യുഎസ്: അക്രമികളിൽനിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14കാരന് ദാരുണാന്ത്യം. വ്യോമിംഗിൽ കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണു സംഭവം. റോബർട്ട് ഡീൻ മഹർ എന്ന ആൺകുട്ടിയാണു കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. കാമുകി സഹായത്തിന് വിളിച്ചതിനെത്തുടർന്നാണു മഹർ മാളിലെത്തിയത്. താനും കൂട്ടുകാരിയും മാളിലാണെന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണെന്നുമാണു കാമുകി പറഞ്ഞത്. മാളിൽ എത്തിയപ്പോൾ 15 വയസുള്ള രണ്ടുപേർ പെൺകുട്ടികളെ പിന്തുടരുന്നതു കണ്ടു. ഇതു ചോദിക്കാൻ ചെന്ന മഹറിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. മഹറിന്റെ വയറ്റിൽ രണ്ടു കുത്തേറ്റു. മഹറിനോടുണ്ടായ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അവന്റെ കാമുകിയെ പിന്തുടർന്നതെന്നും ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ട്. ഏതാനും നാൾ മുന്‍പ് മഹർ പ്രതികളെ “ഫ്രീക്ക്സ്’ എന്ന് വിളിച്ചിരുന്നത്രെ. മഹറിന്റെ കമന്റുകൾക്ക് ചോര കൊണ്ടു പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തതെന്നായിരുന്നു പിടിയിലായ പ്രതികളുടെ മൊഴി.
Read MoreDay: April 12, 2024
പാരീസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം; പാസ്പോര്‍ട്ടടക്കം കത്തിനശിച്ചു
പാരീസ്: പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻതീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണു കഴിഞ്ഞ ദിവസം വൈകിട്ടു തീപിടിത്തമുണ്ടായത്. ഒരു വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ മറ്റെല്ലാം കത്തിനശിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും നശിച്ചു.നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണു വിദ്യാര്‍ഥികൾ.
Read Moreലോകത്ത് ഇനി പത്തെണ്ണം മാത്രം! ‘വാക്വിറ്റകൾ’ എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട തലകൾ. ആകെക്കൂടി ആർക്കും ഇഷ്ടം തോന്നുന്ന സുന്ദരരൂപം. ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സമുദ്ര സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്ന വാക്വിറ്റകൾക്ക് ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുമുണ്ട്. വാക്വിറ്റകളുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ഭൂലോകത്ത് ശേഷിക്കുന്നതെന്നും ഇതിന്റെ വംശനാശം വൈകാതെ സംഭവിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 1997ൽ 567 വാക്വിറ്റകൾ ഭൂമിയിലുണ്ടായിരുന്നു. 2015 ൽ ഇത് 59 ആയി കുറഞ്ഞു. 2022 ആയതോടെ വാക്വിറ്റകളുടെ എണ്ണം 10 ലേക്കു ചുരുങ്ങുകയായിരുന്നു. കലിഫോർണിയ ഉൾക്കടലിന്റെ ഉത്തരഭാഗത്ത് 2235 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാത്രമാണ് വാക്വിറ്റകൾ ഇപ്പോൾ കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലമേഖലയിൽ താമസിക്കുന്നതിനാൽ ഇവയെ വേട്ടയാടാൻ എളുപ്പമാണ്.…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 492.15 ഗ്രാം തൂക്കമുളളതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം ദമാമില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് 24 കാരറ്റിന്റെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണം ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായും ധരിച്ചിരുന്ന വസ്ത്രത്തിനുളളില്‍ സ്പെഷ്യല്‍ പോക്കറ്റുകള്‍ നിര്‍മ്മിച്ച് അതിനുളളില്‍ ഒളിപ്പിച്ച ശേഷം വീണ്ടും വസ്ത്രം അഡീഷണലായി തുന്നിച്ചേര്‍ത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടു വന്നത്.
Read Moreഇത് ലോക്സഭയിലേക്കുള്ള തന്റെ അവസാനത്തെ മത്സരം: ശശി തരൂർ
തിരുവനന്തപുരം: ഇത് ലോക്സഭയിലേക്കുള്ള തന്റെ അവസാനത്തെ മത്സരമാണെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. എന്നാൽ രാഷ്ട്രീയം താൻ നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷക്കാലത്തിനിടെ പല സുപ്രധാന വിഷയങ്ങളും ലോക്സഭയിൽ ചർച്ചയ്ക്ക് വരും. അതിലെല്ലാം പങ്കെടുക്കണമെന്നും തന്റെ നിലപാട് വ്യക്തമാക്കണമെന്നുമാണ് ആഗ്രഹമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരേ താൻ ആരോപണം ഉന്നയിച്ചിട്ടില്ല. കേട്ട കാര്യങ്ങൾ പറയുക മാത്രമാണ് ചെയ്തത്. കേരളത്തിൽ മത്സരം എൽഡിഎഫ്- യുഡിഎഫും തമ്മിലാണ്. ക്രൈസ്തവ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. മണിപ്പുർ വിഷയങ്ങളിൽ ക്രൈസ്തവ സമൂഹം അസ്വസ്ഥരാണെന്നും ശശിതരൂർ പറഞ്ഞു. തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവർ തെറ്റായ വിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. അതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണിയെന്നും…
Read Moreഅമ്മയുടെ സുഹൃത്ത് നിരന്തരമായി പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാൻ അമ്മയുടെ ഉപദ്രവവും; ഒടുവിൽ വീട് വിട്ടിറങ്ങി പത്ത് വയസുകാരി
ന്യൂഡൽഹി: അമ്മയുടെയും സുഹൃത്തിന്റെയും പീഡനത്തിൽ സഹികെട്ട് പത്തുവയസുകാരി വീടുവിട്ടിറങ്ങി. തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്ന പെൺകുട്ടിയെ ശ്രദ്ധപ്പെട്ട ചിലർ ഡൽഹി പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് പെൺകുട്ടിയുടെ ഞെട്ടിക്കുന്ന കഥ പുറത്തറിയുന്നത്. പെൺകുട്ടിയുടെ അച്ഛൻ നാല് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ശേഷം അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടിയും 13 വയസുള്ള സഹോദരനും താമസിച്ചിരുന്നത്. എന്നാൽ ഇവരുടെ അമ്മ ഗാസിയാബാദിലേക്ക് ഒരു വർഷം മുൻപ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. ഭർത്താവ് മരിച്ചതിന് ശേഷം ലൈംഗിക തൊഴിൽ ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. പലതവണ ഇവരുടെ പുരുഷ സുഹൃത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇത് പുറത്തുപറയാതിരിക്കാൻ അമ്മയും കുട്ടിയെ ഉപദ്രവിച്ചു. കൂടാതെ വലുതാകുമ്പോൾ ലൈംഗിക തൊഴിൽ ചെയ്യണമെന്ന് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് അമ്മയുടെയും സുഹൃത്തിന്റെയും പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വീടുവിട്ടിറങ്ങി. അമ്മയുടെ സുഹൃത്ത് പെൺകുട്ടിയുടെ സഹോദരനെയും ഉപദ്രവിക്കുമായിരുന്നു. സഹോദരനും നേരത്തെ വീട് ഉപേക്ഷിച്ചു പോയി. …
Read Moreവസ്ത്രവും ചെരിപ്പും കൽപ്പടവിൽ: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസുകാരൻ മരിച്ച നിലയിൽ
പട്ടാമ്പി: സ്വകാര്യ വ്യക്തിയുടെ കുളത്തിൽ നിന്ന് പതിമൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് കുമരനെല്ലൂരിലാണ് സംഭവം. അൻവർ റസിയ ദമ്പതികളുടെ മകൻ അൽ അമീനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അൽ അമീനെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും കുട്ടിയ്ക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ കുളത്തിലെ കൽപ്പടവിൽ നിന്നും കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തുകയായിരുന്നു. പിന്നാലെ പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം രാത്രി 11 മണിയോടെ കുളത്തിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read Moreകിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് നാട്ടുകാര്‍; സ്ഥലത്ത് വന്‍ പ്രതിഷേധം
കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ് കിടക്കുന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. പോലീസ് ഇടപെട്ട് മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങാതിരുന്നതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ആനയെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആന വീണ കിണര്‍ കുടിവെള്ള സ്രോതസാണ്. ആനയെ കരയ്ക്ക് കയറ്റിയാലും കിണര്‍ വനംവകുപ്പ് വൃത്തിയാക്കി നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യമുന്നയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. ജെസിബി കൊണ്ടുവന്ന് മണ്ണിടിച്ച് ആനയെ രക്ഷപെടുത്താനാണ് വനംവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ജെസിബി ഇവിടെയെത്തിക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. ഇതിനിടെ സ്വയം കിണറിടിച്ച് രക്ഷപെടാൻ ആന ശ്രമിക്കുന്നുണ്ട്. കിണറിന്റെ ഒരു ഭാഗം ആന കുത്തിയിടിച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ആനയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂര്‍ ഡിഎഫ്ഒ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നാട്ടുകാർ ആവശ്യപ്പെട്ടതുപോലെ ആനയെ വെള്ളത്തിൽവച്ച് മയക്കുവെടി വയ്ക്കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ…
Read More4400 കോടി ഡോളറിന്റെ ബാങ്ക് തട്ടിപ്പ്; ശതകോടീശ്വരിക്ക് വധശിക്ഷ
ഹോ ചി മിൻ സിറ്റി: 4,400 കോടി ഡോളറിന്റെ വായ്പാതട്ടിപ്പു നടത്തിയ ശതകോടീശ്വരി ട്രുവോംഗ് മൈ ലാനി (67)ന് വിയറ്റ്നാം കോടതി വധശിക്ഷ വിധിച്ചു. 2011 മുതൽ സെയ്ഗോൺ കൊമേഴ്സ്യൽ ബാങ്കിൽ തട്ടിപ്പു നടത്തിയ ഈ റിയൽ എസ്റ്റേറ്റ് വ്യവസായി 2022ലാണ് അറസ്റ്റിലായത്. ഹോ ചി മിൻ സിറ്റിയിൽ സൗന്ദര്യവർധക വസ്തുക്കൾ വിറ്റിരുന്ന ട്രുവോംഗ്, 1986ൽ കമ്യൂണിസ്റ്റ് പാർട്ടി സാന്പത്തിക പരിഷ്കരണങ്ങൾക്കു മുതിർന്നപ്പോൾ റിയൽ എസ്റ്റേറ്റ് വ്യവസായത്തിലേക്കു കടക്കുകയായിരുന്നു. നൂറുകണക്കിന് ഷെൽ കന്പനികളിലൂടെയും ബിനാമികളിലൂടെയും സെയ്ഗോൺ ബാങ്കിന്റെ 90 ശതമാനം ഉടമസ്ഥാവകാശവും കയ്യാളിയ ട്രുവോംഗ് തന്റെ ഇഷ്ടക്കാരെ മാനേജർമാരായി നിയമിച്ചു. തുടർന്ന് ഷെൽ കന്പനികൾക്കു വായ്പ അനുവദിപ്പിച്ചു. ബാങ്കിന്റെ മൊത്തം വായ്പയുടെ 93 ശതമാനവും ട്രുവോംഗ് ആണു സ്വന്തമാക്കിയത്. ട്രുവോംഗിന്റെ ഹോങ്കോംഗുകാരനായ സന്പന്ന ഭർത്താവ് അടക്കം 85 പേർകൂടി കേസിൽ പ്രതികളാണ്. കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നടത്തിയ…
Read Moreമക്കളെ വധിച്ചതുകൊണ്ട് വിട്ടുവീഴ്ചയ്ക്കില്ല; ഇസ്മയിൽ ഹനിയ
ദോഹ: തന്റെ മക്കളെ വധിച്ചതുകൊണ്ട് വെടിനിർത്തൽ ചർച്ചയിൽ ഹമാസ് വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്ന് ഹമാസിന്റെ പരമോന്നത നേതാവ് ഇസ്മയിൽ ഹനിയ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ള ഉന്നത നേതാക്കളെ അറിയിക്കാതെയാണ് ഇസ്രേലി സേന ഹനിയയുടെ മക്കളെ വധിച്ചതെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം ഹനിയയുടെ മൂന്നു മക്കളും നാല് കൊച്ചുമക്കളും ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗാസാ സിറ്റിക്കടുത്ത് അൽ ഷാറ്റി അഭയാർഥി ക്യാന്പിനു സമീപം ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. ഹനിയയുടെ മക്കളായ ഹസീം, അമീർ, മുഹമ്മദ്, കൊച്ചുമക്കളായ മോന, അമാൽ, ഖാലിദ്, റേസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധസേനയിൽ അംഗങ്ങളായിരുന്നുവെന്ന് ഇസ്രേലി സേന അറിയിച്ചു. ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഹമാസിന്റെ കസ്റ്റഡിയിലുള്ള 40 ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം ഇസ്രേലി ജയിലുകളിലുള്ള 900 പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്ന കാര്യമാണു പരിഗണിക്കുന്നത്. 40 ബന്ദികൾ തങ്ങളുടെ പക്കലില്ലെന്ന്…
Read More