ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​ര​ണം; ഹെ​ലി​കോ​പ്റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി

ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. കോ​പ്റ്റ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തു​ർ​ക്കി​യു​ടെ ഡ്രോ­​ണാ­​ണ് ത​ക​ർ​ന്ന കോ​പ്റ്റ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് റ​ഷ്യ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​യ​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ12 മ​ണി​ക്കൂ​റാ​യി നാ​ൽ​പ​തി​ലേ​റെ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്‌​മാ​തി അ​ട​ക്ക​മു​ള്ള​വ​രും ഈ ​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​യ​ൽ രാ​ജ്യ​മാ​യ അ​സ​ർ​ബൈ​ജാ​നി​ലെ പ്ര​സി​ഡ​ന്‍റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു റെ​യ്സി. അ​ദ്ദേ​ഹ​വും അ​നു​ച​ര​ന്മാ​രും മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്.

മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​താ​യി​രി​ക്കാം കോ​പ്റ്റ​ർ പെ​ട്ടെ​ന്ന് ഇ​ടി​ച്ചി​റ​ക്കാ​ൻ കാ​ര​ണം. റെ​യ്സി ഉ​ണ്ടാ​യി​രു​ന്ന കോ​പ്റ്റ​റാ​ണ് ഇ​ടി​ച്ചി​റ​ങ്ങി​യ​തെ​ന്ന് ഇ​റേ​നി​യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ഹ​മ്മ​ദ് വാ​ഹി​ദി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment