ദീർഘനാളായി ജോലി ചെയ്ത കന്പനിയിൽ നിന്ന് നിങ്ങൾക്ക് പ്രമോഷൻ കിട്ടിയാൽ എന്താകും ചെയ്യുക. കൂടുതൽ ആത്മാർഥതയോടെ വീണ്ടും ജോലി തുടരും എന്നല്ലേ മറുപടി. എന്നാൽ പ്രമോഷൻ ലഭിച്ചശേഷം ഉടൻതന്നെ ജോലി രാജിവച്ച യുവാവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് പങ്കുവച്ചതാകട്ടെ അതേ കന്പനിയിലുള്ള മറ്റൊരു യുവാവും.
പ്രമോഷൻ ലഭിച്ചപ്പോൾ തന്റെ സഹപ്രവർത്തകനു മറ്റൊരു കന്പനിയിൽ ജോലി ലഭിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. നിലവിലുള്ള കന്പനിയേക്കാൾ മെച്ചപ്പെട്ടതും ഉയർന്നതുമായ ശന്പളവും സ്ഥാനവും മറ്റൊരു കന്പനിയിൽ ലഭ്യമായപ്പോൾ അയാൾ നിലവിലെ ജോലി രാജി വയ്ക്കുകയായിരുന്നു. എന്നാൽ എന്റെ സഹപ്രവർത്തകൻ അങ്ങനെ ചെയ്തപ്പോൾ ഞങ്ങളുടെ ഓഫീസർമാർ അദ്ദേഹത്തെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.
അവൻ വിശ്വസ്തതയില്ലാത്തവനും പ്രൊഫഷണലല്ലാത്തവനുമാണെന്നും സിസ്റ്റത്തെ മുതലെടുത്തെന്നും അവർ പറഞ്ഞു. എല്ലാവരും എന്റെ സുഹൃത്ത് ചെയ്തത് “തെറ്റാണെന്ന്” സംസാരിക്കാൻ തുടങ്ങി. എന്നാൽ സത്യം പറഞ്ഞാൽ, അദ്ദേഹം എന്താണ് തെറ്റ് ചെയ്തതെന്ന് എനിക്ക് കൃത്യമായി മനസിലായില്ല.
നേരേ മറിച്ച് എന്റെ സുഹൃത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ലങ്കിൽ കമ്പനി അദ്ദേഹത്തെ പിരിച്ച് വിട്ടേനെ. അങ്ങനെ പിരിച്ചുവിടുന്നതിന് മുമ്പ് രണ്ടുതവണ അവർ ചിന്തിക്കുമായിരുന്നില്ല. അവർ അവനെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. അവന്റെ വിശ്വസ്തതയെക്കുറിച്ച് സംസാരിക്കില്ലായിരുന്നു. അതൊരു ബിസിനസ് തീരുമാനമാണെന്ന് മാത്രമേ അവർ പറയുകയുള്ളൂ.
എന്നാൽ ഇതിലും നല്ലൊരു ഓഫർ വന്നപ്പോൾ അദ്ദേഹത്തിന് നല്ല ഒരു തീരുമാനം എടുക്കുന്നതിൽ എന്തുകൊണ്ടാണ് ഇത്ര പ്രശ്നമുണ്ടാകുന്നത്? നിങ്ങളുടെ അഭിപ്രായമെന്താണ്? എന്നാണ് യുവാവ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് ചോദിക്കുന്നത്.
ച്ചു. ഇത് അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കിടയിൽ ഒരു ചർച്ചയ്ക്ക് കാരണമായി. പലരും അദ്ദേഹം ചെയ്തത് തെറ്റാണ് എന്നാണ് പറഞ്ഞത്’ എന്നും പോസ്റ്റിൽ പറയുന്നു.