കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് വയോധികൻ. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്. തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: May 29, 2026
ഫാഷൻ ലോകത്തിന്റെ പ്രിയപ്പെട്ട വസ്ത്രം, ജീൻസ് പാന്റിലെ കുഞ്ഞൻ പോക്കറ്റ്, അറിയാം ജീൻസ് പാന്റിലെ കുഞ്ഞൻ പോക്കറ്റിന്റെ ചരിത്രപ്രാധാന്യം
ഫാഷൻലോകത്തെ ആദ്യകാല മുതൽ സ്വാധീനിച്ചിരുന്ന വസ്ത്രമാണ് ജീൻസ്, ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ ദൈനംദിന വസ്ത്രധാരണത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. എന്നാൽ എന്തിനാണ് ജീൻസ് പാന്റിൽ ഒരു കുഞ്ഞൻ പോക്കറ്റ് എന്ന് ചിന്തിച്ചിട്ടുണ്ടോ, കോയിൻ വയ്ക്കാനുള്ള ഒരിടമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ അങ്ങനെയല്ല. ജീൻസ് ഒരു ഫാഷൻ വസ്ത്രമായിട്ടല്ല, മറിച്ച് തൊഴിലാളികൾ, കർഷകർ, കൗബോയ്മാർ, മറ്റ് കൈത്തൊഴിലാളികൾ എന്നിവർക്കുള്ള വസ്ത്രമായാണ് ആരംഭിച്ചത്. ഖനിയിൽ ജോലിചെയ്യുന്ന ആളുകൾക്കാണ് ഇത് കൂടുതൽ ഉപകാരപ്പെട്ടത്. തൊഴിലാളികളുടെ ‘പോക്കറ്റ് വാച്ച്’ സൂക്ഷിക്കാൻ ഒരു ചെറിയ സ്ഥലം, അതിനാണ് ജീൻസ് പാന്റുകളിൽ ഇത്തരം പോക്കറ്റുകൾ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാച്ച് പോക്കറ്റ് എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഒരു കാലത്ത് ആളുകള്‍ വാച്ച് കൊണ്ട് നടക്കാന്‍ ഈ കുട്ടിപ്പോക്കറ്റ് ഉപയോഗിച്ചിരുന്നു. റിസ്റ്റ് വാച്ചുകൾ ശീലമല്ലാതിരുന്ന കാലത്ത്, പുരുഷന്മാർ വാച്ചുകൾ ചങ്ങലകളിൽ കെട്ടി, വെസ്റ്റിലോ ചെറിയ ട്രൗസർ പോക്കറ്റിലോ തിരുകി…
Read Moreകൂടിയല്ലോ പൊന്നേ… സ്വർണം വില വീണ്ടും 1.15 ലക്ഷം കടന്നു: ഒറ്റയടിക്ക് കൂടിയത് 1,160 രൂപ
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,450 രൂപയിലും പവന് 1,15,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 120 രൂപ ഉയർന്ന് 11,875 രൂപയിലെത്തി. തുടർച്ചയായ മൂന്നു ദിവസത്തെ വീഴ്ചയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില തിരിച്ചുകയറിയത്. സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനു പിന്നാലെ സ്വർണവില ചൊവ്വാഴ്ച താഴേക്കു പോയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച രാവിലെയും വൈകുന്നേരവുമായി ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കുറഞ്ഞത്. പിന്നാലെ വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞ സ്വർണവില ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 2160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുറഞ്ഞത്.…
Read More‘വന്ദേമാതരം മുഴുവൻ പാടിയില്ല’: അതൃപ്തി അറിയിച്ച് ഗവർണർ
തിരുവനന്തപുരം: വി.ഡി. സതീശന് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. അതേസമയം, സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേമാതരം മുഴുവൻ വായിക്കണമെന്നായിരുന്നു ലോക്ഭവൻ നിർദേശിച്ചത്. വ്യാഴാഴ്ച റിഹേഴ്സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക്ഭവൻ നിർദേശിച്ചിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.
Read Moreഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ താരതമ്യം ചെയ്തു, വിനോദസഞ്ചാരികൾ ഇന്ത്യ തെരഞ്ഞടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി വ്ലോഗർ; ഷെഹനാസിന്റെ വീഡിയോ വൈറൽ
ന്യൂഡൽഹി: വിദേശ വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കാൻ തയ്യാറാകാത്തതിന്റെയും മറ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെയും കാരണങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യാത്രികയും ഇന്ത്യൻ വ്ലോഗറുമായ ഷെനാസിന്റെ വീഡിയോയാണ് ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. ശ്രീലങ്കയിലെ എല്ലയിലേക്ക് പോയ ഷെനാസ്, ശ്രീലങ്കയിലെയും ഇന്ത്യയിലെയും പൊതു ശുചിത്വ നിലവാരം താരതമ്യം ചെയ്യുന്ന ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു ഇതേതുടർന്ന് വലിയ രീതിയിൽ ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയായിരുന്നു. ശ്രീലങ്കയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഷെനാസ് അവിടെയുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കാണിക്കുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. ഇന്ത്യക്ക് തൊട്ടടുത്താണെങ്കിലും, വിദേശ വിനോദസഞ്ചാരികൾ അവിടെ കൂടുതലാണെന്ന് ഷെനാസ് വ്യക്തമാക്കുന്നു. അതിനു കാരണം ഇന്ത്യയുടെ വൃത്തിയില്ലായ്മയാണെന്നും അവർ വിഡിയോയിൽ പറയുന്നു. ‘സ്റ്റേഷനിൽ അവർ വച്ചിരിക്കുന്ന മാലിന്യ ബോക്സുകൾ നോക്കൂ. വിദേശികൾ എത്ര യാത്ര ചെയ്യുന്നു എന്ന് നോക്കൂ. നമ്മൾ…
Read Moreമഴയിൽ തകർന്ന് അന്പലപ്പുഴ ജംഗ്ഷൻ; ഗതാഗത നിയന്ത്രണത്തിന് നടപടിയെടുക്കാൻ നിർദേശം നൽകി ജി. സുധാകരൻ
അമ്പലപ്പുഴ: നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനെത്തുടർന്ന് അപകട സാധ്യത വർധിച്ച അന്പ ലപ്പുഴ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് നടപടി സ്വീകരിക്കാൻ നിർദേശം.ജി.സുധാകരൻ എംഎൽഎയാണ് ഇതുസംബന്ധിച്ച നിർദേശം പോലീസിന് കൈമാറിയത്. ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യത്തെത്തുടർന്ന് സമര സമിതിയുടെ നേതൃത്വത്തിൽ ഇവിടെ മാസങ്ങളോളം നാട്ടുകാർ സമരം നടത്തിയിരുന്നു. ഇതിൽ യാതൊരു തീരുമാനവും ഉണ്ടാകാതെ വന്നതോടെയാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നിലച്ചത്.എന്നാൽ മഴയായതോടെ ജംഗ്ഷൻ കുണ്ടും കുഴിയുമായി തകർന്നടിഞ്ഞ് നിത്യവും അപകടങ്ങൾക്കും കാരണമായി. തുടർന്ന് നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് ജില്ലാ നിയമ സേവന അഥോറിറ്റി പ്രതിനിധി ബി.ബിന്ദു ഭായ് ഇവിടെയെത്തി അന്വേഷണം നടത്തി ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിനെ നിയോഗിക്കണമെന്ന റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ജി.സുധാകരൻ എംഎൽഎയും സ്ഥലം സന്ദർശിച്ചത്. എസ്എൻ കവല ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് പോലീസോ ഹോം ഗാർഡോ ഇല്ലാത്തത് എല്ലാ ദിവസവും വലിയ അപകടത്തിനും…
Read Moreഅഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കും, വാഗ്ദാനങ്ങൾ പൂർണമായി പാലിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅമ്പലപ്പുഴയിൽ വിശേഷദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടുന്നു; ഉപഭോക്താക്കൾ ദുരിതത്തിൽ
അമ്പലപ്പുഴ: വിശേഷ ദിവസങ്ങളിൽ പെട്രോൾ പമ്പ് അടച്ചിടുന്നു. ഉപഭോക്താക്കൾ ദുരിതത്തിൽ.നടപടി സ്വീകരിക്കാതെ അധികൃതർ.ദേശീയ പാതയോരത്ത് വണ്ടാനത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പാണ് ഇത്തരത്തിൽ അടച്ചിടുന്നത്. ബക്രീദ് ദിനമായ വ്യാഴാഴ്ചയും പമ്പ് അടച്ചിട്ടിരുന്നു. ഓണം, പെരുനാൾ തുടങ്ങി എല്ലാ ഉത്സവ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഈ പെട്രോൾ പമ്പ് തുറക്കാറില്ല.ഇതിനെതിരെ ഉപഭോക്താക്കൾ പരാതി നൽകിയിട്ടും സിവിൽ സപ്ളൈസ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അവശ്യ സർവീസിൽ ഉൾപ്പെടുന്ന പെട്രോൾ പമ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്നാണ് നിയമം. എന്നാൽ ഈ നിയമം കുറേ നാളായി ഈ പെട്രോൾ പമ്പിൽ പാലിക്കാറില്ല. ഇരു ചക്ര വാഹനക്കാരാണ് ഇതു മൂലം ഏറ്റവും കൂടുതൽ ദുരിതത്തിലാകുന്നത്. വണ്ടാനം കഴിഞ്ഞാൽ കിലോമീറ്ററുകൾക്കപ്പുറം കാക്കാഴം, കപ്പക്കട എന്നിവിടങ്ങളിലാണ് പമ്പുകൾ ഉള്ളത്. വണ്ടാനത്തെ പെട്രോൾ പമ്പ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാത്തതിനെതിരെ പെട്രോളിയം കമ്പനിക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
Read Moreആഡംബര കാറുടമകൾക്ക് ഒരു നിരക്ക്, സാധാരണക്കാർക്ക് കുറഞ്ഞ നിരക്ക്, ഇന്ധനം നല്കുന്നതിൽ പ്രത്യേക ആവശ്യവുമായി ഔഡി കാർ ഉടമ; വീഡിയോ വൈറൽ
ഒരു ലക്ഷ്വറി ഔഡി കാർ ഉടമ പെട്രോൾ പമ്പിൽ വെച്ച് “സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകണം” എന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ധനവില വർദ്ധനവ് തന്നെ ബാധിക്കില്ലെന്നും എന്നാൽ സാധാരണക്കാരായ ഇരുചക്ര വാഹന യാത്രികർക്കും ഓട്ടോ ഡ്രൈവർമാർക്കും ഇത് വലിയ ഭാരമാണെന്നും അദ്ദേഹം പറയുന്നു. ഓഡി ഉടമ ആളുകളുടെ മനസ് കീഴടക്കിയിരിക്കുകയാണ് എന്നാൽ താൻ മന്പോട്ട് വച്ച ആശയം നടപ്പിലാക്കാൻ സാധിക്കുമോ എന്നതിൽ തനിക്കറിയില്ലെന്നും അദേഹം വ്യക്തമാക്കുന്നു. അതേസമയം ഇങ്ങനെ ചെയ്താൽ സാധാരണ ആളുകൾക്ക് ഇത് വലിയ സഹായമാകുമെന്നും ഇതിലൂടെ അവരെ ദുരിതത്തിൽ നിന്ന് രക്ഷിക്കാനാകുമെന്നും ഇദേഹം പറയുന്നു. പാവപ്പെട്ടവർക്കും ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന പണക്കാർക്കും ഒരേ ഇന്ധനവില ഈടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വാദിക്കുന്നു. സാധാരണക്കാരായ ബൈക്ക് യാത്രികർക്കും ചെറുകിട വാഹനങ്ങൾക്കും നിശ്ചിത അളവിൽ കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകാൻ ഒരു…
Read Moreഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ തെരുവുനായശല്യം: വൻ ദുരന്തത്തിന് വഴിതുറക്കും മുന്‍പ് അധികൃതർ ഉണരുമോ?
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി പരിസരത്തും ഒപി കൗണ്ടറിനു മുന്നിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. അധികൃതരുടെ കടുത്ത നിസംഗതയ്ക്കെതിരെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാഷ്വാലിറ്റിയിലെ ശുചിമുറിയിൽ പത്തൊൻപതുകാരി പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ, ആശുപത്രി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലാണ് കുഞ്ഞ് വീണത്. കാഷ്വാലിറ്റിക്കും തൊട്ടടുത്ത് തന്നെ നിരവധി തെരുവുനായ്ക്കൾ സ്ഥിരമായി വിലസുന്നതിനാൽ, അൽപ്പസമയം വൈകിയിരുന്നെങ്കിൽ ചോരക്കുഞ്ഞ് അവയുടെ ഇരയാകുമായിരുന്നെന്ന് നാട്ടുകാർ ഭീതിയോടെ ഓർക്കുന്നു. ചികിത്സയ്ക്കെത്തിയ നിരവധി രോഗികൾക്ക് ഇതിനോടകം തന്നെ ആശുപത്രി പരിസരത്ത് വെച്ച് നായയുടെ കടിയേറ്റിട്ടുണ്ട്. ചോരക്കുഞ്ഞിനെ പുറത്തെറിഞ്ഞ നടുക്കുന്ന സംഭവം ഉണ്ടായിട്ടുകൂടി ആശുപത്രി അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് ആശുപത്രി പരിസരത്തുനിന്നുള്ള പുതിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കാഷ്വാലിറ്റി പോർച്ചിലെ ഷെഡും നായകൾ കൈയടക്കുന്നുപ്രദേശത്ത് ഇപ്പോൾ പെയ്യുന്ന…
Read More