനമില്ലാതെ തൻവിക്ക് മടങ്ങി പോവേണ്ടി വന്നിട്ടില്ല. 2022 ലെ കലോത്സവത്തിലെ കലാപ്രതിഭ കൂടിയാണ് തൻവി. അഞ്ചാം ക്ലാസ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട് തൻവി. ട്രാൻസ്ജെൻഡർ ഭദ്രയും, ഭർത്താവ് അമലുമാണ് തൻവിയുടെ ഗുരുക്കൻമാർ.
Read More