തിരുവനന്തപുരം: സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ യുവാവ് ഹെൽമറ്റുകൊണ്ട് ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) അറസ്റ്റിലായി. പൊതു സ്ഥലത്ത് പുകവലിച്ചു നിന്ന ഇയാളോട് സിഗരറ്റ് കളയാൻ പോലീസുകാർ ആവശ്യപ്പെട്ടെങ്കിലും കളഞ്ഞില്ല. തുടർന്ന് ബലംപ്രയോഗിച്ച് സിഗരറ്റ് തട്ടിക്കളഞ്ഞ് പെറ്റി നൽകി പോലീസ് മടങ്ങി. എന്നാൽ പോലീസ് വാഹനം പിൻതുടർന്ന് എത്തിയ യുവാവ് ഇവരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ സിപിഒമാരായ രതീഷ്, വിഷ്ണു എന്നിവർ ആശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreDay: April 15, 2025
അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മി ആണ് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം: ഒരു പാമ്പ് കടിക്കാൻ വരുന്പോൾ എങ്ങനെയാകും പേടി, അത് അഭിനയിച്ചു കാണിക്ക് എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില്‍ അഭിനയിപ്പിച്ചത്; അനിഖ സുരേന്ദ്രൻ
അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ ഓർമകൾ ഓർത്തെടുത്ത് അനിഖ സുരേന്ദ്രൻ. അന്നതിന്റെ ഭാഗമാകുമ്പോള്‍ ഒന്‍പതു വയസേയുള്ളൂ എനിക്ക് പ്രായം. അഭിനയിക്കുമ്പോള്‍ എന്താണ് കഥയെന്നൊന്നും അറിയില്ല. ത്രെഡ് ചെറുതായി അറിയാമെന്ന് മാത്രം. ഇത്രയും വലിയൊരു പ്രമേയമാണെന്ന് തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്. അതില്‍ സേതുലക്ഷ്മിയുടെ പേടി അഭിനയിച്ചു ഫലിപ്പിക്കേണ്ട ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിന് എന്നെ തയാറാക്കിയത് ഇപ്പോഴും ഓര്‍മയുണ്ട്. ഒരു പാമ്പ് മോളെ കടിക്കാന്‍ വരുന്നു. അപ്പോള്‍ എങ്ങനെയാകും മോളുടെ പേടി. അത് അഭിനയിച്ചു കാണിക്ക്… എന്നു പറഞ്ഞാണ് ഒരു പ്രത്യേക സീനില്‍ എന്നെ സീനില്‍ അഭിനയിപ്പിച്ചത്. എന്റെയും ചേതന്റെയും നിഷ്കളങ്കമായ ഭാവങ്ങളൊക്കെ നന്നായി എടുത്തു. ഇപ്പോള്‍ ആ സിനിമയിലെ സേതുലക്ഷ്മി തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണെന്ന് അനിഖ.
Read Moreകാണുന്പോൾ പരുക്കനാണെങ്കിലും ശുദ്ധ പാവവും സ്നേഹസന്പന്നനുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി: കുഞ്ചൻ
സോമേട്ടനായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെന്ന് കുഞ്ചൻ. ജയനുമായും നല്ലൊരു ബന്ധമുണ്ടായിരുന്നു. ജയൻ ഒറ്റയാനായിരുന്നു. പക്ഷേ എന്നോടു നല്ല സൗഹൃദമായിരുന്നു. പിന്നീടു മമ്മൂട്ടിയും മോഹൻലാലുമൊക്കെ വന്നു. അവരുമായും നല്ല ബന്ധം സൂക്ഷിക്കാനായി, മമ്മൂട്ടിയുടെ ഭാര്യ സുലു എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. മമ്മൂട്ടിയുമായുള്ള ബന്ധം ഇപ്പോഴും ഏറെ ഭംഗിയോടെ നിലനിർക്കുന്നു. സിനിമയിലല്ലാതെ സാന്പത്തികമായും മമ്മൂട്ടി സഹായിച്ചിട്ടുണ്ട്. എന്റെ കല്യാണസമയത്ത് കൈയിൽ വലിയ കാശൊന്നുമില്ലായിരുന്നു. ആ സമയത്ത് അദ്ദേഹം വന്ന് നല്ലൊരു സംഖ്യ കൈയിൽ വച്ചുതന്നു. കാണുന്പോൾ പരുക്കനാണെങ്കിലും ശുദ്ധ പാവവും സ്നേഹസന്പന്നനുമാണ് എന്റെ അനുഭവത്തിലെ മമ്മൂട്ടി. അതുപോലെ ഞാനുമായി ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് മണിയൻ പിള്ള രാജു. രാജു കൊച്ചിയിലുണ്ടെങ്കിൽ ഏതു സമയത്തായാലും വീട്ടിലേക്കു വരും. ഒരേ വയറ്റിൽ പിറക്കാതെ സഹോദരനാണ് എനിക്ക് രാജു കുഞ്ചൻ പറഞ്ഞു.
Read More‘നോബഡി’യുമായി പൃഥ്വിയും പാർവതിയും വീണ്ടും വരുന്നു
പൃഥ്വിരാജ്, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളം വെല്ലിംഗ്ടൺ ഐലന്റിൽ ആരംഭിച്ചു. നിർമാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ കർമം നിർവ്വഹിച്ചപ്പോൾ നടൻ ഹക്കീം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ, ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കെട്ട്യോളാണ് മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. ‘അനിമൽ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രമേശ്വർ സംഗീത സംവിധാനം നിർവഹിക്കുന്നു. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സമീർ അബ്ദുൾ തിരക്കഥ…
Read Moreസൈബര്‍ തട്ടിപ്പ്; പണം നഷ്ടമാകുന്നത് തടയാൻ സൈബർ വാൾആപ് പുറത്തിറക്കും
കോഴിക്കോട്: സൈബർ തട്ടിപ്പ് വ്യാപകമാകുന്നതിൽ കർശന നടപടികളുമായി കേരള പോലീസ്. ജില്ലയിൽ വിവിധ കേസുകളിലായി നഷ്ടപ്പെട്ടതിൽ 6,60,62,184 രൂപ പോലീസ് സൈബർ വിഭാഗം ഇതിനകം തിരിച്ചുപിടിച്ചു. തട്ടിപ്പുകാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സ്മാർട്ട് ഫോണുകളും സിം കാർഡുകളും ബ്ലോക്ക് ചെയ്തു. രണ്ട് വർഷത്തിനിടെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് 2401 പരാതിയാണ് ജില്ലയിൽ ലഭിച്ചത്. 2024ൽ 1745 പരാതിയും ഈ വർഷം മാർച്ച് 31 വരെ 656 പരാതിയും ലഭിച്ചു. 45,11,46,325 രൂപയാണ് ആകെ നഷ്ടമായത്. 2024ൽ 39,12,59,670 രൂപയും ഈ വർഷം മാർച്ച് 31 വരെ 5,98,86,655 രൂപയും നഷ്ടമായി. സമൂഹമാധ്യമ പ്രൊഫൈലുകൾ, വ്യാജ വെബ്സൈറ്റ്, വ്യാജ കോളുകൾ തുടങ്ങി വിവിധ തട്ടിപ്പിലൂടെയാണ് ആളുകൾക്ക് പണം നഷ്ടമായത്. തട്ടിപ്പ് സംഘങ്ങളുടെ വിവിധ അക്കൗണ്ട് മരവിപ്പിച്ചതിലൂടെ 2024ൽ 5,34,41,344 രൂപയും 2025 മാർച്ച് 31 വരെ 1,26,20,840…
Read Moreകുടുംബ വഴക്കിനെതുടർന്ന് മക്കളെയും കൊണ്ട് അമ്മ പുഴയിൽ ചാടി: ഹൈക്കോടതി അഡ്വക്കേറ്റും മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ യുവതിയും രണ്ട് മക്കളും മരിച്ചു
കോട്ടയം: ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ അമ്മയും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ചു. ഹൈകോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്മോൾ നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങൾ എന്നിവരാണ് മരിച്ചത്. മീനച്ചിൽ ആറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിലാണ് സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിക്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. മൂവരും അങ്ങോട്ടേക്ക് പോകുന്നത് മറ്റാരും കണ്ടില്ല. ആറ്റിലൂടെ ഒരു മൃതദേഹം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ് മറ്റ് രണ്ടുപേരേ കൂടി കണ്ടെത്തിയത്. ജിസ്മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്. നിവലിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് അവർ. കുടുംബ വഴക്കിനെത്തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
Read Moreപൂജപ്പുരയിൽ ഇരിക്കാന്‍ ഇടമില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രം; ഭീഷണിയായി വൻവരവും
പേരൂര്‍ക്കട: പൂജപ്പുര ജില്ലാ ജയിലിനു സമീപമുള്ള ബസ് വെയിറ്റിംഗ് ഷെഡിൽ ഇരിക്കാനിടമില്ല. കരമന ഭാഗത്തുനിന്ന് വഴുതക്കാട്, വെള്ളയമ്പലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് സഹായകമായി പണിത വെയിറ്റിംഗ് ഷെഡിലാണ് ഒരാള്‍ക്കുപോലും ഇരിക്കാനുള്ള സംവിധാനം ഇല്ലാത്തത്. അതേസമയം ഇതിന് എതിർവശത്തായുള്ള ഷെഡിൽ പത്തോളം പേര്‍ക്ക് ഒരേസമയം ഇരിക്കാനുള്ള സംവിധാനവുമുണ്ട്. മഴയും വെയിലും ഏല്ക്കാതെ നില്ക്കാമെന്നതുമാത്രമാണ് ഈ ഷെഡുകൊണ്ടുള്ള പ്രയോജനം. അതേസമയം ഷെഡിന് മുകളില്‍ ഒരു വന്മരത്തിന്റെ ശാഖകള്‍ തൊട്ടുനില്ക്കുന്നത് ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. ഇരിപ്പിടങ്ങളില്ലാത്തതിനാല് മഴയില്ലാത്ത അവസരങ്ങളില്‍ ജനങ്ങള്‍ അധികമാരും ഷെഡിനുള്ളിലേക്ക് കയറാറില്ല. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ വെയിറ്റിംഗ് ഷെഡിനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.
Read Moreജില്ല പവർ ലിഫ്റ്റിംഗ് മത്സരം ;ഹൈജിയ ജിം ചാമ്പ്യന്മാർ
പരവൂർ : കൊല്ലം ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെയും പരവൂർ ഹൈജിയ ജിമ്മിന്റെയും ആഭിമുഖ്യത്തിൽ പരവൂർ എസ് എൻ വി ബാൻ ഓഡിറ്റോറിയത്തിൽ നടന്ന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പരവൂർ ഹൈജിയ ജിം ഓവർ ആൾ കിരീടം കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് ഹേമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനചടങ്ങിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, എസ് എൻ വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ,ജോയിന്റ് സെക്രട്ടറി മെഹജാബ് ,സംസ്ഥാന ട്രഷറർ ആസിഫ്എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി 150ൽ പരം പുരുഷ, വനിതാ കായിക താരങ്ങൾ പങ്കെടുത്തു. ഡെഡ്ലിഫ്റ്റിൽ142.5 കെ.ജി ഉയർത്തി പുതിയ ദേശീയ റെക്കോർഡിനുടമയായ സഹാദിയാ ഫാത്തിമയെ സ്ട്രോങ്ങ് വുമൺ ഓഫ് കൊല്ലമായും സബ് ജൂനിയർസ്ട്രോംഗ് മാനായി കൈലിനെയും, ജൂനിയർ സ്ട്രോംഗ്മാനായി അൽ ഫിയാനും സീനിയർ സ്ട്രോംഗ്മാനായി സിബിൻദാസും മാസ്റ്റർ സ്ട്രോംഗ്മാനായി ഹേമചന്ദ്രനെയും തിരഞ്ഞെടുത്തു. പരവൂർ സർക്കിൾ ഇൻസ്പെക്ടർ…
Read Moreവിമർശകരേ നിങ്ങൾ ഒളിച്ചിരിക്കുന്ന ഭീരുക്കളാണ്: തൃഷ
അജിത്ത് കുമാര്‍ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ തൃഷ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന പേര് സ്റ്റോറിയില്‍ പറയുന്നില്ലെങ്കിലും ചിത്രത്തിലെ വേഷത്തെക്കുറിച്ച് തൃഷ നേരിട്ട വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായാണ് ആരാധകര്‍ ഈ കുറിപ്പിനെ കാണുന്നത്. ടോക്സിക് മനുഷ്യരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങള്‍ എങ്ങിനെയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അല്ലെങ്കില്‍, എങ്ങിനെയാണ് സമാധാനത്തോടെ ഉറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് അര്‍ഥശൂന്യമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നുണ്ടോ. നിങ്ങളേയും നിങ്ങള്‍ക്കൊപ്പം താമസിക്കുന്നവരെയും ചുറ്റിപ്പറ്റിയുള്ളവരെയും ഓര്‍ത്ത് വിഷമമുണ്ട്. ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് നിങ്ങള്‍. ദൈവം അനുഗ്രഹിക്കട്ടെ- തൃഷ കുറിച്ചു. ഏപ്രില്‍ പത്തിന് തിയേറ്ററുകളിലേക്ക് എത്തിയ സിനിമ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷക പ്രശംസ നേടി. എന്നാല്‍ തൃഷയുടെ പ്രകടനത്തിന് വ്യാപക…
Read Moreപ്രൊമോഷൻ കിട്ടിയ ശേഷം രാജിവച്ചു: എല്ലാവരും ചേർന്ന് അവനെ കുറ്റപ്പെടുത്തി; അതിൽ എന്താണ് തെറ്റ്; വൈറലായി പോസ്റ്റ്
ദീർഘനാളായി ജോലി ചെയ്ത കന്പനിയിൽ നിന്ന് നിങ്ങൾക്ക് പ്രമോഷൻ കിട്ടിയാൽ എന്താകും ചെയ്യുക. കൂടുതൽ ആത്മാർഥതയോടെ വീണ്ടും ജോലി തുടരും എന്നല്ലേ മറുപടി. എന്നാൽ പ്രമോഷൻ ലഭിച്ചശേഷം ഉടൻതന്നെ ജോലി രാജിവച്ച യുവാവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് പങ്കുവച്ചതാകട്ടെ അതേ കന്പനിയിലുള്ള മറ്റൊരു യുവാവും. പ്രമോഷൻ ലഭിച്ചപ്പോൾ തന്റെ സഹപ്രവർത്തകനു മറ്റൊരു കന്പനിയിൽ ജോലി ലഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. നിലവിലുള്ള കന്പനിയേക്കാൾ മെച്ചപ്പെട്ടതും ഉയർന്നതുമായ ശന്പളവും സ്ഥാനവും മറ്റൊരു കന്പനിയിൽ ലഭ്യമായപ്പോൾ അയാൾ നിലവിലെ ജോലി രാജി വയ്ക്കുകയായിരുന്നു. എന്നാൽ എന്റെ സഹപ്രവർത്തകൻ അങ്ങനെ ചെയ്തപ്പോൾ ഞങ്ങളുടെ ഓഫീസർമാർ അദ്ദേഹത്തെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവൻ വിശ്വസ്തതയില്ലാത്തവനും പ്രൊഫഷണലല്ലാത്തവനുമാണെന്നും സിസ്റ്റത്തെ മുതലെടുത്തെന്നും അവർ പറഞ്ഞു. എല്ലാവരും എന്റെ സുഹൃത്ത് ചെയ്തത് “തെറ്റാണെന്ന്” സംസാരിക്കാൻ തുടങ്ങി. എന്നാൽ സത്യം പറഞ്ഞാൽ, അദ്ദേഹം എന്താണ്…
Read More