വ​സ്ത്ര​വും ചെ​രി​പ്പും ക​ൽ​പ്പ​ട​വി​ൽ: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ 13 വ​യ​സു​കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

പ​ട്ടാ​മ്പി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ൽ നിന്ന് പ​തി​മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. അ​ൻ​വ​ർ റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ൽ അ​മീ​നെ​യാ​ണ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ അ​ൽ അ​മീ​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും കു​ട്ടിയ്​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

നാ​ട്ടു​കാ​ർ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വെ​ള്ളാ​ളൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ലെ ക​ൽ​പ്പ​ട​വി​ൽ നി​ന്നും കു​ട്ടി​യു​ടെ ചെ​രി​പ്പും വ​സ്ത്ര​വും  ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ പ​ട്ടാ​മ്പി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം രാ​ത്രി 11 മ​ണി​യോ​ടെ കു​ള​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

Related posts

Leave a Comment