അല്ലെങ്കില്‍തന്നെ ദിവസങ്ങളുടെ കുറവ് നിമിത്തം കലണ്ടറിലെ വ്യത്യസ്തനാണ് ഫെബ്രുവരി മാസം. നാലു വര്‍ഷം കുടുമ്പോള്‍ ഈ കൗതുകം ഇരട്ടിയാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരി 29 ഉണ്ടാകും. അതായാത് ലീപ് ഇയര്‍ എന്ന അധിവര്‍ഷം. സാധാരണ 365-ന് പകരം 366 കലണ്ടര്‍ ദിവസങ്ങളുള്ള വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. അതായാത് ലീപ് ഇയര്‍ എന്ന അധിവര്‍ഷം. സാധാരണ 365-ന് പകരം 366 കലണ്ടര്‍ ദിവസങ്ങളുള്ള വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. ഫെബ്രുവരി 29ന് ജനിച്ചവര്‍ നമുക്കിടയില്‍ സ്വാഭാവികമായും കൗതുകം ഉളവാക്കും. മറ്റ് വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 ലൊ അല്ലെങ്കില്‍ മാര്‍ച്ച് ഒന്നിനൊ ആകും ഇവര്‍ പിറന്നാള്‍ കൊണ്ടാടുക. ഏറ്റവും പ്രയാസമുള്ള കാര്യം ഇവരില്‍ ഒട്ടുമിക്കവര്‍ക്കും ജന്മദിനമായി മേല്‍പ്പറഞ്ഞ രണ്ട് ദിനങ്ങളിലൊന്നിനെ ഔദ്യോഗിക രേഖകളില്‍ കൊടുക്കേണ്ടി വരും. ഇനി ഏതെങ്കിലും കാലത്ത് ഈ ഭൂമിയില്‍ നിന്നും മാറി മറ്റൊരു ഗ്രഹത്തില്‍ താമസിക്കുമെന്ന് കരുതുക. അപ്പോഴും അധിവര്‍ഷ പ്രശ്നം…
Read MoreDay: February 29, 2024
‘സോറി ഇങ്ങളല്ല ആളുമാറി’; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യങ്ങളെ പോലെ ഇതിനും ഗുണവും ദോഷവുമുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ദോഷം ആളുകള്‍ തമ്മില്‍ നേരിട്ടുള്ള സംഭാഷണം കുറഞ്ഞെന്നുള്ളതാണ്. കുശലാന്വേഷണങ്ങളുടെ സ്ഥാനത്ത് ഫോര്‍മല്‍ ആയി ഒന്നുരണ്ട് വാക്കുകള്‍ സംസാരിച്ചാലായി. അതുമാത്രമല്ല പലരും ഈ ഫോണില്‍ മുഴുകിയാണ് വഴിയിലൂടെ ഒക്കെ നടക്കുക. ഇപ്പോഴിതാ ഇത്തരത്തില്‍ ഫോണ്‍ കാരണം ഒരു യുവതിക്ക് സംഭവിച്ച അമളി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഇന്തോനേഷ്യയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള രംഗങ്ങളാണുള്ളത്. ദൃശ്യങ്ങളില്‍ വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച ഒരു യുവതി തന്റെ പങ്കാളിയുടെ ഇരുചക്രവാഹനത്തില്‍ പെട്രോള്‍ പമ്പില്‍ എത്തുന്നു. ഈ സമയം മുന്നില്‍ മറ്റൊരു യുവാവും ബൈക്കുമായി നില്ക്കുന്നു. ബൈക്കുകള്‍ പെട്രോള്‍ അടിക്കുമ്പോള്‍ യുവതി ഫോണിലാണ്. അതേ സമയം…
Read Moreകോഴിക്കോട് ജയരാജൻ; എഴുപതിൽ നായകൻ
എഴുപതാം വയസില്‍ കോഴിക്കോട് ജയരാജനു കൈവന്ന നായകവേഷത്തില്‍ അതിശയമേതുമില്ല. പ്രത്യേകിച്ചും, അഭിനയലഹരി സിരകളിലോടുന്ന ഈ കോഴിക്കോടുകാരന്റെ ജീവിതം പറയുമ്പോള്‍. ചാന്‍സ് തേടി സിനിമാക്കാരുടെ പിന്നാലെ അലഞ്ഞ പതിറ്റാണ്ടുകള്‍ ഓര്‍മകളുടെ റീലുകളില്‍ ഓടിമറയുന്നുണ്ട്. ജൂണിയര്‍ ആര്‍ട്ടിസ്റ്റ് എന്നതിപ്പുറമുള്ള ഒരുപിടി ചെറിയ വേഷങ്ങളിലൂടെയാണ് ജയരാജന് ഇതുവരെ എത്തിയത്. ഹെലനിലെ സെക്യൂരിറ്റി വേഷമാണ് ജനനം 1947, പ്രണയം തുടരുന്നു സിനിമയില്‍ എത്തിച്ചത്. ‘പുതിയ ചെറുപ്പക്കാരുടെ ഒരു പടം…അങ്ങനെയാണ് തുടക്കത്തില്‍ തോന്നിയത്. ഡബ്ബിംഗ് സമയത്താണ് പടത്തിന്റെ വലുപ്പവും കഥാപാത്രത്തിന്റെ വ്യാപ്തിയും മനസിലായത്’ – ജയരാജന് രാഷ്ട്രദീപികയോടു പറഞ്ഞു. അണിയറയില്‍ നിന്ന് കുതിരവട്ടത്തിനടുത്തുള്ള പുതിയറയാണ് ജയരാജന്റെ നാട്. തിരുവാതിരയില്‍ ഉറക്കമൊഴിയുന്നവർക്കായി വീട്ടുമുറ്റങ്ങളില്‍ ഇന്നത്തെ സ്കിറ്റും കോമഡിയും പോലെയുള്ള നേരംപോക്കുകളുമായി എത്തിയിരുന്ന കലാകാരന്മാര്. അവരായിരുന്നു ആദ്യ പ്രചോദനം. പിന്നെ, കുതിരവട്ടം പപ്പുവിന്റെ നാടകങ്ങളും. അഞ്ചില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകത്തില്‍ സ്ത്രീവേഷം. ദേശപോഷിണി വായനശാലാ പരിപാടികളില്‍ വേഷങ്ങൾ.…
Read Moreകലയുടെ കനകപ്രഭയിൽ സിഎംഎസ് കോളജ്
കോട്ടയം: കലയുടെ കനകപ്രഭയിലാണു കോട്ടയം. “വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പേരുപോലെതന്നെ അക്ഷരനഗരിയായ കോട്ടയം ഭാവരസതാളലയങ്ങളിൽ ഒന്നായിത്തീർന്നു. കലാമാമാങ്കം നാലാം ദിനത്തിലേക്കു കടക്കുമ്പോള്‍ യുവതയുടെ ഉത്സവമേളങ്ങളിൽ നിറഞ്ഞാടുകയാണു പ്രധാന വേദിയായ സിഎംഎസ് കോളജ് കാമ്പസ്. തിരുനക്കരയുടെ തിരുമുറ്റത്തും സിഎംഎസ് കോളജിലും ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്ന് ആസ്വദിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. മത്സരാര്‍ഥികള്‍ ഏറിയതിനാല്‍ മത്സരങ്ങള്‍ പുലര്‍ച്ചെ വരെ നീളുകയാണ്. എല്‍ഇഡി ലൈറ്റുകള്‍ സൃഷ്ടിക്കുന്ന മാസ്മരിക വെളിച്ചത്തില്‍ നര്‍ത്തകിമാരുടെ ചുവടുകളുടെ താളത്തിലും ഗായകരുടെ ഈണത്തിലും താളംപിടിച്ച് രാത്രിയിലും കലോത്സവം ആഘോഷമാക്കുകയാണു കുട്ടികള്‍. വിദ്യാര്‍ഥികള്‍ക്ക് ആടാനും പാടനുമായി ഓപ്പണ്‍ സ്റ്റേജും കോളജ് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നത് സിഎംഎസ് കോളജ് കാമ്പസിലാണ് 207 വര്‍ഷം പിന്നിടുന്ന കലാലയ മുത്തശിയെ കാണുന്നതിനും അടുത്തറിയുന്നതിനുമായിട്ടാണ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളില്‍നിന്നു കുട്ടികള്‍…
Read Moreഓൺലൈൻ നിക്ഷേപ തട്ടിപ്പ്; വ്യവസായിയിൽ നിന്ന് 3.61 കോടി തട്ടിയയാൾ അറസ്റ്റിൽ
മുംബൈ: ഓൺലൈൻ നിക്ഷേപത്തട്ടിപ്പിലൂടെ 73കാരനായ വ്യവസായിയിൽനിന്നു 3.61 കോടി രൂപ തട്ടിയെടുത്ത ഗാർമെന്റ് യൂണിറ്റ് ഉടമ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് സൈബർ പോലീസ് ഇതുവരെ 2.20 കോടി രൂപയും 330 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കഴിഞ്ഞ വർഷം മേയ് 20നും ഒക്ടോബർ ഏഴിനുമിടയിൽ രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നു പേർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് വ്യവസായി പണം നിക്ഷേപിച്ചത്. ഇയാളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വ്യവസായി 3.61 കോടി രൂപ നിക്ഷേപിച്ചു. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വരുമാനം ലഭിക്കാത്തതിനെത്തുടർന്ന് വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreഹൈവേകളിലെ ടോൾപിരിവിൽ വർധനവ്; 10 മാസത്തിൽ 53,000 കോടി കടന്നു
മുംബൈ: രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ 53,289.41 കോടി രൂപയിലെത്തി. മുൻവർഷം ആകെ ലഭിച്ച 48,028.22 കോടി രൂപയെ ഇതിനകം മറികടന്നുകഴിഞ്ഞു. രാജ്യത്ത് ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യവും ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോൾപിരിവിലെ വർധനയ്ക്ക് ആക്കംകൂട്ടി. ഈ സാമ്പത്തിക വർഷം മൊത്തം ടോൾപിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. 2018-19 സാമ്പത്തികവർഷം 25,154.76 കോടി രൂപ മാത്രമായിരുന്നു ദേശീയപാതകളിലെ ടോൾപിരിവ്. 2018-19ൽ ടോൾപിരിവുള്ള റോഡുകളുടെ ദൈർഘ്യം 25,996 കിലോമീറ്റർ മാത്രമായിരുന്നു. ഈ സാമ്പത്തിക വർഷം നവംബർ അവസാനംവരെയുള്ള കണക്കനുസരിച്ചിത് 45,428 കിലോമീറ്ററായി കൂടി. രാജ്യത്താകെ 962 ടോൾബൂത്തുകളാണ് നിലവിലുള്ളത്.
Read Moreരാഷ്ട്രീയത്തിൽ വാനരന് എന്താ കാര്യം..! വേദിയിൽ കുരങ്ങൻ; തരംഗമായി വീഡിയോ
ശിവസേന താക്കറെ ഗ്രൂപ്പ് നേതാവ് സുഷമ അന്ധാരെയുടെ പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി എത്തിയ “അതിഥി’ ആശങ്ക സൃഷ്ടിച്ചു. ഭീവണ്ടിക്കു സമീപമുള്ള ഖാർദിയിൽ പ്രസംഗിക്കവേ ഒരു കുരങ്ങ് വേദിയിലേക്കെത്തുകയായിരുന്നു. ഷിൻഡെ സേനയ്ക്കെതിരേ സുഷമ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്പോഴാണു വാനരൻ വേദിയിലേക്കു ചാടിക്കയറിയത്. ആദ്യം അന്പരന്നെങ്കിലും അക്രമകാരിയെല്ലെന്നു ബോധ്യമായതോടെ സുഷമ തന്റെ പ്രസംഗം തുടർന്നു. ഒരുവേള കുരങ്ങൻ സുഷമ അന്ധാരെയുടെ അരികിൽവരെ എത്തിയിരുന്നു. കുരങ്ങനെ അവിടെനിന്നു തുരത്താൻ സുഷമയുടെ അനുയായികൾ പഴം കാണിച്ചു വശീകരിക്കാൻ ശ്രമിച്ചെങ്കിലും അത് വഴങ്ങിയില്ല. പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയ സുഷമയുടെ പിന്നാലെ കുറച്ചുനേരം നടന്നശേഷം വാനരൻ ഓടിമറഞ്ഞു. എക്സിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ മഹാരാഷ്ട്രയിൽ വൻ തരംഗമായി മാറി. WATCH | Monkey Enters On Stage During Shiv Sena Leader Sushma Andhare's Speech In Bhiwandi#Monkey #ShivSena #SudhmaAndhare #Bhiwandi #Maharashtra pic.twitter.com/pd0xtiSGVa…
Read Moreവെറ്ററിനറി കോളജ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന് ആത്മഹത്യചെയ്തസംഭവത്തില് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാർഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്നായിരുന്നു ഒളിവിലുള്ള പ്രതി സിൻജോ ജോൺസന്റെ മുന്നറിയിപ്പ് എന്നു പോലീസ് പറഞ്ഞു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ ചെയ്തത്. 130 ഓളം വിദ്യാര്‍ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാൾ പോലും അക്രമം തടയാൻ ചെന്നില്ല, ഇത് സിദ്ധാർഥനെ തളർത്തി. അടുത്ത സുഹൃത്തുക്കൾപോലും സിദ്ധാർഥനെ രക്ഷിക്കാൻ നോക്കിയില്ല. സിദ്ധാർഥനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ 12 പേരെ കോളജില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായതിനാല്‍…
Read Moreഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് നാളെ തുടക്കം; സ്കൂളുകളിൽ എത്തിയിട്ടുള്ളത് ഒന്നാം വർഷ പരീക്ഷയുടെ നാലു ദിവസത്തേക്കുള്ള ചോദ്യപേപ്പർ മാത്രം
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ സ്കൂളുകളില്‍ എത്തിയിട്ടുള്ളത് ഒന്നാം വർഷ പരീക്ഷയുടെ നാല് ദിവസത്തേക്കുള്ള വിഷയങ്ങളുടെ ചോദ്യ പേപ്പർ മാത്രം. മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ആദ്യം നാല് ദിവസങ്ങളിലെ (മാര്‍ച്ച് 1,5,7,14) ചോദ്യപേപ്പറുകള്‍ മാത്രമാണ് നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലെ (മാര്‍ച്ച് 16, 19, 21, 23, 26) ചോദ്യപേപ്പറുകള്‍ പിന്നീട് യഥാസമയം പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുമെന്നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടറുടെ ഉത്തരവിലുള്ളത്. മാര്‍ച്ച് ഒന്നിന് നടക്കുന്ന പാര്‍ട് 2 ലാംഗേജസ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഞ്ചിലെ പാര്‍ട്ട് ഒന്ന്- ഇംഗ്ലീഷ്, ഏഴിലെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ചോദ്യ…
Read Moreകണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്; പരാതിക്കാർക്ക് നഷ്ടമായത് ലക്ഷങ്ങൾ
കണ്ണൂർ: ജില്ലയിൽ വിവിധ സൈബർ തട്ടിപ്പ് കേസുകളിലായി പരാതികാർക്ക് ലക്ഷങ്ങൾ നഷ്ടമായി. ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിയുടെ 32,05,000 രൂപയാണ് നഷ്ടമായത്. പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റൽ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായി പണം അയച്ച് നൽകുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടമായത്. ഇന്ത്യാ മാർട്ട് പ്ലാട്ഫോംമിൽ സാധനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചയാൾക്ക് നഷ്ടമായത് 1,43,000 രൂപയാണ്. ഏതോ ഒരാൾ പച്ചക്കറി വ്യാപാരി എന്ന നിലയിൽ അപേക്ഷകനുമായി ബന്ധപ്പെട്ട് യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് സാധനം ഓർഡർ ചെയ്യിപ്പിക്കുകയായിരുന്നു. 1, 43,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, ഓർഡർ ചെയ്ത സാധനം ലഭിക്കുകയോ അവർ ഓരോ ആവശ്യങ്ങൾ പറഞ്ഞു വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായത് മനസിലായത്. എസ്ബിഐ…
Read More