അ ‘അമ്മ’; മ​ല​യാ​ളം പ​ഠി​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ത്തി

കു​റ​വി​ല​ങ്ങാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ച​ങ്ങാ​തി പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് മ​ല​യാ​ളം പ​ഠി​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ത്തി. തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്നു​മാ​സം കൊ​ണ്ട് മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ക എ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം പാ​ഠ​പു​സ്ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് മ​ല​യാ​ള​പ​ഠ​നം. ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യം നേ​ടി​യ ഇ​ൻ​സ്ട്ര​ക്‌​ട​ർ​മാ​രാ​ണ് പ​ഠ​ന​ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​ഴി​വു​വേ​ള​ക​ളും ഞാ​യ​റാ​ഴ്ച​ക​ളു​മാ​ണ് പ​ഠ​ന​ക്ലാ​സു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 30 വ​രെ പ​ഠി​താ​ക്ക​ളാ​ണ് ഓ​രോ കേ​ന്ദ്ര​ത്തി​ലും ഉ​ള്ള​ത്. ഇ​വ​ർ​ക്ക് ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത മാ​സം ആ​ദ്യ​മോ പ​രീ​ക്ഷ​യു​ണ്ടാ​കും. വി​ജ​യി​ക​ൾ​ക്കു സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

Read More

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പീ​ഡ​നം; പ​രാ​തി ന​ല്‍​കു​ന്ന സ്ത്രീ​ക​ളെ അ​ധി​കാ​രി​ക​ൾ മാ​ന​സി​ക​മാ​യി ത​ക​ര്‍​ക്കു​ന്നു; വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നേ​രി​ടു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കു​ന്ന സ്ത്രീ​ക​ളെ അ​തി​നു​ശേ​ഷം മാ​ന​സി​ക​മാ​യും വൈ​കാ​രി​ക​മാ​യും ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നു എ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ: പി. ​സ​തീ​ദേ​വി. തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​നു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ദേ​വി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലു​ൾ​പ്പെ​ടെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​മു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ള്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും കൂ​ടു​ത​ലാ​യി വ​രു​ന്നു​ണ്ട്. ഈ ​പ​രാ​തി​ക​ളി​ല്‍ പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലി​നോ​ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​ണ് നി​ര്‍​ദ്ദേ​ശി​ക്കാ​റു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ സൈ​ബ​ര്‍ സെ​ല്ലു​ക​ള്‍ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട്. വാ​ട്‌​സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള പോ​സ്റ്റു​ക​ള്‍, മ​റ്റു ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രാ​തി കി​ട്ടി​യാ​ല്‍ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​നും കു​റ്റ​ക്കാ​രെ തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും​വി​ധം പൊ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ല്ലി​നെ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധ്യ​ക്ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നി​ങ്ങ​ൾ​ക്കി​ത് പാ​ഴ്‌​വ​സ്തു; ശ്രീ​ന​ന്ദി​നി​ത് പാ​ഴ്വ​സ്തു​ക്ക​ള​ല്ല; ക​ര​സ്പ​ർ​ശ​ത്തി​ലൂ​ടെ കാ​ഴ്ച​യു​ടെ വ​ർ​ണ വി​സ്മ​യം തീ​ർ​ത്ത് ഒ​ൻ​പ​താം ക്ലാ​സു​കാ​ര​ൻ

കൂ​ത്തു​പ​റ​മ്പ്: ഉ​പ​യോ​ഗം ക​ഴി​ഞ്ഞ ശേ​ഷം പ​ല​രും വ​ലി​ച്ചെ​റി​ഞ്ഞ് ക​ള​യു​ന്ന പ്ലാ​സ്റ്റി​ക്കും ഹാ​ർ​ഡ് ബോ​ർ​ഡു​മെ​ല്ലാം ശ്രീ​ന​ന്ദി​ന് പാ​ഴ്വ​സ്തു​ക്ക​ള​ല്ല. ത​ന്‍റെ ക​ര​സ്പ​ർ​ശ​ത്തി​ലൂ​ടെ ഇ​തൊ​ക്കെ ഉ​പ​യോ​ഗി​ച്ച് വി​വി​ധ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​റു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി​ക്ക​ടു​ത്ത് ക​ല്ലാ​യി​യി​ലെ ശ്രീ​ന​ന്ദ​ന​ത്തി​ൽ കെ.​ശ്രീ​ന​ന്ദ് എ​ന്ന ഒ​മ്പ​താം ക്ലാ​സു​കാ​ര​ൻ. അ​ധ്യാ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ​രം സ്കൂ​ൾ ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ ത​ന്നെ നി​ർ​മി​ച്ചു ന​ൽ​കി അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴേ തു​ട​ങ്ങി​യ​താ​ണ് ശ്രീ ​ന​ന്ദി​ന് വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ക​മ്പം. അ​തി​നാ​ൽ ത​ന്നെ വീ​ടി​ന​ടു​ത്തും മ​റ്റും നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷ്മ​ത​യോ​ടെ നി​രീ​ക്ഷി​ക്കും. അ​തി​നു ശേ​ഷം അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്ക് ഷീ​റ്റു​ക​ളും ഹാ​ർ​ഡ് ബോ​ർ​ഡും ഹോം ​ഷീ​റ്റു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ രൂ​പം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ക. ഇ​ങ്ങ​നെ നി​ർ​മി​ച്ച​തി​ൽ ലോ​റി, ബ​സ്, റോ​ഡ് റോ​ള​ർ, ജീ​പ്പ് സ്കൂ​ട്ട​ർ, ഹി​റ്റാ​ച്ചി എ​ന്നി​വ​യൊ​ക്കെ​യു​ണ്ട്. സ്വ​യം നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് റി​മോ​ർ​ട്ട് മെ​ഷീ​ൻ കൂ​ടി ഘ​ടി​പ്പി​ച്ച തോ​ടെ റി​മോ​ർ​ട്ടി​ൽ…

Read More

മാ​ന്നാ​ർ ക​വി​താ കൊ​ല​പാ​ത​കം; ക​ല എ​വി​ടെ, അ​നി​ൽ എ​ത്തു​മോ?; ഒ​രു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പു​തി​യ  തെ​ളി​വു​ക​ൾ ഒ​ന്നും​കി​ട്ടാ​തെ ഇ​രു​ട്ടി​ൽ​ത്ത​പ്പി പോ​ലീ​സ്

മാ​ന്നാ​ര്‍: ക​ല​യു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ള്‍ പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത് ക​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ത്ത​തും എ​ല്ലാം അ​റി​യാ​വു​ന്ന ഒ​ന്നാം പ്ര​തി അ​നി​ൽ എ​ത്താ​ത്ത​തു​മാ​ണ്. ​ഒ​രു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഒ​ന്നു​മു​ണ്ടാ​കാ​ത്ത​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​യ്ക്കു​ന്നു. 15വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ ഇ​ര​മ​ത്തൂ​ര്‍ പാ​യി​ക്കാ​ട്ട് മീ​ന​ത്തേ​തി​ല്‍ ക​ല​യെ കൊ​ന്നു കു​ഴി​ച്ച് മൂ​ടി​യ കേ​സി​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​ര്‍ ല​ഭി​ച്ച​തു മാ​ത്ര​മാ​ണ് പു​തി​യ പു​രോ​ഗ​തി. തു​ട​ക്ക​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന് പേ​രെ 10 ദി​വ​സ​ത്തോ​ളം ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്തി​ട്ടും ക​ല​യു​ടെ മൃ​ത​ദേ​ഹം എ​വി​ടെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ട് മു​ത​ലാ​ണ് കേ​സ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്കും അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും ല​ഭി​ച്ച ഊ​മ​ക്കത്തു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.​ഒ​രു മാ​സ​ത്തോ​ളം അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​ന്നി​ത്ത​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്…

Read More

ജനിതക ഘടകങ്ങൾക്കു സ്വാധീനമുണ്ടോ?

ഭ​ക്ഷ​ണ ഘ​ട​ക​ങ്ങ​ൾപ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കു​റ​ഞ്ഞ ഭ​ക്ഷ​ണ​ക്ര​മ​വും വി​റ്റാ​മി​ൻ എ, ​ബീ​റ്റാ ക​രോ​ട്ടി​ൻ തു​ട​ങ്ങി​യ അ​വ​ശ്യ പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വും ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യൂ​ട്രീ​ഷ​ൻ (എ​ൻ​ഐ​എ​ൻ) റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​മു​ൾ​പ്പെ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഉ​പ​ഭോ​ഗം കു​റ​വാ​ണ്. ഇ​തും ഉ​യ​ർ​ന്ന കാ​ൻ​സ​ർ സാ​ധ്യ​ത​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ജ​നി​ത​ക ഘ​ട​ക​ങ്ങ​ൾഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ വ​രാ​ൻ ജ​നി​ത​ക പ്ര​ത്യേ​ക​ത​ക​ളും കാ​ര​ണ​മാ​കാ​റു​ണ്ട്.​ വി​ര​ള​മാ​ണെ​ങ്കി​ലും ഫാ​ൻ​കോ​ണി അ​നീ​മി​യ (fanconi anemia), ലി-​ഫ്രോ​മേ​നി സി​ൻ​ഡ്രോം(Li -Fraumeni syndrome) തു​ട​ങ്ങി​യ ജ​നി​ത​ക സി​ൻ​ഡ്രോ​മു​ക​ളു​ടെ ഫാ​മി​ലി ഹി​സ്റ്റ​റി​യും ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​റിനു കാ​ര​ണ​മാ​യി കാ​ണു​ന്നു​ണ്ട്. ഓ​റ​ൽ ക്യാ​വി​റ്റി ക്യാ​ൻ​സർചു​ണ്ടു​ക​ൾ, നാ​വ്, ക​വി​ൾ, വാ​യ​യു​ടെ അ​ടി​ഭാ​ഗം, മോ​ണ എ​ന്നി​വ​യി​ലെ കാ​ൻ​സ​റു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വാ​യി​ൽ സ്ഥി​ര​മാ​യ വ്ര​ണ​ങ്ങ​ളോ മു​ഴ​ക​ളോ ഉ​ണ്ടാ​കു​ക, ച​വ​യ്ക്കാ​നോ വി​ഴു​ങ്ങാ​നോ ഉ​ള്ള ബു​ദ്ധി​മു​ട്ട്, ശ​ബ്ദ​ത്തി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ൾ…

Read More

ചൈ​ന​യി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത്; കൊ​ച്ചി​യി​ല്‍  ഒ​രാ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ചൈ​ന​യി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ തോ​പ്പും​പ​ടി പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഷ്‌​ക​ര്‍ എ​ന്ന​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. ലാ​വോ​സി​ലെ യി​ങ് ലോം​ഗ് ക​മ്പ​നി​യി​ലേ​ക്കാ​ണ് നാ​ലു ല​ക്ഷം രൂ​പ വാ​ങ്ങി തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റി​യ​ച്ച​തെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ആ​റു പേ​രാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ചൈ​ന​യി​ലേ​ക്ക് പോ​യി​ട്ടു​ള്ള​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തോ​പ്പും​പ​ടി പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

” നി​ന്നെ ഞ​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കി​ല്ല”… കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണ ആ​റു​വ​യ​സു​കാ​ര​ന് ര​ക്ഷ​ക​രാ​യി ക​ളി​ക്കൂ​ട്ടു​കാ​ർ; അഭിനന്ദിച്ച് നാട്ടുകാർ

ചാ​വ​ക്കാ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണ ക​ളി​ക്കു​ട്ടു​കാ​ര​ന് ര​ക്ഷ​ക​രാ​യ​ത് ഒ​പ്പം ക​ളി​ച്ചി​രു​ന്ന​വ​ർ.പു​തി​യ​വീ​ട്ടി​ൽ നൗ​ഷാ​ദ് -സ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റി​യാ​ൻ (ആ​റ്) ഒ​രു മ​ന​യൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പ​ത്തെ വെ​ള​ളം നി​റ​ഞ്ഞ തോ​ട്ടി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ണു. റി​യാ​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന​ത് ക​ണ്ട് ഒ​പ്പം ക​ളി​ച്ചി​രു​ന്ന മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി സാ​യ് കൃ​ഷ്ണ​യും നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദ​ർ​ശും ഓ​ടി​യെ​ത്തി. ആ​ഴ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​തെ ഇ​രു​വ​രും ചേ​ർ​ന്ന് റി​യാ​സി​നെ ക​യ​റ്റു​ക​യാ​യി​രു​ന്നു. ക​ര​ക്ക​യ​റ്റാ​ൻ പ്ര​യാ​സ​മാ​യ​പ്പോ​ൾ ആ​ദ​ർ​ശ് സ​മീ​പ​ത്തെ ക്ല​ബി​ലെ യു​വാ​ക്ക​ളെ അ​റി​യി​ച്ചു. അ​വ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴെ​ക്കും സാ​യ്കൃ​ഷ്ണ ര​ക്ഷ​ക​നാ​യി. കു​ടും​ബ​ശ്രീ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​താ​വ് സ​ജ​ന വ​ന്ന​പ്പോ​ൾ കു​ടെ വ​ന്ന​താ​യി​രു​ന്നു മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​ൻ. മു​ല്ല​പ്പ​ള്ളി സ്മ​നേ​ഷ്-​രേ​ഷ്മ​യു​ടെ മ​ക​നാ​ണ് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി സാ​യ് കൃ​ഷ്ണ. മാ​ളി​യേ​ക്ക​ൽ വി​നോ​ദ്- വി​ജി​ത മ​ക​നാ​ണ് നാ​ലാം ക്ലാ​സു​കാ​ര​നാ​യ ആ​ദ​ർ​ശ് വി​നോ​ദ്.…

Read More

ക​ൺ​കു​ളി​ർ​ക്കെ ഗു​രു​വാ​യൂ​ര​പ്പ​നെ കാ​ണാം; ഓ​ഗ​സ്റ്റ്മാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ അ​വ​ധി; ഗു​രു​വാ​യൂ​രി​ൽ  വി​ഐ​പി ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം

ഗു​രു​വാ​യൂ​ർ: ​ ഭ​ക്ത​ർ​ക്കു സു​ഗ​മ​മാ​യ ദ​ർ​ശ​നസൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഈ ​മാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി വ​രു​ന്ന അ​വ​ധിദി​വ​സ​ങ്ങ​ളി​ൽ വിഐപി ​ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ഭ​ര​ണസ​മി​തി തീ​രു​മാ​നി​ച്ചു. തു​ട​ർ​ച്ച​യാ​യ പൊ​തു അ​വ​ധി വ​രു​ന്ന 18,19,20 ദി​വ​സ​ങ്ങ​ളി​ലും 25, 26, 27,28 തീ​യ​തി​ക​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.പൊ​തുവ​രി നി​ൽ​ക്കു​ന്ന ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​തി​നാ​ണ് ഈ ​തീ​രു​മാ​നം. പൊ​തു അ​വ​ധിദി​ന​ങ്ങ​ളി​ൽ പ​തി​വു ദ​ർ​ശ​നനി​യ​ന്ത്ര​ണം തു​ട​രും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​രത്തേ ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​ക്ഷേ​ത്രം ന​ട തു​റ​ക്കും. ഇ​ല്ലംനി​റ ച​ട​ങ്ങ് ന​ട​ക്കു​ന്ന 18ന് ​പു​ല​ർ​ച്ചെ നാ​ല​രവ​രെ മാ​ത്ര​മേ സ്പെ​ഷ​ൽ/ വി​ഐപി,​ പ്രാ​ദേ​ശി​കം, സീ​നി​യ​ർ സി​റ്റി​സ​ൺ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കു​ക​യു​ള്ളൂ. ശ്രീ​കോ​വി​ൽ നെ​യ്‌വി​ള​ക്ക് വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്കു​ള്ള ദ​ർ​ശ​ന​വും പു​ല​ർ​ച്ചെ നാ​ല​ര​ക്ക് അ​വ​സാ​നി​പ്പി​ക്കും. ഇ​ല്ലംനി​റ ദി​ന​ത്തി​ൽ ചോ​റൂ​ൺ ക​ഴി​ഞ്ഞു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള സ്പെ​ഷൽ ദ​ർ​ശ​നം പ​ന്തീ​ര​ടിപൂ​ജ​യ്ക്കുശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു. അ​ഷ്ട​മി​രോ​ഹി​ണിദി​ന​ത്തി​ലും പ​തി​വുനി​യ​ന്ത്ര​ണം തു​ട​രും. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി…

Read More

ഇജ്ജാതി മനുഷ്യൻ… സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ള​ക്കിമ​റി​ച്ചു മ​മ്മൂ​ക്ക; ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ പാഷനേയെന്ന് ആരാധകർ

മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ഫോ​ട്ടോ സെ​ൻ​സ് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ… കാ​മ​റ ഏ​ത് ആം​ഗി​ളി​ല്‍ വ​ച്ചാ​ലും മ​മ്മൂ​ക്ക​യു​ടെ ലു​ക്ക് റെ​ഡി​യാ​ണ്. അ​ങ്ങ​നെ​യൊ​രു ലു​ക്കും ചി​ത്ര​വു​മാ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ്രാ​യം റി​വേ​ഴ്‌​സ് ഗി​യ​റി​ല്‍ എ​ന്ന പ്ര​യോ​ഗം അ​ക്ഷ​രാ​ർ​ഥ​ത്തി​ല്‍ ശ​രി​വ​യ്ക്കാം മ​മ്മൂ​ട്ടി​യു​ടെ കാ​ര്യ​ത്തി​ല്‍. ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​റും അ​ഭി​നേ​താ​വു​മാ​യ ഷാ​നി ഷാ​കി​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. മ​മ്മൂ​ട്ടി ത​ന്നെ​യാ​ണ് ഫോ​ട്ടോ​യു​ടെ സ്റ്റൈ​ലിം​ഗ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നാ​യി​രു​ന്നു ഷാ​നി കു​റി​ച്ച​ത്. ​രസ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങേ​രൊ​ക്കെ എ​ന്തി​ട്ട് വ​ന്നാ​ലും ഒ​ടു​ക്ക​ത്തെ ലു​ക്ക​ല്ലേ, 32 തി​ക​ഞ്ഞ ചെ​റു​പ്പ​ക്കാ​ര​ന്‍, ഇ​പ്പോ​ഴ​ത്തെ പി​ള്ളേ​രു​ടെ ഓ​രോ ഫാ​ഷ​നേ, ഈ ​പ​യ്യ​ന് വേ​റെ പ​ണി​യൊ​ന്നു​മി​ല്ലേ, വെ​റു​തെ നാ​ട്ടു​കാ​രെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ക്കാ​ന്‍, ഇ​തൊ​ന്നും അ​ത്ര ന​ല്ല​ത​ല്ലാ​ട്ടോ, വീ​ണ്ടും സോ​ഷ്യ​ല്‍​മീ​ഡി​യ ഇ​ള​ക്കി മ​റി​ച്ചു, ഇ​ങ്ങ​ളി​തെ​ന്ത് ഭാ​വി​ച്ചാ​ണ്, പി​ള്ളേ​രൊ​ക്കെ മാ​റി നി​ന്നോ​ളൂ​ട്ടോ… എന്നിങ്ങനെ പോകുന്നു ക​മ​ന്‍റു​ക​ൾ.

Read More

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശേ​ഷം തൃ​ശൂ​രി​ൽ തി​രി​ച്ചെ​ത്തി​യ ആം​ബു​ല​ൻ​സ് ടീ​മി​ന് അ​ശ്വ​നി ആ​ശു​പ​ത്രി​യു​ടെ ആ​ദ​രം

തൃ​ശൂ​ർ: വ​യ​നാ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 10 ആം​ബു​ല​ൻ​സു​ക​ളും 10 ഫ്രീ​സ​റു​ക​ളു​മാ​യി തൃ​ശൂ​രി​ൽ​നി​ന്നു പോ​യി ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യ സം​ഘ​ത്തി​ന് അ​ശ്വി​നി ആ​ശു​പ​ത്രി​യു​ടെ ആ​ദ​രം. ഇ​ന്ന​ലെ വൈ​കീ​ട്ട് തൃ​ശൂ​രി​ൽ മ​ട​ങ്ങി​യെ​ത്തി​യ ആം​ബു​ല​ൻ​സ് സാ​ര​ഥി​ക​ളെ അ​ശ്വി​നി ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ആ​ദ​രി​ച്ചു. അ​ശ്വി​നി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് ആം​ബു​ല​ൻ​സു​മാ​യി എ​ത്തി​യ​വ​രെ സ്വീ​ക​രി​ച്ച​ത്. ഡി​എം​ഒ ഡോ. ​ടി.​പി. ശ്രീ​ദേ​വി, ഡെ​പ്യൂ​ട്ടി ഡി​എ​ഒ ഡോ. ​എ​ൻ.​എ ഷീ​ജ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രം ഓ​ഫീ​സ​ർ ഡോ. ​ടി.​പി സ​ജീ​വ്, ആ​ർ​ദ്രം ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​ജി​ത്ത് ദാ​സ്, അ​ശ്വി​നി ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​മാ​രാ​യ ഡോ. ​എ.​സി. വേ​ലാ​യു​ധ​ൻ, എ​എ​സി പ്രേ​മാ​ന​ന്ദ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ പി.​കെ. രാ​ജു, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ വി.​പി. പ്ര​ജേ​ഷ്, ന​ഴ്സിം​ഗ് സു​പ്ര​ണ്ട് എ​ൽ.​ഡി ഉ​ഷാ​റാ​ണി പി​ആ​ർ​ഒ സ​ന്തോ​ഷ് കോ​ല​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തൃ​ശൂ​രി​ൽ നി​ന്നും ആം​ബു​ല​ൻ​സു​ക​ളു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക്…

Read More