മക്കളെ വധിച്ചതുകൊണ്ട് വിട്ടുവീഴ്ചയ്ക്കില്ല; ഇസ്മയിൽ ഹനിയ

ദോ​ഹ: ത​ന്‍റെ മ​ക്ക​ളെ വ​ധി​ച്ച​തു​കൊ​ണ്ട് വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ ഹ​മാ​സ് വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​കി​ല്ലെ​ന്ന് ഹ​മാ​സി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു അ​ട​ക്ക​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളെ അ​റി​യി​ക്കാ​തെ​യാ​ണ് ഇ​സ്രേ​ലി സേ​ന ഹ​നി​യ​യു​ടെ മ​ക്ക​ളെ വ​ധി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ഹ​നി​യ​യു​ടെ മൂ​ന്നു മ​ക്ക​ളും നാ​ല് കൊ​ച്ചു​മ​ക്ക​ളും ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗാ​സാ സി​റ്റി​ക്ക​ടു​ത്ത് അ​ൽ ഷാ​റ്റി അ​ഭ​യാ​ർ​ഥി ക്യാ​ന്പി​നു സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹ​നി​യ​യു​ടെ മ​ക്ക​ളാ​യ ഹ​സീം, അ​മീ​ർ, മു​ഹ​മ്മ​ദ്, കൊ​ച്ചു​മ​ക്ക​ളാ​യ മോ​ന, അ​മാ​ൽ, ഖാ​ലി​ദ്, റേ​സ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഹ​നി​യ​യു​ടെ മ​ക്ക​ൾ ഹ​മാ​സി​ന്‍റെ സാ​യു​ധ​സേ​ന​യി​ൽ അം​ഗ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.

ഈ​ജി​പ്തി​ൽ ന​ട​ക്കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള 40 ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്കു​ന്ന​തി​നു പ​ക​രം ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ലു​ള്ള 900 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണു പ​രി​ഗ​ണി​ക്കു​ന്ന​ത്.

40 ബ​ന്ദി​ക​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ലെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു​വെ​ന്നും ബ​ന്ദി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ൽ വ​സി​ക്കു​ന്ന ഹ​നി​യ 2017 ലാ​ണ് ഹ​മാ​സി​ന്‍റെ പോ​ളി​റ്റ് ബ്യൂ​റോ മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​മേ​രി​ക്ക 2018ൽ ​ഹ​നി​യ​യെ തീ​വ്ര​വാ​ദി​യാ​യി മു​ദ്ര​കു​ത്തി​യി​രു​ന്നു.
ഹ​നി​യ​യു​ടെ മ​റ്റൊ​രു മ​ക​ൻ ഫെ​ബ്രു​വ​രി​യി​ലും കൊ​ച്ചു​മ​ക​ൻ ന​വം​ബ​റി​ലും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഹ​നി​യ​യു​ടെ സ​ഹോ​ദ​ര​നും അ​ന​ന്ത​ര​വ​നും ഒ​ക്ടോ​ബ​റി​ൽ കൊ​ല്ല​പ്പെ​ട്ടു.

Related posts

Leave a Comment