വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ നാ​യി​ക മ​മി​ത‍?

തു​ട​ര്‍​പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്നു ക​ര​യാ​റു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് തെ​ലു​ങ്ക് താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട. അ​വ​സാ​നം റി​ലീ​സാ​യ ഫാ​മി​ലി സ്റ്റാ​റും പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​കാ​തെ പോ​യ​ത് ആ​രാ​ധ​ക​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി. ഗീ​താ​ഗോ​വി​ന്ദം, ഡി​യ​ര്‍ കോ​മ്രേ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ വി​ജ​യ് ദേ​വ്‌​ര​ക്കൊ​ണ്ട- ര​ശ്മി​ക മ​ന്ദാ​ന താ​ര​ജോ​ഡി തീ​ര്‍​ത്ത കോ​മ്പി​നേ​ഷ​ന്‍ സി​നി​മ​യു​ടെ വി​ജ​യ​ത്തി​നും കാ​ര​ണ​മാ​യി.

പി​ന്നാ​ലെ സ​മാ​ന്ത​യും അ​ന​ന്യ പാ​ണ്ഡെ​യും മൃ​ണാ​ള്‍ ഠാ​ക്കൂ​റു​മൊ​ക്കെ താ​ര​ത്തി​ന് നാ​യി​ക​മാ​രാ​യെ​ത്തി​യെ​ങ്കി​ലും സി​നി​മ​ക​ളൊ​ന്നും വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യി. അ​നി​മ​ലി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം താ​ര​മൂ​ല്യം ഉ​യ​ര്‍​ന്ന ര​ശ്മി​ക മ​ന്ദാ​ന പു​തി​യ പ്രൊ​ജ​ക്ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. അ​ല്ലു അ​ര്‍​ജു​ന്‍റെ പു​ഷ്പ 2ലും ​ര​ശ്മി​ക​യാ​ണ് നാ​യി​ക.

സി​നി​മ​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്ന ചീ​ത്ത​പ്പേ​ര് ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു മി​ക​ച്ച അ​വ​സ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ടയെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ നാ​നി നാ​യ​ക​നാ​യി തെ​ലു​ങ്കി​ല​ട​ക്കം വ​ലി​യ വി​ജ​യം നേ​ടി​യ ജേ​ഴ്സി​യു​ടെ സം​വി​ധാ​യ​ക​ന്‍ ഗൗ​തം ടി​ന്ന​നൂ​രി​നൊ​പ്പം വി​ജ​യ് പു​തി​യ ചി​ത്രം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. വി ​ഡി 12 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ ന​ട​ൻ ഒ​രു പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ശ​വ് ദീ​പ​ക്, മ​ണി​ക​ണ്ഠ വാ​ര​ണാ​സി എ​ന്നി​വ​രും സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി മ​ല​യാ​ളി താ​രം മ​മി​ത ബൈ​ജു​വി​നെ അ​ണി​യ​റ​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. പ്രേ​മ​ലു തെ​ലു​ങ്കി​ല്‍ അ​ട​ക്കം നേ​ടി​യ വ​ന്‍ വി​ജ​യം മ​മി​ത​യ്ക്ക് തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്തേ​ക്ക് ഒ​രു വ​മ്പ​ന്‍ എ​ന്‍​ട്രി ഒ​രു​ക്കു​ന്നു എ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. പ്രേ​മ​ലു​വി​നു പി​ന്നാ​ലെ ത​മി​ഴി​ല്‍ ജി.​വി. പ്ര​കാ​ശ് കു​മാ​റി​നൊ​പ്പം റി​ബ​ല്‍ എ​ന്നൊ​രു ചി​ത്ര​ത്തി​ലും മ​മി​ത അ​ഭി​ന​യി​ച്ചി​രു​ന്നു. ചി​ത്രം റി​ലീ​സ് ചെ​യ്ത് അ​ധി​കം നാ​ളു​ക​ള്‍ ക​ഴി​യും മു​ന്‍​പെ ഒ​ടി​ടി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും മ​മി​ത​യെ ത​മി​ഴ് സി​നി​മ പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.

തെ​ലു​ങ്ക് പ്രേ​മ​ലു​വി​ന്‍റെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ഹൈ​ദ​ര​ബാ​ദി​ലെ​ത്തി​യ മ​മി​ത​യെ ബ്ര​ഹ്മാ​ണ്ഡ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ എ​സ്.​എ​സ്. രാ​ജ​മൗ​ലി​യ​ട​ക്കം പ്ര​ശം​സി​ച്ചി​രു​ന്നു. കൂ​ടാ​തെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് മു​ന്‍​പി​ല്‍ താ​രം തെ​ലു​ങ്കി​ല്‍ സം​സാ​രി​ച്ച​തും മ​മി​ത​യെ തെ​ലു​ങ്ക് പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ലും പ്രി​യ​ങ്ക​രി​യാ​ക്കി.

Related posts

Leave a Comment