മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിച്ച് നവാഗതനായ മനു രാധാകൃഷ്ണന് രചനയും സംവിധാനവും ചെയ്ത ‘ഗു’ ആണ് ദേവനന്ദയുടെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദയും സൈജു കുറുപ്പും മണിയന് പിള്ള രാജുവും പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. അച്ഛനാണോ അമ്മയാണോ ദേവനന്ദയുടെ സൂപ്പര്‍ ഹീറോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ദേവനന്ദ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്. അച്ഛനുള്ളതുകൊണ്ടാണ് ഷൂട്ടിംഗും പരിപാടിക്ക് പോണതുമൊക്കെ നടക്കുന്നത്. പക്ഷേ അമ്മയാണ് ഡ്രസിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അമ്മയാണ് ഞങ്ങളുടെ നട്ടെല്ല്. അമ്മയും അമ്മൂമ്മയും കാരണമാണ് എനിക്ക് പഠിക്കാന്‍ പറ്റുന്നത്. നോട്ട് എഴുതി തീര്‍ക്കാന്‍ പറ്റുന്നത്. ക്ലാസില്‍ പോകാന്‍ പറ്റുന്നത്. അച്ഛന്…
Read MoreDay: May 20, 2024
ചിങ്ങോലി ജയറാം വധം: രണ്ടു പ്രതികളും കുറ്റക്കാർ; വിലാസിനിയോട് വിധിയുടെ ക്രൂരത; മകനെയും ഭർത്താവിനെയും നഷ്ടമായത് ക്രൂരമായകൊലപാതകത്തിലൂടെ
മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി എസ്.എസ്. സീന നാളെ വിധി പറയും. ചിങ്ങോലി 11-ാം വാര്‍ഡില്‍ തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന് (36), ചിങ്ങോലി ഏഴാം വാര്‍ഡില്‍ കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരാണ് പ്രതികള്‍. 2020 ജൂലൈ 19ന് രാത്രി 7.30 ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിന് വടക്കുള്ള ബേക്കറിക്കു മുന്നിലാണ് സംഭവം. ഇവിടെ നില്‍ക്കുകയായിരുന്ന ജയറാമിനെ ഹരികൃഷ്ണന് കത്തികൊണ്ട് ഇടതു തുടയില്‍ കുത്തുകയായിരുന്നു. രണ്ടാം പ്രതി കലേഷ് കൊലപ്പെടുത്താന്‍ സഹായിച്ചെന്നാണ് കേസ്. ജയറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കരീലക്കുളങ്ങര സിഐ ആയിരുന്ന എസ്.എല്‍. അനില്‍കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. ഒളിവില്‍പോയ പ്രതികളെ പത്തനംതിട്ടയിലെ ബന്ധുവീടിനു സമീപത്തുനിന്നു പിടികൂടി. കത്തി ഉപേക്ഷിച്ചത് നങ്ങ്യാര്‍കുളങ്ങരക്ക് സമീപം ഫുട്പാത്തിലാണ്. ഓലയിട്ട് കത്തി മറച്ചു.…
Read Moreഓൺലൈൻ റിസർവേഷൻ പരിഷ്കാരങ്ങളുമായി കെഎസ്ആർടിസി; സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും
തിരുവനന്തപുരം: കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു എന്നറിയിച്ച് കെഎസ്ആർടിസി. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്കരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു. കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നു. 1. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകുന്നതാണ്. 2. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24…
Read Moreസണ്ണിയും ഗംഗയും നകുലനും വീണ്ടും തിയേറ്ററിൽ; റീ റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്
മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ സംപ്രേക്ഷണം ചെയ്താൽ മണിച്ചിത്രത്താഴ് പ്രേക്ഷകർ ആസ്വദിച്ച് കാണും. മധു മുട്ടം തിരക്കഥ രചിച്ച മണിച്ചിത്രത്താഴിൽ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ഒഫീഷ്യല്‍ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ…
Read Moreപുറത്തിറങ്ങിയാൽ പരുന്ത് ആക്രമിക്കും; ചിങ്ങോലിക്കാർക്ക് ഇനി തലയിൽ തുണിയിടാതെ നടക്കാം; ഭീഷണിയായിരുന്ന പരുന്തിനെ പിടികൂടി
ഹരിപ്പാട്: ചിങ്ങോലി എട്ടാം വാർഡിലെ താമസക്കാർക്കു ഭീഷണിയായിരുന്ന പരുന്തിനെ ഫോറസ്റ്റ് റസ്ക്യൂവറെത്തി പിടികൂടി. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി പ്രദേശത്തെ നാട്ടുകാർക്ക് ശല്യമായിരുന്ന രണ്ടു പരുന്തുകളിലൊന്നിനെയാണ് പിടികൂടിയത്. താമസക്കാർക്ക് വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു. കുട്ടികളടക്കം പലർക്കും പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഒരു കുട്ടിയെ നാലു തവണ പരുന്ത് ആക്രമിച്ചു. മീൻ വിൽപനക്കാർക്കും പരുന്ത് വലിയ ശല്യമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മീൻവിൽപ്പനക്കാരൻ ചികിത്സ തേടുകയും ചെയ്തു. പഞ്ചായത്തംഗം അനീഷ് എസ്. ചേപ്പാട് അറിയിച്ചതിനെത്തുടർന്നാണ് ഫോറസ്റ്റ് റസ്ക്യൂവർ ചാർളി വർഗീസെത്തിയത്. റാന്നിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറും. രണ്ടു മാസം മുൻപ് ചിങ്ങോലി ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ഭീഷണിയായ മറ്റൊരു പരുന്തിനെയും പിടികൂടിയിരുന്നു.
Read Moreകൃഷിയിലൂടെ നല്ല പാഠം രചിച്ച് മാതൃകയാവുന്ന ഭിന്നശേഷിക്കാരായ കുട്ടിക്കർഷകർ
ചെങ്ങന്നൂര്‍: സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പു നടത്തി നാടിനു മാതൃകയാവുകയാണ് ഭിന്നശേഷിക്കാരായ ഒരുപറ്റം കുട്ടിക്കര്‍ഷകര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കൊല്ലക്കടവിലാണ് പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്നഭിന്നശേഷിക്കാരായ കുട്ടിക്കര്ഷകരുള്ളത്. തങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണയും ഊര്‍ജവും സമാഹരിച്ച് ഇടറുന്ന പാദങ്ങളും തളരുന്ന കരങ്ങളും നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിലുറപ്പിച്ചു കാര്‍ഷികവൃത്തിയില്‍ വിജയഗാഥ രചിക്കുകയാണിവര്‍. ഒരു കാലത്ത് രോഗം തളര്‍ത്തിയ ശരീരവും മനസുമായി വീട്ടകങ്ങളിലെ ഇരുളടഞ്ഞ മൂലകളില്‍ തളയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട തങ്ങളുടെ മക്കളെയോര്‍ത്ത് ഹൃദയം നുറുങ്ങിയ രക്ഷിതാക്കളുടെ സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ ഇന്നലെവരെ ഭിന്നശേഷിക്കാരെന്ന ലേബലില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന തങ്ങളുടെ മക്കള്‍ പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താന് കഴിഞ്ഞതാണ് അവരുടെ കണ്ണുകളിലെ തിളക്കത്തിനു കാരണം. ചെറിയനാട് പഞ്ചായത്തിലെ കടയിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് എര്‍ത്ത് ട്രസ്റ്റിന്റെ കീഴിലുള്ള മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്റര്‍ നടപ്പിലാക്കിയ വിളവ് -2023 സമ്മിശ്ര…
Read Moreഇറാൻ പ്രസിഡന്റ് മരിച്ചെന്ന് സ്ഥിരീകരണം; ഹെലികോപ്റ്റർ പൂർണമായും കത്തി
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ. തകർന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. കോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന കോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ രക്ഷാപ്രവർത്തനത്തിന് അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തിരച്ചിൽ നടത്തിവരികയായിരുന്നു. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ കോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരന്മാരും മൂന്ന് ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്. മേഖലയിൽ…
Read Moreമുറിപൂട്ടി സുഖമായി കിടന്നുറങ്ങി രണ്ട് വയസുകാരി; പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
കുഞ്ഞുങ്ങളുടെ വികൃതികൾ ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് എട്ടിന്റെ പണി നൽകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാഞ്ഞിരപ്പള്ളിയിൽ നടന്നത്. രണ്ട് വയസുകാരി മുറിക്കുള്ളിൽ കയറി വാതിലടച്ച് സുഖമായി കിടന്നുറങ്ങി. മുറിയിലേക്ക് പോയ കുഞ്ഞിനെ ദീർഘനേരമായിട്ടും കാണാതെ വന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ മുറിയിലേക്ക് പോയി. എന്നാൽ മുറിയുടെ വാതിൽ തുറക്കാൻ സാധിക്കുന്നില്ല. കുഞ്ഞ് അകത്തു നിന്നും മുറി പൂട്ടിയിരുന്നു. എത്രശ്രമിച്ചിട്ടും മാതാപിതാക്കൾക്ക് വാതിൽ തുറക്കാനായില്ല. കുഞ്ഞിനെ വിളിച്ച് നോക്കിയിട്ടും അകത്തു നിന്നും യാതൊരു അനക്കവും കേട്ടതുമില്ല. ജനാലയിൽ കർട്ടൻ കിടക്കുന്നതു കാരണം അകത്തുള്ളത് കാണാനും സാധിക്കുന്നില്ലായിരുന്നു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ ഫയർഫോഴ്സ് ഓഫീസിൽ നേരിട്ടെത്തി കാര്യം ധരിപ്പിച്ചു. ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ട കാഴ്ച എല്ലാവരിലും ചിരി പടർത്തി. പ്രശ്നം എല്ലാം ചെയ്ത് വച്ചിട്ട് രണ്ടു വയസുകാരി കുറുന്പി സുഖമായി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. ആശാട്ടി ഇതൊന്നും…
Read Moreനാലാം തവണയും സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രം തിരുത്തിക്കുറിച്ച് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയും സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. ഇന്നലെ നടന്ന സീസണിലെ അവസാന ലീഗ് പോരാട്ടത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു കീഴടക്കിയാണു നീലപ്പടയുടെ പടയോട്ടം. സിറ്റിക്കായി ഫിൽ ഫോഡൻ രണ്ടു ഗോൾ (2’, 18’) നേടി. റോഡ്രിയുടെ വകയാണു ശേഷിച്ച ഒരു ഗോൾ. മുഹമ്മദ് കുഡുസാണ് വെസ്റ്റ്ഹാമിന്റെ ഏകഗോളിന്റെ ഉടമ. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു കുഡുസിന്റെ ഗോൾ. കളിയുടെ എല്ലാ മേഖലകളിലും സിറ്റിയുടെ സന്പൂർണ ആധിപത്യമാണ് ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. ഫോട്ടോഫിനിഷിലേക്കു നീങ്ങിയ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണലിനെ പിന്തള്ളിയാണ് സിറ്റി കിരീടം ഷെൽഫിലെത്തിച്ചത്. പോയിന്റ് നിലയിൽ രണ്ടാമതുണ്ടായിരുന്ന ഗണ്ണേഴ്സ് ഇന്നലെ എവർട്ടണനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയെങ്കിലും വെസ്റ്റ്ഹാമിനെതിരായ സിറ്റിയുടെ ജയത്തോടെ അവരുടെ കിരീടമോഹങ്ങൾ…
Read More99,99,94,95,999.99 രൂപ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി: കണ്ണ് തള്ളി അക്കൗണ്ട് ഉടമ; സംഭവിച്ചതിങ്ങനെ…
രാവിലെ കണ്ണ് തുറക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ ക്രെഡിറ്റ് ആയതായി ഒരു മെസേജ് കണ്ടാലോ. പെട്ടെന്ന് ആവേശഭരിതരായേക്കാം, എന്നാൽ ഉടൻ തന്നെ ഇത് ഒരു തട്ടിപ്പാണെന്ന് മനസിലാക്കി ബാങ്കിനെ അറിയിക്കുക. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ നിന്നുള്ള ഭാനു പ്രകാശ് തന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടത് കണ്ട് ആദ്യം ആശ്ചര്യപ്പെട്ടു. തന്റെ ബറോഡ യുപി ബാങ്ക് അക്കൗണ്ട് 99,99,94,95,999.99 രൂപ കാണിക്കുന്നത് കണ്ടപ്പോൾ ഭാനു പ്രകാശിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തുടർന്ന് സംഭവം ബാങ്ക് അധികൃതരെ അറിയിക്കുകയും സോഫ്റ്റ്വെയർ തകരാറാണെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നാലെ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് ഉടമയോട് സംഭവിച്ച കാര്യത്തെ കുറിച്ച് അറിയിച്ച ഉദ്യോഗസ്ഥൻ, പ്രശ്നം പരിഹരിക്കുന്നത് വരെ ഈ അക്കൗണ്ട്…
Read More