പരവൂർ : കൊല്ലം ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെയും പരവൂർ ഹൈജിയ ജിമ്മിന്റെയും ആഭിമുഖ്യത്തിൽ പരവൂർ എസ് എൻ വി ബാൻ ഓഡിറ്റോറിയത്തിൽ നടന്ന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പരവൂർ ഹൈജിയ ജിം ഓവർ ആൾ കിരീടം കരസ്ഥമാക്കി.
വൈസ് പ്രസിഡന്റ് ഹേമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനചടങ്ങിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, എസ് എൻ വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ,ജോയിന്റ് സെക്രട്ടറി മെഹജാബ് ,സംസ്ഥാന ട്രഷറർ ആസിഫ്എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി 150ൽ പരം പുരുഷ, വനിതാ കായിക താരങ്ങൾ പങ്കെടുത്തു.
ഡെഡ്ലിഫ്റ്റിൽ142.5 കെ.ജി ഉയർത്തി പുതിയ ദേശീയ റെക്കോർഡിനുടമയായ സഹാദിയാ ഫാത്തിമയെ സ്ട്രോങ്ങ് വുമൺ ഓഫ് കൊല്ലമായും സബ് ജൂനിയർസ്ട്രോംഗ് മാനായി കൈലിനെയും, ജൂനിയർ സ്ട്രോംഗ്മാനായി അൽ ഫിയാനും സീനിയർ സ്ട്രോംഗ്മാനായി സിബിൻദാസും മാസ്റ്റർ സ്ട്രോംഗ്മാനായി ഹേമചന്ദ്രനെയും തിരഞ്ഞെടുത്തു.
പരവൂർ സർക്കിൾ ഇൻസ്പെക്ടർ ദീപു ,ജയകുമാർ. എം. എന്നിവർ സമ്മാനദാനവും പവർലിഫ്റ്റിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. ഓമനക്കുട്ടൻ നന്ദിയും രേഖപ്പെടുത്തി.