കോട്ടയം: ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ അമ്മയും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ചു. ഹൈകോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്മോൾ നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങൾ എന്നിവരാണ് മരിച്ചത്.
മീനച്ചിൽ ആറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിലാണ് സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിക്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. മൂവരും അങ്ങോട്ടേക്ക് പോകുന്നത് മറ്റാരും കണ്ടില്ല. ആറ്റിലൂടെ ഒരു മൃതദേഹം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ് മറ്റ് രണ്ടുപേരേ കൂടി കണ്ടെത്തിയത്.
ജിസ്മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്. നിവലിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് അവർ. കുടുംബ വഴക്കിനെത്തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.