കാഞ്ഞിരപ്പള്ളി: വിഷരഹിതമായ പച്ചക്കറികളും കണ്ണിന് കുളിർമയേകുന്ന ചെടികളും കൊണ്ട് സന്പന്നമാണ് പൊൻകുന്നം പിഎൻപി റോഡിൽ കുരിശുംമൂട്ടിൽ ജൂലിയ തോമസിന്റെ വീട്. 25 വർഷംമുന്പ് വീട്ടിലെ ആവശ്യങ്ങൾക്കായി പച്ചക്കറി കൃഷി തുടങ്ങിയ ജൂലിയ ഇന്ന് ചിറക്കടവ് പഞ്ചായത്തിലെ മികച്ച വനിതാ കർഷകയാണ്. പാവൽ, കോവൽ, പയർ, വെണ്ട, വഴുതന, കോളിഫ്ലവർ, കാബേജ്, തക്കാളി, വിവിധയിനം പച്ചമുളക്, വെള്ളരി, ചീര, കപ്പ, വാഴ, ചേന, ചേന്പ്, കരിന്പ് തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം വിവിധയിനം ചെടികളും ജൂലിയയുടെ വീട്ടുമുറ്റത്തുണ്ട്. ഒരു ഏക്കറിലാണ് ഈ വിസ്മയ കാഴ്ച. വിഷരഹിതമായ പച്ചക്കറികൾ വാങ്ങാൻ പ്രദേശത്തെ നിരവധി ആളുകളാണ് ജൂലിയയുടെ വീട്ടിലേക്ക് വരുന്നത്. വീട്ടിൽ തന്നെയാണ് ഇവയെല്ലാം വില്പന നടത്തുന്നതും. കൃഷിയോടൊപ്പം മൂന്ന് പശുക്കളുമുണ്ട്. ചിറക്കടവ് പഞ്ചായത്ത് കൃഷിഭവന്റെ മികച്ച വനിതാ കർഷകശ്രീ അവാർഡ്, പൊൻകുന്നം, ചിറക്കടവ് സർവീസ് സഹകരണ ബാങ്കുകളുടെ…
Read MoreDay: March 8, 2025
ഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും… ഫാമിൽ നിന്ന് മോഷ്ടിച്ച 27 ആടുകളെ വാങ്ങിയത് പോലീസുകാരൻ
നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്നു തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പോലീസുകാരൻ. മോഷണക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം പോലീസുകാരനെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചെങ്ങമനാട് പോലീസിന്റെ സഹായഹസ്തം. ശ്രീമൂലനഗരം സ്വദേശിയായ സിറ്റി പോലീസിന് കീഴിലുള്ള എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരനെതിരെയാണ് മോഷണമുതൽ വാങ്ങിയതിന് ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പോലീസ് അസോസിയേഷൻ നേതാവ് കൂടിയായതിനാലാണ് അസോസിയേഷന്റെ സംരക്ഷണ കവചം ആരോപണ വിധേയനുണ്ടെന്നാണ് പറയുന്നത്. നേരത്തെ പോലീസുകാരന്റെ പിതാവിന് ആടുകച്ചവടം ഉണ്ടായിരുന്നു. അതിനാൽ പിതാവാണ് ആടിനെ വാങ്ങിയതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ പ്രതികളുടെ മൊഴി പോലീസുകാരന് കുരുക്കാകുകയായിരുന്നു. ജനുവരി 14ന് പുലർച്ചെയാണ് ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ…
Read Moreസൈന്യവും അസദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ: സിറിയയിൽ 200ലേറെ പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 200ലേറെ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അസദിന്റെ വിശ്വസ്തർ സർക്കാർ സേനയ്ക്കെതിരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ സിറിയയിലെ പുതിയ സർക്കാരിനൊപ്പം നിൽക്കുന്ന സൈനികർ നടത്തിയ പ്രത്യാക്രമണങ്ങളിലാണു നിരവധി ആളുകൾ കൊല്ലപ്പെട്ടത്. തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ കനത്ത ആക്രമണമാണ് സൈന്യം നടത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആക്രമണമുണ്ടായി. ഡിസംബർ ആദ്യം ഇസ്ലാമിക് ഗ്രൂപ്പായ ഹയാത്ത് തഹ്രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പോരാട്ടം ആരംഭിച്ചതിനുശേഷം 200ലേറെ പേർ കൊല്ലപ്പെട്ടു. യഥാർഥ കണക്ക് ഇതിലുമേറെയാണെന്നു പുറത്തുവരുന്ന വിവരം. 2011 മാർച്ച് മുതൽ സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Read Moreഫാമിൽ നിന്ന് 29 ആടുകളെ മോഷ്ടിച്ച് യുവാക്കൾ; മോഷണ മുതൽ വാങ്ങിയത് എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരൻ; പിന്നീട് സംഭവിച്ചത്
നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്നു തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പോലീസുകാരൻ. മോഷണക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം പോലീസുകാരനെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചെങ്ങമനാട് പോലീസിന്റെ സഹായഹസ്തം. ശ്രീമൂലനഗരം സ്വദേശിയായ സിറ്റി പോലീസിന് കീഴിലുള്ള എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരനെതിരെയാണ് മോഷണമുതൽ വാങ്ങിയതിന് ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പോലീസ് അസോസിയേഷൻ നേതാവ് കൂടിയായതിനാലാണ് അസോസിയേഷന്റെ സംരക്ഷണ കവചം ആരോപണ വിധേയനുണ്ടെന്നാണ് പറയുന്നത്. നേരത്തെ പോലീസുകാരന്റെ പിതാവിന് ആടുകച്ചവടം ഉണ്ടായിരുന്നു. അതിനാൽ പിതാവാണ് ആടിനെ വാങ്ങിയതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ പ്രതികളുടെ മൊഴി പോലീസുകാരന് കുരുക്കാകുകയായിരുന്നു. ജനുവരി 14ന് പുലർച്ചെയാണ് ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ…
Read Moreഎന്റെ മൂക്കുത്തി അമ്മനൊപ്പം: നയൻതാരയ്ക്കും മീനയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു; മൂന്ന് പേരും മൂക്കുത്തി അമ്മനാവാൻ പെർഫെക്റ്റ് ആണെന്ന് ആരാധകർ
ആർ.ജെ. ബാലാജിയും എൻ.ജെ. ശരവണനും സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. കൂട്ടത്തിൽ നടി ഖുശ്ബു പങ്കുവച്ച ചിത്രവും ശ്രദ്ധ നേടി കഴിഞ്ഞു. നയൻതാരയ്ക്കും മീനയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഖുശ്ബു പങ്കുവച്ചത്. എന്റെ മൂക്കുത്തി അമ്മനൊപ്പം എന്നാണ് ഖുശ്ബു ചിത്രത്തിനു അടിക്കുറിപ്പ് നൽകിയത്. നയൻതാര മാത്രമല്ല, നിങ്ങൾ മൂന്നുപേരും മൂക്കുത്തി അമ്മനാവാൻ പെർഫെക്റ്റ് ആണെന്നാണ് ആരാധകരുടെ കമന്റ്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ. ഒരു കോടിയിൽ അധികം ചെലവിൽ ഒരുക്കിയ പ്രത്യേക സെറ്റിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. നൂറു കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടെയ്ൻമെന്റുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സുന്ദർ സി ആണ്…
Read Moreജൂണിയർ ചെസ് പ്രണവ് ലോക ചാന്പ്യൻ
പെട്രോവാക് (മോണ്ടിനെഗ്രോ): പതിനെട്ടുകാരനായ ഡി. ഗുകേഷ് എന്ന ഫിഡെ ലോക ചാന്പ്യനു പിന്നാലെ ലോക ജൂണിയർ പട്ടവും ഇന്ത്യയിലേക്ക്. ഇന്ത്യയുടെ ചെസ് ആധിപത്യ വീരഗാഥ തുടർന്ന് പ്രണവ് വെങ്കിടേഷ് ലോക ജൂണിയർ 2025 ചാന്പ്യൻ പട്ടം കരസ്ഥമാക്കി. 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 157 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിലാണ് പതിനെട്ടുകാരനായ പ്രണവ് വെങ്കിടേഷ് ചാന്പ്യനായത്. 17 വർഷത്തിനുശേഷമാണ് പുരുഷ ജൂണിയർ ക്ലാസിക്കൽ ചെസിൽ ഒരു ഇന്ത്യൻ താരം ലോക കിരീടം സ്വന്തമാക്കുന്നതെന്നതും ശ്രദ്ധേയം. അവസാന മത്സരത്തിൽ സ്ലോവേനിയയുടെ മാറ്റിക് ലാവ്റെൻസിക്കിനെതിരേ സമനില നേടി പ്രണവ് 9/11 പോയിന്റുമായി ലോക ജേതാവായി. ബംഗളൂരു സ്വദേശിയായ പ്രണവും ഗുകേഷ്, പ്രഗ്നാനന്ദ എന്നിവരെപ്പോലെ വേലമ്മാൾ ഇൻസ്റ്റിറ്റ്യൂട്ട്, വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി എന്നിവയുടെ പ്രൊഡക്റ്റാണ്.
Read Moreആണവക്കരാർ ഉണ്ടാക്കാം; ഇറാനു കത്തയച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനുമായി ആണവക്കരാർ ഉണ്ടാക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഇറേനിയൻ നേതൃത്വത്തിനു വ്യാഴാഴ്ച കത്തയച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്കു തയാറാകുമെന്നാണു പ്രതീക്ഷയെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു. ആണവക്കരാർ ഇറാനു ഗുണകരമായിരിക്കും. കരാറിനു സമ്മതിച്ചില്ലെങ്കിൽ ഇറാൻ അണ്വായുധം സ്വന്തമാക്കാതിരിക്കാൻ അമേരിക്കയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ അഭിസംബോധന ചെയ്താണ് ട്രംപ് കത്തയച്ചതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. 2015ൽ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈയെടുത്ത് ഇറാനുമായി ആണവക്കരാറുണ്ടാക്കിയിരുന്നു. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്തുന്നതിനു പകരം അവർക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായിരുന്നു കരാർ. അമേരിക്കയ്ക്കു പുറമേ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ, ജർമനി രാജ്യങ്ങളും കരാറിൽ പങ്കാളികളായിരുന്നു. 2018ൽ ട്രംപ് ഭരിക്കവേ ഈ കരാറിൽനിന്ന് അമേരിക്ക ഏപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. തുടർന്ന്…
Read Moreകുത്തിത്തിരി… നാളെ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ സ്പിന്‍ യുദ്ധമാകും
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനല്‍ നാളെ അരങ്ങേറുമ്പോള്‍ കുത്തിത്തിരിയുന്ന പന്തുകളാലുള്ള ആക്രമണ-പ്രത്യാക്രമണങ്ങളായിരിക്കും ഏറ്റവും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സെമിയിലും നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ ടീം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ലാഹോറില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയില്‍ നാലു സ്പിന്നര്‍മാരെ ന്യൂസിലന്‍ഡും ഉപയോഗിച്ചു. ദുബായില്‍ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയെന്നു മനസിലാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിന് എതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അത്. 42 റണ്‍സ് വഴങ്ങിയ വരുണ്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. വരുണ്‍ x സാന്റ്നര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണം വരുണ്‍ ചക്രവര്‍ത്തിയാണ് നയിക്കുന്നതെങ്കില്‍ ന്യൂസിലന്‍ഡിന്റേത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 എഡിഷനില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റ്…
Read Moreഉഭയകക്ഷി സഹകരണ ആഹ്വാനവുമായി ചൈന
ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സൈനികസംഘർഷം അവസാനിപ്പിച്ചശേഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയെ സ്വാഗതം ചെയ്ത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന്റെ നികുതിഭീഷണിക്കിടെയാണ് പരസ്പര സഹകരണത്തിനുള്ള ആഹ്വാനം. യുഎസിന്റെ അധികാര മനോഭാവത്തെയും മേധാവിത്വത്തെയും എതിർക്കുന്നതിൽ ഇരുരാജ്യങ്ങളും നേതൃത്വമായ പങ്കുവഹിക്കണമെന്ന് വാങ് യി അഭിപ്രായപ്പെട്ടു. ആനയും ഡ്രാഗണും ഒരുമിച്ച് നൃത്തം ചെയ്യുകയെന്നതാണ് ഇരുരാജ്യങ്ങൾക്കും അഭികാമ്യം. ശക്തരായ അയല്‍ക്കാരായ രണ്ടുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണം. ഉഭയകക്ഷി സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും കമ്യുണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടി (സിപിപി) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വാങ് യി പറഞ്ഞു. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധം തകർന്നത്. ഇതേത്തുടർന്ന് നാലുവർഷത്തോളം ഇരുസൈന്യവും മേഖലയിൽ മുഖാമുഖം തുടർന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read Moreജയിച്ചു നിർത്തി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0നു മുംബൈ സിറ്റി എഫ്സിയെ കീഴടക്കി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 52-ാം മിനിറ്റിൽ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണ്. പ്ലേ ഓഫിൽ യോഗ്യത നേടില്ലെന്ന് നേരത്തേ ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ്, ഇന്നലത്തെ ജയത്തോടെ 23 മത്സരങ്ങളിൽനിന്ന് 28 പോയിന്റിലേക്കെത്തി. നിലവിൽ ഒന്‍പതാം സ്ഥാനത്താണ് കൊച്ചി ക്ലബ്. അതേസമയം, ഇന്നലത്തെ തോൽവി മുംബൈ സിറ്റിയുടെ പ്ലേ ഓഫ് മോഹങ്ങൾക്കു തിരിച്ചടിയായി. സമനില നേടിയാൽ പ്ലേ ഓഫ് സ്വന്തമാക്കാം എന്ന അവസ്ഥയിലായിരുന്നു മുംബൈ കളത്തിലെത്തിയത്. സീസണിൽ മുംബൈയുടെ അവസാന മത്സരം 11ന് ബംഗളൂരുവിന് എതിരേയാണ്. 12നു ഹൈദരാബാദിന് എതിരേയാണ്…
Read More