തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള പ്രൊഫോർമ തയാറാക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് പ്രൊഫോർമ റിപ്പോർട്ട് തയാറാക്കുന്നതെന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിലും സമാനമായ രീതിയിലാണ് പ്രൊഫോർമ റിപ്പോർട്ട് തയാറാക്കിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തെത്തുടർന്നാണ് ഡിജിപിയുടെ മറുപടി. പ്രൊഫോർമ റിപ്പോർട്ട് തയാറാക്കി സിബിഐ അന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ആഭ്യന്തരസെക്രട്ടറി ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ നൽകണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും…
Read MoreDay: April 16, 2024
ഭക്തിയുടെ ഇരുമുടിയേന്തിയ ‘ജയവിജയ’
ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാര്ച്ചനയൊരുക്കിയാണ് സംഗീതജ്ഞരായ “ജയവിജയ’ന്മാരുടെ സംഗീതലോകത്തേക്കുള്ള തുടക്കം. അര്‍ധ സഹോദരനായ കെ.ജി. വിജയനൊപ്പം ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന കാലത്തായിരുന്നു ഭക്തിയുടെ ഇരുമുടിയുമേന്തി അയ്യപ്പസന്നിധാനത്തിലേക്കുള്ള ഗാനാര്ച്ചനയുടെ മലചവിട്ടല്‍. എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തി ഗാനങ്ങള്‍ക്ക് ജയവിജയന്മാര് സംഗീതമേരൊക്കി. പാട്ടുകളെഴുതിയത് എം.പി. ശിവമായിരുന്നു. “ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’ എന്ന ആ ഗാനം ഗായിക പി. ലീലയെ വീട്ടില്‍ച്ചെന്ന് പാട്ടു പഠിപ്പിച്ച് പാടിച്ചു. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്. “ഹരിഹരസുതനേ… ‘ എന്നു തുടങ്ങുന്നതായിരുന്നു അടുത്ത ഗാനം. തുടര്‍ന്ന് ഭക്തിയും സംഗീതവും ഇഴപിരിയാത്ത നിരവധി ഗാനങ്ങള്‍ ജയവിജയന്മാര് ഒരുക്കി. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന “ശ്രീശബരീശാ ദീനദയാലാ…’ എന്ന ഗാനം ജയചന്ദ്രനും “ദര്‍ശനം പുണ്യദര്‍ശനം…’ എന്ന പാട്ട് യേശുദാസും പാടി.…
Read Moreപ്രധാനമന്ത്രിയുടെ വരവിൽ ഇളകി ഇടതും വലതും; മോദിയോടു ചൊടിച്ച് പിണറായി
തൃശൂര്‍: കേരളത്തോട് ബിജെപിക്ക് വിദ്വേഷപരമായ സമീപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ തകർക്കുക എന്ന നിലപാടാണ് സഹകരണ മേഖലയോട് ബിജെപി കാണിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിലെ സഹകരണ ബാങ്ക് അഴിമതികൾ എടുത്തു പറഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിനുള്ള മറുപടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. കേരളത്തിലെ സഹകരണ മേഖല ജനങ്ങളുടെ വിശ്വാസമാര്ജിച്ചിട്ടുണ്ട്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ നല്ല രീതിയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ച് പോരുന്നത്. ചില വ്യക്തികള്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അഴിമതിക്കാരോട് സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കരുവന്നൂരിലും സര്‍ക്കാരിന് ഇതേ നിലപാടാനുള്ളത്. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് 117 കോടിയോളം രൂപ തിരികെ നല്‍കിയിട്ടുണ്ട്. ഇനിയും ആവശ്യപ്പെടുന്നവര്‍ക്ക് നിക്ഷേപം തിരിച്ചു നല്കാന് ബാങ്ക് തയാറാണ്. തങ്ങള്‍ പറഞ്ഞത് കള്ളമല്ല. കള്ളം പറഞ്ഞ് തനിക്ക് ശീലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ എത്രയോ അഴിമതിയുടെ കഥകളാണ്…
Read Moreവിജയ് ദേവരകൊണ്ടയുടെ നായിക മമിത?
തുടര്‍പരാജയങ്ങളില്‍ നിന്നു കരയാറുള്ള തീവ്ര ശ്രമത്തിലാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. അവസാനം റിലീസായ ഫാമിലി സ്റ്റാറും പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത് ആരാധകരെയും നിരാശപ്പെടുത്തി. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലെ വിജയ് ദേവ്രക്കൊണ്ട- രശ്മിക മന്ദാന താരജോഡി തീര്‍ത്ത കോമ്പിനേഷന്‍ സിനിമയുടെ വിജയത്തിനും കാരണമായി. പിന്നാലെ സമാന്തയും അനന്യ പാണ്ഡെയും മൃണാള്‍ ഠാക്കൂറുമൊക്കെ താരത്തിന് നായികമാരായെത്തിയെങ്കിലും സിനിമകളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. അനിമലിന്റെ വിജയത്തിന് ശേഷം താരമൂല്യം ഉയര്‍ന്ന രശ്മിക മന്ദാന പുതിയ പ്രൊജക്ടുകളുമായി മുന്നോട്ടുപോവുകയാണ്. അല്ലു അര്‍ജുന്റെ പുഷ്പ 2ലും രശ്മികയാണ് നായിക. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ ഒരു മികച്ച അവസരം വിജയ് ദേവരകൊണ്ടയെ തേടിയെത്തിയിട്ടുണ്ട്. നാനി നായകനായി തെലുങ്കിലടക്കം വലിയ വിജയം നേടിയ ജേഴ്സിയുടെ സംവിധായകന് ഗൗതം ടിന്നനൂരിനൊപ്പം വിജയ് പുതിയ ചിത്രം ചെയ്യാനൊരുങ്ങുകയാണ്. വി ഡി…
Read Moreകള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം; കള്ളിയുടെ അച്ഛന് എന്ന മേല്‍ വിലാസവും പേറിയാണ് രണ്ട് മാസം മുൻപ് അച്ഛന് മരണപ്പെട്ടത്; കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോൾ കൂട്ടത്തിൽ കൂട്ടുന്നില്ല; കെ. വിദ്യ
കാസർഗോഡ്: വ്യാജ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ. വിദ്യ കഴിഞ്ഞ ദിവസംഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കള്ളിയുടെ അച്ഛന് എന്ന മേല്‍ വിലാസവും പേറിയാണ് രണ്ട് മാസം മുൻപ് തന്റെ അച്ഛന് മരിച്ചുപോയതെന്ന് വിദ്യ പറഞ്ഞു. ഒരു വര്‍ഷക്കാലമായി കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേല്‍ വിലാസവുംകൊണ്ട് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണമെന്ന് അറിയാത്ത ജീവിതത്തിന്റെ ചുക്കാനും പിടിച്ചാണ് തന്റെ വീട്ടുകാരുടെ പോക്കെന്നും അവർ പറഞ്ഞു. വികാരഭരിതമായ കുറിപ്പിലൂടെയാണ് ഇക്കാര്യത്തെ സംബന്ധിച്ച് വിദ്യ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം. കള്ളിയുടെ അച്ഛൻ എന്ന മേൽ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്. അദ്ദേഹത്തിന് നൽകാൻ എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സെൻസിറ്റീവ് ആയ പുരുഷൻ…
Read More300 വർഷം പഴക്കമുള്ള വെള്ളിവിരലുറയിൽ പ്രണയലിഖിതം!
ഗവേഷകനായ റോബർട്ട് എഡ്വേർഡ് തന്റെ മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് വെയിൽസിലെ പെംബ്രോക്ക്ഷെയറിലെ കെയർ കാസിലിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഏറെനേരം തെരഞ്ഞിട്ടും പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശയിൽ അദ്ദേഹം തൊട്ടടുത്ത ഓക്ക് മരത്തിന്റെ തണലിലേക്കു മാറി. അപ്രതീക്ഷിതമായി എഡ്വേർഡ്സിന്റെ മെറ്റൽ ഡിറ്റക്റ്ററിൽ ഒരു സിഗ്നൽ തെളിഞ്ഞു. അവിടത്തെ മണ്ണു കുഴിച്ചുനടത്തിയ തെരച്ചിലിൽ മനോഹരമായ ഒരു പുരാവസ്തു അദ്ദേഹത്തിനു കണ്ടെത്താനായി. ആദ്യം എഡ്വേർഡ് കരുതിയതു നാണയമായിരിക്കുമെന്നാണ്. പക്ഷേ, അതൊരു വെള്ളിയിൽത്തീർത്ത വിരലുറയായിരുന്നു. 1682നും 1740നും ഇടയിലുള്ളത്! നീളമുള്ളതും കട്ടിയുള്ളതുമായിരുന്നു ആ വെള്ളിവിരലുറ. സൂചി ഉപയോഗിച്ചു വസ്ത്രങ്ങൾ തുന്നുന്പോൾ വിരലുകളിൽ മുറിവു സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള വിരലുറകൾ അക്കാലത്തു ധരിച്ചിരുന്നത്. എന്നാൽ, റോബർട്ടിനു കിട്ടിയ വിരലുറ ഒരു പ്രണയസമ്മാനമായിരുന്നു. ആ വിരലുറയിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു, “ശാശ്വതമായി, എന്നേക്കും സ്നേഹിക്കുക’. തുന്നൽ ജോലികളിൽ ഏർപ്പെടുന്പോൾ തന്റെ പ്രിയപ്പെട്ടവളുടെ വിരലുകളിൽ ഒരു പോറൽപോലും സംഭവിക്കാതിരിക്കാൻ കൈമാറിയ…
Read Moreഇറാന്റെ ആക്രമണം: ഇസ്രയേലിനെ അനുനയിപ്പിച്ച് സഖ്യകക്ഷികൾ
ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിനു പ്രതികാരമായി സംഘർഷം വർധിപ്പിക്കുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് നിർദേശിച്ച് പാശ്ചാത്യശക്തികൾ. ഇറാനു തിരിച്ചടി നല്‍കാനൊരുങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് പ്രസിഡന്റ് ബൈഡന്റെ ഉപദേശം മാനിച്ച് പിന്തിരിയുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളുടെ 99 ശതമാനവും ഇസ്രയേലും സഖ്യകക്ഷികളും ചേർന്നു വെടിവച്ചിട്ടു. നെവാതിം വ്യോമതാവളത്തിൽ നിസാര കേടുപാട് ഉണ്ടാവുകയും ഒരു പെൺകുട്ടിക്കു പരിക്കേൽക്കുകയും ചെയ്തതൊഴിച്ചാൽ ഇസ്രേലി ഭാഗത്ത് നാശനഷ്ടമോ പരിക്കോ ഇല്ല. ഇസ്രയേൽ ഏപ്രിൽ ഒന്നിനു സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ച് ഉയർന്ന സൈനിക കമാൻഡർമാർ അടക്കം 13 പേരെ വധിച്ചതിനുള്ള പ്രതികാരമാണ് ഇറാൻ നടത്തിയത്. 170 ഡ്രോണുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ, 30 ക്രൂസ് മിസൈലുകൾ എന്നിവയാണ് ഇസ്രയേലിനു നേർക്ക് തൊടുത്തത്. ഇസ്രയേലിന്റെ ആരോ, ഡേവിഡ് സ്ലിംഗ് വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യോമസേനയും യുഎസ്, ബ്രിട്ടീഷ്…
Read Moreമൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു; ജോസ് .കെ. മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്; മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുക; രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയുന്നതിന് നടത്തിയ വാർത്താസമ്മേളത്തിൽ പിണറായി വിജയൻ സംസാരിക്കുന്നതിനു തൊട്ട് മുൻപ് മൈക്ക് പണി മുടക്കി. അതിനെ പരിഹസിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു. ഇന്ന് തൃശൂരും പ്രതിഷേധിച്ചു. ഇതൊരു പ്രതിഭാസമായി മാറിയെന്നും അദ്ദേഹം കളിയാക്കി. ചിലപ്പോൾ മുഖ്യമന്ത്രി തന്നെ മൈക്ക് ഒടിച്ചിടും. ജോസ് .കെ. മാണിയുടെ ആകെയുള്ള ജോലി ഇപ്പോൾ മൈക്ക് നന്നാക്കൽ ആണ്. അതാണ് എൽഡിഎഫിൽ ആകെ ലഭിക്കുന്ന പാരിതോഷികമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടെ. ഇനിയുണ്ടാകാൻ പോകുന്നത് സിപിഐ കേരളാ കോൺഗ്രസ് രാജ്യസഭാ സീറ്റ് തർക്കമാണെന്നും മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ ജോസിനാണോ സീറ്റ് ലഭിക്കുകയെന്നും ചെന്നിത്തല പരിഹസിച്ചു.
Read Moreസിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ്പിനെ അക്രമി കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. മറ്റു മൂന്നു പേർക്കുകൂടി പരിക്കുണ്ട്. ആരുടെയും ജീവനു ഭീഷണിയില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ പുരുഷനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. സിഡ്നിയിൽ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കത്തിയാക്രമണമാണിത്. സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം. ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസ്സിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തത്സമയ സംപ്രേഷണത്തിലൂടെ പള്ളിക്കു പുറത്തുള്ള വിശ്വാസികളും ആക്രമണം നേരിട്ടു കണ്ടു. ആക്രമണവാർത്ത പുറത്തുവന്നതോടെ പള്ളിക്കു സമീപം…
Read Moreഇത്തവണ മഴ നേരത്തെ! മേയ് പകുതിയോടെ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്
ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. കേരളം ഉൾപ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കും. ചുട്ടുപൊള്ളുന്ന വേനൽ ചൂടിനിടയിലാണ് മൺസൂൺ നേരത്തെ എത്തുമെന്ന പ്രവചനം. കാലവർഷം മേയ് പകുതിയോടെ കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ തുടരുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങളിൽ മഴ അല്പം കുറയാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഓഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കരുതുന്നത്. ഇത്തവണ മൺസൂൺ മഴയുടെ ദീർഘകാല ശരാശരി 106 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച വരെ പരക്കെ വേനൽമഴ ലഭിക്കുന്നതാണ്. വെള്ളിയാഴ്ച വരെ വേനൽമഴക്കും ഇടി മിന്നലിനുമുള്ള സാധ്യതയുണ്ട്.
Read More