കോഴിക്കോട്: വടകര മേഖലയില്‍ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്നു കുത്തിവച്ച് മരിച്ചത് ആറുപേര്‍. ഇവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചാണു മരിച്ചതെന്നു സംശയിക്കുന്നുവെങ്കിലും പോലീസ് ഇതിനെതിരായി കാര്യമായ നീക്കമൊന്നും നടത്തുന്നില്ല. മരണത്തോടെ എല്ലാ അന്വേഷണങ്ങളും നിലയ്ക്കുകയാണ്. ഇന്നലെ രണ്ടു യുവാക്കള്‍ കൂടി മരിച്ചതോടെ മയക്കുമരുന്ന് മാഫിയ നാള്‍ക്കുനാള്‍ സമൂഹത്തെ വരിഞ്ഞു മുറുക്കുകയാണെന്ന് സുചിപ്പിക്കുന്നു. വെള്ളിയാഴ്ച ഏറാമല കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തോടെ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ച് പോലീസ് കണക്കെടുപ്പ് തുടങ്ങി. യുവാക്കളുടെ മരണത്തോടെയാണ് ഇവിടെ മയക്കുമരുന്നുപയോഗിക്കുന്നവരുണ്ടെന്നുള്ള വിവരം പോലും ഈ ഗ്രാമത്തിലെ നാട്ടുകാർ അറിയുന്നത്. നാട്ടിൻപുറത്തെ ഗ്രാമങ്ങളിലെല്ലാം മയക്കുമരുന്നുപയോഗം പടർന്നുപിടിക്കുന്നതായാണു വിവരം. കഴിഞ്ഞ സെപ്റ്റംബറില്‍ വടകര കൈനാട്ടി മേല്‍പ്പാലത്തിന്റെ അടിവശത്തു പ്രവാസിയായ യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നു. ഏതോ വീട്ടില്‍ കൊണ്ടു പോയി മയക്കുമരുന്ന് കുത്തിവച്ചെന്നും…
Read MoreDay: April 13, 2024
പോലീസ് വാഹനം ആക്രമിച്ചയാളെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി
തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ദിനേശനെ കോടതി നിർദേശാനുസരണം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. തളിപ്പറമ്പ് കോര്‍ട്ട്റോഡില്‍ വച്ച് ഇന്നലെ വൈകുന്നേരം 6.45 ഓടെ വിഷു-ലോകസഭാ തെരഞ്ഞെടുപ്പ് പട്രോളിഗ് കഴിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു പോകുകയായിരുന്ന പോലീസ് വാഹനത്തിനുനേരേ ദിനേശൻ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. തുടർന്ന്, അക്രമിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 2018 മാര്‍ച്ചിൽ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമക്കുനേരേ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ദിനേശൻ. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് വ്യക്തമായതോടെയാണ് കോടതി മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചത്. ഇയാളുടെ പേരിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreകോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാരം ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കുള്ള വളത്തിന്റെ മണം എന്നിവയെക്കുറിച്ച് ഇനി ഫ്രാന്‍സില്‍ പരാതിപ്പെടാനാവില്ല. ഫാമുകള്‍, ബാര്‍, റസ്റ്ററന്റ്, മറ്റു ഷോപ്പുകള്‍ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ ശബ്ദശല്യത്തെക്കുറിച്ചു പരാതിപ്പെട്ടാലും കേസെടുക്കില്ല. ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറുകണക്കിനു പരാതികൾ ഓരോവർഷവും എത്തിയിരുന്നു. പരാതികളിലധികവും ഗ്രാമീണമേഖലയിലേക്കു താമസം മാറ്റിയ നഗരവാസികളില്നിന്നുള്ളതായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിലേക്കു മാറുന്നവർക്ക് അവിടെയുള്ളവർ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നു പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട് പറഞ്ഞു. നാട്ടിന്‍പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2019ൽ കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചപ്പോൾ ഗ്രാമങ്ങളില്‍ കോഴികള്‍ക്കു കൂവാമെന്നു കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്ന…
Read Moreകളിസ്ഥലം ഇല്ലെങ്കില്‍ സ്കൂളേ വേണ്ട; അടച്ചുപൂട്ടുന്നതടക്കം നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി
കൊച്ചി: സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി നിര്‍ദേശം. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്കി. സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം. കളി സ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ ക്കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കണം. നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം തേവായൂര്‍ ഗവണ്മെന്റ് വെല്‍ഫെയര്‍ എല്‍പി സ്കൂളിലെ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത് ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയില്‍ ആണ് നിര്‍ദേശം.
Read Moreമാസപ്പടിക്കേസ്; സിഎംആര്‍എല്‍ എംഡി ഉൾപ്പെടെ നാലുപേര്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി നോട്ടീസ്
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി അടക്കം നാലു പേര് തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ നോട്ടീസ്. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു റേച്ചല്‍ എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. സിഎംആര്‍എല്‍ കമ്പനിയും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക് കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്സുകളും ലെഡ്ജര്‍ അക്കൗണ്ടും ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ ഹാജരാക്കാനും ഇ ഡി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാന്‍ ആയിരുന്നു നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥര്‍ ആരും അന്ന് ഹാജരായിരുന്നില്ല. ഇഡി നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നു ഹൈക്കോടതിഅതേസമയം, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള…
Read Moreകേരളം വഴി ഒരു സമ്മർ സ്പെഷൽ ട്രെയിൻ; ഇരു ദിശകളിലുമായി 14 സർവീസുകൾ
കൊല്ലം: കേരളം വഴി ഒരു സമ്മർ സ്പെഷൽ സർവീസ് കൂടി ഓടിക്കാൻ ഭക്ഷിണ റെയിൽവേ തീരുമാനിച്ചു. താംബരം -മംഗളൂരു സെൻട്രൽ റൂട്ടിലാണ് നാലാമത്തെ സ്പെഷൽ ട്രെയിൻ ഓടുക. ഇരു ദിശകളിലുമായി 14 സർവീസുകൾ നടത്തും. 06049 താംബരം -മംഗളുരു സെൻട്രൽ സ്പെഷൽ 19, 26, മേയ് 03, 10 ,17, 24, 31 തീയതികളിൽ ഉച്ചയ്ക്ക് 1.30 -ന് താംബരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും. 06050 മംഗളുരു – താംബരം സ്പെഷൽ 21, 28, മേയ് 05, 12, 19, 24 , ജൂൺ രണ്ട് തീയതികളിൽ ഉച്ചയ്ക്ക് 12-ന് മംഗളരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.30 ന് താംബരത്ത് എത്തും. ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ 19 എണ്ണവും അംഗപരിമിതർക്കായി രണ്ട് ജനറൽ കോച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreകെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ ഫ്ലെക്സി നിരക്ക്
ചാത്തന്നൂർ: അന്തർ സംസ്ഥാനയാത്രക്കാരുടെ തിരക്ക് ഏറെയുള്ള മേയ്, ജൂൺ ജൂലൈ മാസങ്ങളിൽ കെഎസ്ആർടിസിയുടെയും കെ സ്വിഫ്റ്റിന്റെയും ബസുകളിൽ ഫ്ലെക്സി നിരക്ക് (സീസൺ അസുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരുത്തുക) നടപ്പാക്കും. ഈ മാസങ്ങളിൽ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അഡീഷണൽ സർവീസുകളും നടത്തും. കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകളിലേക്കായിരിക്കും അഡീഷണൽ സർവീസുകൾ. അന്തർ സംസ്ഥാന സർവീസുകളുടെ ആകെ ദൂരത്തിന്റെ 75 ശതമാനത്തിലധികം വരുന്ന ദൂരത്തിലേക്ക് ഏത് സമയവും ടിക്കറ്റ് റിസർവ് ചെയ്യാം. യാത്രക്കാരുടെ തിരക്ക് കുറവുള്ള ചൊവ്വ, ബുധൻ വ്യാഴം ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിളവ് ലഭിക്കും. എസി സ്ലീപ്പർ, മൾട്ടി ആക്സിൽ, എസി സീറ്റർ എന്നീ അന്തർ സംസ്ഥാന സർവീസുകളിൽ 15 ശതമാനമായിരിക്കും നിരക്കിളവ്. എന്നാൽ വെള്ളി, ശനി ,ഞായർ ദിവസങ്ങളിൽ 30 ശതമാനം കൂടുതലായിരിക്കും ടിക്കറ്റ് നിരക്ക്. സൂപ്പർ ഡീലക്സ്,…
Read Moreഭൂരിഭാഗവും മതേതര ഇന്ത്യക്കൊപ്പം സർവേഫലങ്ങളിൽ അമ്പരന്നു ബിജെപി; ഉത്തരേന്ത്യയിൽ തിരിച്ചടി ഉണ്ടാകും
ന്യൂഡൽഹി: നാനൂറ് സീറ്റും മൂന്നാം വട്ടവും അധികാരവും ലക്ഷ്യമിട്ടു തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ബിജെപി നേതൃത്വത്തെ സര്‍വേ റിപ്പോര്‍ട്ടുകൾ ആശങ്കയിലാക്കുന്നു. ഉത്തരേന്ത്യയിലെ നിലവിലുള്ള സീറ്റുകൾ കുറയുമെന്നാണു സർവേ ഫലങ്ങൾ. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകളെങ്കിലും കുറഞ്ഞേക്കാം. സർവേഫലങ്ങളെത്തുടർന്നു സ്ഥിതിഗതികൾ ബിജെപി കേന്ദ്രനേതൃത്വം അടിയന്തരമായി വിലയിരുത്തി. പ്രധാനമന്ത്രിയെ പരമാവധി മണ്ഡലങ്ങളിൽ എത്തിക്കാനും പ്രാദേശിക വിഷയങ്ങളിലേക്കു ശ്രദ്ധ തിരിയുന്നത് ഒഴിവാക്കാനും തീരുമാനിച്ചതായി അറിയുന്നു.എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പമാണു രാജ്യത്തെ ജനങ്ങളുടെ മനസെന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി (സിഎസ്ഡിഎസ്) നടത്തിയ സർവേ ഫലം. ഇതിൽ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തെ പിന്തുണച്ചു. എല്ലാ പൊതു തെരഞ്ഞെടുപ്പുകൾക്ക് മുൻപും ശേഷവും സിഎസ്ഡിഎസ് നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സർവേകൾ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളിൽ…
Read Moreദൈവമേ! ഈ രോഗം ഇവിടെയും എത്തിയോ.?! തിരക്കിനിടെ “റീൽസ്ക്കൂത്ത്’, യുവതിക്കു പൊങ്കാല
മുംബൈ: ഇന്ത്യയിൽത്തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നാണു മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. സ്റ്റേഷനു പുറത്തെ തിരക്കേറിയ റോഡിൽ സുന്ദരിയായ ഒരു യുവതി ബെല്ലി ഡാൻസ് ചെയ്യുന്നു. അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഹം’ എന്ന ചിത്രത്തിലെ “കാഗസ് കലാം ദാവത്ത് ലാ’ എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്തായിരുന്നു നൃത്തം. ഹരം കൊള്ളിക്കുന്ന ഡാൻസ് കണ്ടു യുവാക്കൾ തടിച്ചുകൂടി. റീൽ ചിത്രീകരണമായിരുന്നു നടന്നത്. ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ പെട്ടെന്നുത്തന്നെ വൈറലായി. എന്നാൽ, കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി നടന്ന “റീൽക്കൂത്തി’ന് യുവതിക്കു കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടിവന്നു. “ദൈവമേ! ഈ രോഗം മുംബൈയിലും എത്തിയോ.?!’ എന്നായിരുന്നു ഒരു കമന്റ്. രാജ്യത്തെ യുവാക്കളെ വേട്ടയാടുന്ന ഒരു രോഗമാണു റീൽ സംസ്കാരമെന്നും ചിലർ അഭിപ്രായപ്പെട്ടു. #Mumbai Footpaths cannot be free for pedestrians in this…
Read Moreനിറ വയറിൽ അതീവ സുന്ദരിയായി അമല; ഗുജറാത്തി രീതിയിലുള്ള വളകാപ്പ് ചടങ്ങ്; വീഡിയോ പങ്കുവച്ച് ഭർത്താവ് ജഗത്
സമൂഹമാധ്യമങ്ങളിൽ വൈറലായി നടി അമല പോളിന്റെ വളകാപ്പ് വീഡിയോ. ഭർത്താവ് ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിലായിരുന്നു ചടങ്ങുകൾ. പരന്പരാഗത രീതിയിൽ സാരിയുടത്ത് ഗുജറാത്തി പെൺകുട്ടിയായാണ് വളകാപ്പിനായി അമല എത്തിയത്. ബനാറസി സാരി പരന്പരാഗത രീതിയിലാണ് അമല ഉടുത്തിരിക്കുന്നത്. ഹെവി നെക്ലേസും സാരിക്കൊപ്പം പെയർ ചെയ്തിട്ടുണ്ട്. കുർത്തയാണ് ഭർത്താവ് ജഗതിന്റെ വേഷം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി നാലിനാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അമല പങ്കുവച്ചത്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗത്തിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവിൽ ഗോവയിലാണ് ജഗത്തിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ…
Read More