കാഞ്ഞങ്ങാട്: കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിനെ തെരുവുനായ കടിച്ചു. അലാമിപള്ളി കല്ലംചിറ സ്വദേശി അബിൻ കെ. സതീഷിനാണ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന്‍ നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു. മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
Read MoreDay: June 20, 2026
വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത! തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം. കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്. പ്രധാന ലക്ഷണങ്ങൾ: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: രോഗം വന്നാൽ എന്തുചെയ്യണം? വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &നാഷണൽ ഹെൽത്ത് മിഷൻ
Read Moreഹോട്ടലുകളിൽ എൽപിജി, ഇന്ധന ചാർജുകൾ ഈടാക്കരുത്: കർശന നിർദേശവുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പരവൂർ: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണവിലയ്ക്ക് പുറമെ ഉപഭോക്താക്കളിൽ നിന്ന് എൽപിജി ചാർജ്, ഇന്ധനച്ചെലവ് വീണ്ടെടുക്കൽ തുടങ്ങിയ പേരുകളിൽ അധിക നിരക്കുകൾ ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം നൽകി. രാജ്യത്തുടനീളമുള്ള ഹോട്ടലുകളിൽ ഇത്തരം ചൂഷണങ്ങൾ നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അഥോറിറ്റിയുടെ അടിയന്തര ഇടപെടൽ. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അഥോറിറ്റി വ്യക്തമാക്കി. നിലവിലുള്ള സേവനനിരക്ക് മാർഗനിർദേശങ്ങളെ മറികടക്കാനാണ് ഹോട്ടലുടമകൾ പുതിയ പേരുകളിൽ ഇത്തരം അധിക നിരക്കുകൾ ചുമത്തുന്നതെന്ന് സിസിപിഎ നിരീക്ഷിച്ചു. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ നിയമപരമായ നികുതികൾ മാത്രമേ ചേർക്കാൻ പാടുള്ളൂ എന്ന് അഥോറിറ്റി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ തയാറാക്കാനെടുക്കുന്ന ഇന്ധനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ഇൻപുട്ട് ചെലവുകളും മെനുവിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയിൽ തന്നെ ഉൾപ്പെടുത്തേണ്ടതുണ്ട്. ബില്ലിൽ പ്രത്യേകമായി ഇത്തരം നിരക്കുകൾ ഈടാക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണ്. ഭക്ഷണ ബില്ലുകളിൽ ഇത്തരം അധിക…
Read Moreലണ്ടന്‍ സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; എൺപതിലധികം പേർക്ക് പരിക്ക്
ബെഡ്ഫോർഡ്: ലണ്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ എൺപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായും ഇതിൽ 33 പേരുടെ പരിക്ക് ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബെഡ്ഫോർഡ് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയായിരുന്നു അപകടം. കോർബിയിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നും ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന രണ്ട് ട്രെയിനുകളാണ് ബെഡ്ഫോർഡിന് പുറത്തുവെച്ച് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എയർ ആംബുലൻസുകളും ഹസാർഡസ് റെസ്പോൺസ് ടീമും ഉൾപ്പെടെയുള്ള വൻ സന്നാഹം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ 11 പേർക്ക് അതീവ ഗുരുതരമായ പരിക്കുകളും, 22 പേർക്ക് ഗുരുതരമായ പരിക്കുകളും, 56 പേർക്ക് നിസാര പരിക്കുകളും ഏറ്റതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചു. നാഷണൽ യൂണിയൻ ഓഫ് റെയിൽവേ…
Read Moreവിലക്കയറ്റം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ
ആലപ്പുഴ: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം മൂലം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പോലും അവതാളത്തിലാണ്. പാചകവാതക വില കുതിച്ചുയർന്നതും കടുത്ത സിലിണ്ടർ ക്ഷാമവും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കി. വാണിജ്യ സിലിണ്ടറുകളുടെ വില 4,000 രൂപയിൽ എത്തിനിൽക്കെ, പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പ്രഥമാധ്യാപകരും പാചകത്തൊഴിലാളികളും നെട്ടോട്ടത്തിലാണ്. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 2026-27 വർഷത്തെ മാർഗനിർദേശങ്ങളിൽ ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു പരാമർശവുമില്ല. പ്രതിസന്ധി പരിഹരിക്കാൻ യൂഡിഎഫ് സർക്കാർ നയം വ്യക്തമാക്കാത്തതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിൽ പ്രതിഷേധം ശക്തമാവുകയാണ്. 100 കുട്ടികളുള്ള ഒരു സ്കൂളിന് ഒരു മാസം കുറഞ്ഞത് 19 കിലോഗ്രാമിന്റെ രണ്ട് വാണിജ്യ സിലിണ്ടറുകൾ ആവശ്യമാണ്. സിലിണ്ടറിന് മാത്രം നിലവിൽ 8000 രൂപയോളം ചെലവ് വരുന്നു. എൽപി സ്കൂൾ വിദ്യാർഥിക്ക് 6.19 രൂപയും യുപിക്ക് 9.29 രൂപയുമാണ് സർക്കാർ നൽകുന്ന തുക. കുട്ടികളുടെ എണ്ണം…
Read Moreമൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയാറായത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ്…
Read Moreപെണ്ണുകാണൽ ചടങ്ങിലൂടെ കണ്ടുമുട്ടൽ; വീട്ടുകാർക്ക് ഇഷ്ടമില്ലാതെ വിവാഹം മാറിപ്പോയി; പിന്നീടുവളർന്ന സൗഹൃദം ഇപ്പോൾ ആദിത്യയുടെ ആത്മഹത്യയിലേക്ക്…
കണ്ണൂർ: പാനൂരിൽ അധ്യാപക ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചു. ആദിത്യയുടെ സുഹൃത്തായിരുന്ന ശരൺ യുവതിയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് നടന്ന മർദനത്തിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത് ശരണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറാൻ ആദിത്യ ശ്രമിച്ചതാണ് മർദനത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.ആദിത്യയെക്കുറിച്ച് മോശമായ സന്ദേശങ്ങൾ ബന്ധുക്കൾക്ക് അയച്ചതിലൂടെ യുവതിയെ അപമാനിക്കാനും ശരണ്‍ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾ ആദിത്യയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ഒരു വിവാഹാലോചന വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആദിത്യയുടെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലാതിരുന്നതിനാൽ ബന്ധം നടന്നില്ല. എന്നാൽ, പിന്നീട് ഇരുവരും സൗഹൃദത്തിലായി. ആദിത്യയുടെ മറ്റ് സൗഹൃദങ്ങളിൽ ശരണിന് അതിയായ സംശയമുണ്ടായിരുന്നു. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ. കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read Moreഹെയ്ത്തിയെ മൂന്ന് ഗോളിന് തോൽപ്പിച്ച് ബ്രസീൽ
വാഷിംഗ്ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും പിറന്നത് ഒന്നാം പകുതിയിലാണ്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്. 36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂണിയറാണ് മൂന്നാം ഗോൾ ബ്രസീലിനായി നേടിയത്.
Read Moreകളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ചു: സഹോദരങ്ങളായ അഞ്ചും രണ്ടും വയസുള്ള കുട്ടികൾ ആശുപത്രിയിൽ; സംഭവം അട്ടപ്പാടിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന് മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ അപകടനില തരണം ചെയ്തതായാണ് വിവരം.
Read Moreസ്വർണം കട്ടതാരപ്പാ… സ്വർണപാളി കൈമാറ്റത്തിൽ ഗൂഢാലോചന; 9പേർക്ക് പങ്കെന്ന് കണ്ടെത്തൽ; ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിലും ദുരൂഹതയെന്ന് എസ്ഐടി
തിരുവനന്തപുരം: സ്വർണപാളി കൈമാറ്റത്തിൽ ഗൂഢാലോചന നടന്നെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. 2025ൽ നടന്ന സ്വർണപാളി കൈമാറ്റത്തിൽ ഒൻപത് പേർക്ക് പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് പാളികള്‍ ഉണ്ണികൃഷണൻ പോറ്റിക്ക് കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും എസ്ഐടി പറയുന്നു. എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങളുള്ളത്. 2019ലെ വീഴ്ചകള്‍ മറയ്ക്കാനായിരുന്നു നീക്കം. ആറു വർഷത്തിനുള്ളിൽ സ്വർണത്തിന്റെ നിറം മങ്ങിയിട്ടും മുൻ ബോർഡ് അന്വേഷണത്തിന് തയാറായില്ല. വാറണ്ടിയുണ്ടെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സ്വർണം നഷ്ടമായില്ലെങ്കിലും അഴിമതി നിരോധന വകുപ്പ് പ്രതികള്‍ക്കെതിരെ നിലനിൽക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർധൻ എന്നിവർ പ്രതികളാകും. പ്രതിപ്പട്ടികയിൽനിന്ന് മുരാരിബാബുവിനെ ഒഴിവാക്കി. പ്രതിപ്പട്ടിക…
Read More