തൃശൂര്‍: പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന് സിന്ദൂര്‍ തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മള് അടിച്ചത്, താക്കീത് നല്‍കുകയാണ്, ഇനി ഇത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി. പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ഡൽഹിയിലേക്ക് അടിയന്തരമായി എത്താൻ ആവശ്യപ്പെട്ടിട്ടില്ലന്നും ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
Read MoreDay: May 7, 2025
പത്തുവയസുകാരന് പീഡനം: പ്രതിക്ക് 107 വര്‍ഷം തടവും നാലരലക്ഷം പിഴയും; അഞ്ച് വർഷത്തിന് ശേഷമാണ് കാത്തിരുന്ന വിധിയെത്തിയത്
കാസര്‍ഗോഡ്: പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധികതടവ് അനുഭവിക്കണം. കാസര്‍ഗോഡ് കൂഡ്ലു പെരിയടുക്കയിലെ ജഗന്നാഥനെ (41)യാണു കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണു പരാതി.
Read Moreകെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിൽ വഴിമുടക്കി കെടിഡിഎഫ്സി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിൽ വഴി മുടക്കി കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷൽ കോർപറേഷൻ (കെടിഡിഎഫ്സി). അമിത പലിശ (11.32 ശതമാനം) ഈടാക്കുന്ന കെടിഡിഎഫ്സിയെ ഒഴിവാക്കി കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താൻ കെഎസ്ആർടിസി കുറെ കാലമായി ശ്രമിച്ചു വരികയാണ്. കേരള ബാങ്കിനെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രഷനും നടത്തിക്കഴിഞ്ഞു. ഇനി ആവശ്യമുള്ളത് കെടിഡിഎഫ്സിയുടെ നോ ഡ്യൂസ് സർട്ടിഫിക്കറ്റ് മാത്രമാണ്. കെടിഡിഎഫ്സി ഇത് കൊടുക്കാൻ തയാറാവുന്നില്ല. ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ 2018ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കായി കെഎസ്ആർടിസി കൺസോർഷ്യം രുപീകരിച്ചത്. കെഎസ്ആർടിസിയുടെ കടങ്ങൾ തീർക്കാൻ കൺസോർഷ്യം 3100 കോടി രൂപ വായ്പയായി അനുവദിച്ചു. കെഎസ്ആർടിസി അത് കൃത്യമായി അടച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കടം 2787.59 കോടിയായി കുറഞ്ഞിട്ടുണ്ട്. ഇതിൽ കെടിഡിഎഫ്സിയുടെ വിഹിതം 135.44 കോടിയാണ്. ഈ…
Read Moreപാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തു ഇന്ത്യൻ സൈന്യം; ഓപ്പറേഷൻ സിന്ദൂർ മിഷന് ശേഷം സൈന്യം എക്സിൽ കുറിച്ചതിങ്ങനെ…
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More